"എന്ത് ഷോ ഓഫ് ആണ്" : വിജയിച്ചിട്ടും കാര്‍ വിട്ടിറങ്ങാതെ ശോഭ; ഒടുവില്‍ ബിഗ്ബോസിന് പോലും പറയേണ്ടി വന്നു

Published : Jun 16, 2023, 10:35 PM IST
"എന്ത് ഷോ ഓഫ് ആണ്" : വിജയിച്ചിട്ടും കാര്‍ വിട്ടിറങ്ങാതെ ശോഭ; ഒടുവില്‍ ബിഗ്ബോസിന് പോലും പറയേണ്ടി വന്നു

Synopsis

ഏതാണ്ട് 10 മണിക്കൂറിലേറെ നീണ്ടു നിന്ന ടാസ്കില്‍ ശോഭയാണ് 10 പോയിന്‍റ് നേടിയത്. എന്നാല്‍ ശോഭ നടത്തിയത് നാടകീയമായ നീക്കങ്ങളായിരുന്നു.

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലെയിലോട്ട് അടുക്കുകയാണ്. ടിക്കറ്റ് ടു ഫിനാലേ എന്ന ടാസ്‍കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. നേരിട്ട് ഗ്രാൻഡ് ഫിനാലെയിലേക്ക് എത്താനായി ടാസ്‍കുകളില്‍ മികച്ച മത്സരം നടക്കുകയാണ്. ടിക്കറ്റ് ടു ഫിനാലേയിലെ പുതിയ ടാസ്‍ക് കാറില്‍ കൂടുതല്‍ സമയം ഇരിക്കുന്നത് ആരായിരിക്കും അയാള്‍ ജയിക്കുമെന്നതാണ്. കാര്‍ണിവല്‍ എന്നാണ് ഈ ടാസ്കിന് നല്‍കിയ പേര്.

ഏതാണ്ട് 10 മണിക്കൂറിലേറെ നീണ്ടു നിന്ന ടാസ്കില്‍ ശോഭയാണ് 10 പോയിന്‍റ് നേടിയത്. എന്നാല്‍ ശോഭ നടത്തിയത് നാടകീയമായ നീക്കങ്ങളായിരുന്നു. ആദ്യം കയറി ഡ്രൈവര്‍ സീറ്റ് പിടിച്ചെടുത്തതോടെ ശോഭ കംഫെര്‍ട്ടായ സീറ്റ് കിട്ടിയെന്ന് പറയാം. അതിന് ശേഷം അവിടെ നിന്നും ശോഭ അനങ്ങിയില്ല. ആദ്യം അഖില്‍ മാരാരുമായും, പിന്നീട് നാദിറയുമായും, പിന്നീട് റെനീഷയുമായി ഒക്കെ ശോഭയ്ക്ക് ടാസ്കിനിടെ പ്രശ്നം ഉണ്ടായി.

എന്നാല്‍ 12 മണിക്ക് ശേഷം റെനീഷ ഉറങ്ങി എന്നതിന്‍റെ പേരില്‍ പുറത്തായതോടെ. കാറില്‍ അവശേഷിച്ചിരുന്ന ജുനൈസ്, നാദിറ, റിനോഷ്, സെറീന എന്നിവര്‍ക്കിടയില്‍ ടാസ്ക് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടന്നു ആര് ഏത് പൊസിഷന്‍ എടുക്കണം എന്നതായിരുന്നു ചര്‍ച്ച ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ 10 തനിക്ക് വേണം എന്ന പിടിവാശിയില്‍ ആയിരുന്നു ശോഭ. സെറീനയ്ക്ക് ശേഷമുള്ള പൊസിഷന്‍ വേണം എന്നായിരുന്നു നാദിറയുടെ ഡിമാന്‍റ്. ഒടുവില്‍ ഇതെല്ലാം ഒരു ഭാഗത്ത് അംഗീകരിച്ച് 6 റിനോഷും, 7 ജുനൈസും, 8 സെറീനയും, 9 നാദിറയും എടുത്ത് കാറിന് പുറത്തുവന്നു. 

എന്നാല്‍ ശോഭ പറഞ്ഞത് തനിക്ക് ആകുന്ന സമയത്തോളം ആ കാറില്‍ തന്നെ ഇരിക്കും എന്നാണ്. വീട്ടിലും ഇത് ചര്‍ച്ചയായി. ജോലി എടുക്കാന്‍ മടിച്ചാണ് ശോഭ അതില്‍ തന്നെ ഇരിക്കുന്നത് എന്നാണ് ഷിജു അകത്ത് പറഞ്ഞത്. എന്ത് ഷോ ഓഫ് ആണ്. പത്ത് പോയിന്റ് കിട്ടിയതും പോര , എന്നിട്ട് നാടകവും ഷോയും എന്നാണ് ജുനൈസും റിനോഷും കൂടി പറയുന്നതും പ്രേക്ഷകര്‍ കേട്ടു.

അവസാനം ശോഭ ജയിച്ചുവെന്ന് ബിഗ്ബോസ് പറഞ്ഞിട്ടും ശോഭ കാറില്‍ തുടരണം എന്ന് പറഞ്ഞെങ്കിലും ഒടുവില്‍ ഇറങ്ങുകയായിരുന്നു. 

"ശ്രീരാമനെയും രാമായണത്തെയും അപമാനിക്കുന്നു" : ആദിപുരുഷിനെതിരെ ഹിന്ദുസേന കോടതിയില്‍

കോടതിയില്‍ 'കണ്‍സന്‍റ് ' എത്തി: ഗായകന്‍ മിക സിങ്ങ് രാഖി സാവന്തിനെ ബലമായി ചുംബിച്ച കേസ് റദ്ദാക്കി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്