സാബു മോന്‍ സാമ്പിള്‍: അടുത്ത ചലഞ്ചര്‍ സ്റ്റാര്‍, ബിഗ് ബോസിന്‍റെ സര്‍പ്രൈസ് തീരുന്നില്ല !

Published : May 07, 2024, 12:33 PM IST
 സാബു മോന്‍ സാമ്പിള്‍: അടുത്ത ചലഞ്ചര്‍ സ്റ്റാര്‍, ബിഗ് ബോസിന്‍റെ സര്‍പ്രൈസ് തീരുന്നില്ല !

Synopsis

ആദ്യ സീസണിലെ വിജയി സാബുമോന്‍ ബിബി ഹോട്ടല്‍ ടാസ്കില്‍ പുറത്തുനിന്നുള്ള ചലഞ്ചറായി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

തിരുവനന്തപുരം: മലയാളം ബിഗ് ബോസ് സീസണ്‍ 6 ഒന്‍പതാം ആഴ്ചയിലേക്ക് കടന്നതോടെ ബിഗ് ബോസ് ഷോയുടെ ക്ലാസിക് ടാസ്കുകളാണ് ചുരുളഴിയുന്നത്. അത്തരത്തില്‍ ഈ ആഴ്ച ബിഗ് ബോസ് നിശ്ചയിച്ചിരിക്കുന്നത് ബിബി ഹോട്ടല്‍ ടാസ്ക് ആണ്. പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം. അതിലെ വിവിധ പണിക്കാരായി മറ്റ് ടീമുകളും എത്തും. തുടര്‍ന്ന് അതിഥികളായി എത്തുന്നവരില്‍ നിന്ന് ലഭിക്കുന്ന പൊയന്‍റിന്‍റെ അടിസ്ഥാനത്തില്‍ ഒരു ടീം ജയിക്കും. ഇവര്‍ പവര്‍ ടീമുമായി  അടുത്ത ആഴ്ചയിലേ പവര്‍ ടീം ആകുവാന്‍ മത്സരിക്കും. 

ഇതേ സമയം ആദ്യ സീസണിലെ വിജയി സാബുമോന്‍ ബിബി ഹോട്ടല്‍ ടാസ്കില്‍ പുറത്തുനിന്നുള്ള ചലഞ്ചറായി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അതിന്‍റെ പ്രമോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.  കാറിന്‍റെ ഹോണടി ശബ്ദം കേള്‍ക്കുമ്പോള്‍ അതിഥിയെത്തും എന്ന് ബിഗ് ബോസ് പറയുന്നുണ്ട്. ഈ സമയത്താണ് സാബു എത്തുന്നതായി പ്രമോയില്‍ കാണിക്കുന്നത്.

ആദ്യ സീസണില്‍ വിജയിയായ സാബു അതിന് ശേഷം ആദ്യമായാണ് ബിഗ് ബോസില്‍ എത്തിയത്. അതേ സമയം ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ നിന്നുള്ള മറ്റൊരു സ്റ്റാര്‍ മത്സരാര്‍ത്ഥിയും ബിബി ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. നടി ശ്വേത മേനോന്‍ ആണ് ബിബി ഹോട്ടലില്‍ അതിഥിയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് ബിബി സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ശ്വേത ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ പ്രധാന മത്സരാര്‍ത്ഥിയായണ് എത്തിയത്. എന്നാല്‍ ചില ആഴ്ചകള്‍ക്കപ്പുറം നിലനില്‍ക്കാന്‍ താരത്തിന് ആയിരുന്നില്ല. മത്സരത്തിന്‍റെ സ്വഭാവം അന്ന് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് ശ്വേത പിന്നീട് അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും സാബുവിന് പിന്നാലെ ശ്വേതയും വീട്ടില്‍ എത്തുന്നതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ വലിയ വ്യത്യാസം വരുമെന്ന് കരുതാം. കഴിഞ്ഞ സീസണില്‍ മുന്‍ സീസണിലെ മത്സരാര്‍ത്ഥികളായ രജിത്ത് കുമാറും, ഡോ. റോബിനും ആയിരുന്നു ചലഞ്ചേര്‍സ് ഇതില്‍ ഡോ. റോബിന്‍ ബഹളം വച്ചതിന് ഒടുവില്‍ ബിഗ് ബോസ് തന്നെ പുറത്താക്കിയിരുന്നു. 

'ചലഞ്ചറായി ബിഗ് ബോസ് കയറ്റിവിട്ടത് ഒന്നൊന്നര മുതലിനെ': വീട്ടിലേക്ക് സാബുമോന്‍റെ മാസ് എന്‍ട്രി

'ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം' : തുറന്നടിച്ച് മുൻ ബിഗ്ബോസ് താരം മനീഷ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്