'അയ്യോ ലീക്കായി..'; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ..

Published : Jun 10, 2024, 09:43 PM ISTUpdated : Jun 10, 2024, 09:50 PM IST
'അയ്യോ ലീക്കായി..'; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ..

Synopsis

ഞങ്ങൾ അഞ്ച് വർഷത്തെ പ്രണയം ആണെന്ന് ലിനുവും പറഞ്ഞു. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ബാക്കി. ആരാകും ബി​ഗ് ബോസ് വിജയ കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫൈനലിലേക്ക് അടുക്കുന്തോറും നിരവധി പേർ ഷോയിൽ നിന്നും പുറത്തായി കഴിഞ്ഞു. അവരിൽ ഏറ്റവും ഒടുവിലത്തെ ആളായിരുന്നു സിജോ. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധി എഴുതിയെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ സിജോ ഷോയിൽ നിന്നും പുറത്താകുക ആയിരുന്നു. ഇപ്പോഴിതാ തിരികെ നാട്ടിലെത്തിയ ശേഷം ആദ്യമായി തന്റെ ഭാവി വധുവിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് സിജോ. 

കൊച്ചി എയർപോർട്ടിൽ വന്നിറങ്ങിയ സിജോയെ സ്വീകരിക്കാൻ സായിയും നന്ദനയും എത്തിയിരുന്നു. ഇവർക്കൊപ്പം ആയിരുന്നു ലിനുവും വന്നത്. "അമ്മ പറഞ്ഞത് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്നാണ്. ഒളിപ്പിച്ച് വയ്ക്കണം എന്നാണ്. അയ്യോ ലീക്കായി ലീക്കായി. എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുക ആയിരുന്നു. സെപ്റ്റംബർ ആകുമ്പോൾ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്", എന്നാണ് സിജോ പറഞ്ഞത്. 

19 ദിവസം, 20,000 ഷോകൾ; അടിച്ചുകയറി 'ജോസേട്ടായി', ശരിക്കും ടർബോ എത്ര നേടി ?

പിന്നാലെ ലിനുവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങൾ അഞ്ച് വർഷത്തെ പ്രണയം ആണ്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നുമാണ് ലിനു പറഞ്ഞത്. കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് സീസണ്‍ ആറിലെ അവസാന വീക്കെന്‍ഡ്. അടുത്ത ആഴ്ച ഫിനാലെ ആണ്. ഇതിനോട് അനുബന്ധിച്ച് ഇന്നലെ എവിക്ഷന്‍ നടക്കുകയും സിജോ പുറത്താകുകയും ആയിരുന്നു. ഷോ തുടങ്ങി പകുതിയ്ക്ക് മുന്‍പ് സിജോയ്ക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. സഹമത്സരാര്‍ത്ഥിയുടെ മര്‍ദ്ദനം ഏറ്റായിരുന്നു ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ