
ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ആരംഭിച്ചു കഴിഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യത്യസ്തരായ പത്തൊന്‍പത് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഇത്തവണ മാറ്റുരയ്ക്കുക. മോഹന്‍ലാല്‍ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ പലരും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ചിലര്‍ ഇന്നത്തെ എപ്പിസോഡ് അങ്ങെടുത്തു എന്നൊക്കെ പറയാം. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഒരു കൗതുകത്തിന് വഴിവച്ചിരിക്കുന്ന മത്സരാര്‍ത്ഥിയാണ് അസി റോക്കി. ടാറ്റു ആർട്ടിസ്റ്റ് ആയ ഇയാൾ കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെട്ടിട്ടുണ്ട്.
വീടിൽ ചുമരുകളില്ല എന്ന് പ്രൊഫൈലിൽ അസി പറയുന്നുണ്ട്. അതിന് കാരണം ഇയാൾ തന്നെ പറയുന്നു. എന്റെ മനസ് പോലെയാണ് വീട് ചെയ്തിരിക്കുന്നത്. അതായത് മറകളില്ലാത്ത മനസ് പോലെ. എനിക്ക് മറകളില്ല. ഞാൻ അങ്ങോട്ട് കയറി ആരുടെയും ജീവിതത്തിൽ ഇടപെടാറില്ല. പക്ഷേ ഇങ്ങോട്ട് ആരേലും വന്നാൽ വിടത്തുമില്ല. കാര്യം എന്തെന്നാൽ, ഞാൻ നല്ലവനക്ക് നല്ലവൻ കെട്ടവനിക്ക് റൊമ്പ കെട്ടവൻ എന്നും അസി പറയുന്നുണ്ട്. പിന്നാലെയാണ് അസി മോഹൻലാലിന് അടുത്ത് എത്തിയത്.
'സ്ത്രീയെന്ന നിലയിൽ വേർതിരിവ്, ആരുടെയോ കീ കൊടുത്ത പാവ, അന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു'
ബിഗ് ബോസ് വേദിയിൽ നിൽക്കുമ്പോൾ എന്ത് തോന്നുന്നു എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, ഈ ഷോ അറിയപ്പെടാൻ പോകുന്നത് റോക്കിക്ക് മുൻപും റോക്കിക്കും പിൻപും എന്നാണ്. എനിക്ക് ഭയമില്ല സാർ എന്നാണ് പറഞ്ഞത്. രണ്ട് പേരുകൾ ഉള്ള ആളാണ് റോക്കി. അസിയും റോക്കിയും. ഇതിൽ ഏത് പേരാണ് താൻ വിളിക്കേണ്ടതെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, റോക്കി എന്ന് വിളിക്കുന്നതാണ് ഇഷ്ടം. സ്നേഹം കൂടുമ്പോൾ അസി എന്ന് വിളിച്ചാൽ മതിയെന്നും പറയുന്നുണ്ട്. നല്ല കുട്ടിയായി ഇരിക്കുമ്പോൾ അസി എന്നും ചട്ടമ്പി ആയിരിക്കുമ്പോൾ റോക്കി എന്ന് വിളിക്കുമെന്നും മോഹൻലാലും പറയുന്നുണ്ട്. എന്തായാലും റോക്കി എവിടം വരെ പോകുമെന്ന് അറിയാന്‍ മോഹന്‍ലാലും ബിബി പ്രേക്ഷകരും കാത്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ