എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം

Published : May 04, 2024, 02:36 PM IST
എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം

Synopsis

തന്റെ സെക്ഷ്വാലിറ്റി എന്താണ് എന്ന് അച്ഛനെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു അഭി ബി​ഗ് ബോസിൽ എത്തിയത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അൻപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും ബി​ഗ് ബോസ് വീട്ടിൽ എത്തി. പലരും പുറത്തേക്ക് പോയി. പുറത്തേക്ക് പോയ കൂട്ടത്തിൽ ജനശ്രദ്ധനേടിയ ചില മത്സരാർത്ഥികളും ഉണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് അഭിഷേക് ജയ്ദീപ്. ഇപ്പോൾ പുറത്തു പോകേണ്ടിയിരുന്നില്ല എന്ന് പ്രേക്ഷകർ പറഞ്ഞ വൈൽഡ് കാർഡ് എൻട്രിയായിരുന്നു അഭിഷേക്. എന്നാൽ വോട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഷോ വിടേണ്ടി വന്നു. 

മിസ്റ്റർ ​ഗേ ഇന്ത്യ ഐഡിയയുടെ റണ്ണറപ്പ് ആയിരുന്നു അഭിഷേക്. തന്റെ സെക്ഷ്വാലിറ്റി എന്താണ് എന്ന് അച്ഛനെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു അഭി ബി​ഗ് ബോസിൽ എത്തിയത്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തായെങ്കിലും അച്ഛൻ തന്നെ അം​ഗീകരിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അഭിഷേക് ഇപ്പോൾ. അച്ഛൻ അയച്ച മെസേജിനൊപ്പം ആണ് അഭിഷേക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

'അച്ഛൻ എനിക്ക് ഇന്ന് അയച്ച മെസേജ്. ബി​ഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം', എന്നായിരുന്നു മെസേജിനൊപ്പം അഭിഷേക് കുറിച്ചത്.  'നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിര്പ്പുമില്ല..നീ എന്‍റെ മകന്‍ എന്ന നിലയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. നിന്‍റെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും എന്‍റെയും കൂടിയാണ്. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നുമുണ്ട്', എന്നാണ് അച്ഛന്റെ വാക്കുകൾ.

'ഒന്നിനെക്കുറിച്ച് ഓർത്തും നീ വിഷമിക്കണ്ട.. എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം നിന്നോട് വലിയ ബഹുമാനമാണ്. ഞാൻ എപ്പോഴും നിനക്കൊപ്പം ഉണ്ടാകും. ഞാൻ എപ്പോഴും നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഉണ്ടാകും', എന്നും അഭിഷേകിന്റെ അച്ഛൻ കുറിക്കുന്നുണ്ട്. അഭിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. 

ഇനി വേണ്ടത് 85 കോടി ! മലയാള സിനിമയിൽ ആ ആത്ഭുതം പിറക്കും, ആവേശത്തിരയിൽ മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി