പ്രകടനം പോരാ നിഷാന പവറില്‍ നിന്നും പുറത്ത്; ഗബ്രിയുടെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഇനി ജാസ്മിന്‍റെ പവര്‍.!

Published : Mar 18, 2024, 09:43 PM ISTUpdated : Mar 19, 2024, 12:00 PM IST
പ്രകടനം പോരാ നിഷാന പവറില്‍ നിന്നും പുറത്ത്; ഗബ്രിയുടെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഇനി ജാസ്മിന്‍റെ പവര്‍.!

Synopsis

പവർ റൂമിൽ എത്തിപ്പെടുന്നവരാണ് പവ്വർ ടീം. നിലവിലെ പവര്‍ ടീം യമുന, ശ്രീലേഖ, ഗബ്രി, നിഷാന, ജാന്‍മൊണി എന്നിവരാണ്. ഇവര്‍ക്ക് കഴിഞ്ഞ ആഴ്ച തുടര്‍ച്ച ലഭിച്ചിരുന്നു. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏല്ലാം മാറ്റിപ്പിടിച്ചുള്ള കളിയാണ് നടക്കുന്നത്. അതിലെ പ്രധാന മാറ്റനാണ് ബിഗ് ബോസ് പവര്‍‌ റൂമിലെ പവര്‍ ടീം.  ഇത്തവണ ബിഗ് ബോസ്സ് വീട്ടിൽ 4 മുറികളാണ് ഉള്ളത്. 3 മുറികൾ കഷ്ടപ്പാടിനേയും ദുരിതത്തേയും സൂചിപ്പിക്കുന്നതാണ്. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ, നാലാമത്തെ   മുറി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ വിശാലമായ സൗകര്യത്തോട് കൂടിയതാണ് 4-ാംമത്തെ മുറി. ഇതാണ് പവ്വർ റൂം.

പവർ റൂമിൽ എത്തിപ്പെടുന്നവരാണ് പവ്വർ ടീം. നിലവിലെ പവര്‍ ടീം യമുന, ശ്രീലേഖ, ഗബ്രി, നിഷാന, ജാന്‍മൊണി എന്നിവരാണ്. ഇവര്‍ക്ക് കഴിഞ്ഞ ആഴ്ച തുടര്‍ച്ച ലഭിച്ചിരുന്നു. പവര്‍ ടീമിന് വീട്ടില്‍ സര്‍വ്വാധികാരം ഉണ്ട്. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കാന്‍ ഇപ്പോഴത്തെ ടീം പരാജയപ്പെട്ടുവെന്നാണ് പ്രേക്ഷക വിലയിരുത്തല്‍ വന്നത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ ഒരാളെ ടീമില്‍ നിന്നും പുറത്താക്കി പകരം ഒരാളെ എടുക്കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു. 

അത് പ്രകാരം ആദ്യം പവര്‍ ടീമിനെ റാങ്ക് ചെയ്തു. ഇതില്‍  ശ്രീലേഖ, യമുന, ജാന്‍മൊണി, ഗബ്രി, നിഷാന എന്ന ക്രമത്തിലാണ് റാങ്കിംഗ് തീരുമാനിക്കപ്പെട്ടത്. ഇതോടെ നിഷാന പുറത്തേക്ക് പോകും എന്ന അവസ്ഥയിലായി. ബാക്കിയുള്ള ടീമുകളില്‍ നിന്നും ഒരോരുത്തരെ പിന്നീട് നിര്‍ദേശിക്കാന്‍ പറഞ്ഞു.

പിന്നാലെ ഒരു ടീമില്‍ നിന്നും സിജോ, മറ്റൊരു ടീമില്‍ നിന്നും ഋഷിയും പവര്‍ റൂമിലേക്ക് നിര്‍ദേശിക്കപ്പെട്ടു. ഇതിന് പിന്നാലെ നെസ്റ്റ് ടീമില്‍ തര്‍ക്കം വന്നു അവിടെ ജാസ്മിനും ജിന്‍റോയും നോമിനേഷന് വേണ്ടി അടിയായി. ഒടുക്കം ഭൂരിപക്ഷം എടുത്ത് രസ്മിന്‍റെ പിന്തുണയോടെ ജാസ്മിന്‍ പവര്‍ റൂം നോമിനേഷനില്‍ കയറി. 

പിന്നീട് പവര്‍ റൂമിലേക്ക് നിര്‍ദേശിക്കപ്പെട്ട സിജോ, ഋഷി, ജാസ്മിന്‍ എന്നിവരില്‍ ആര് പവര്‍ റൂമില്‍ കയറണം എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു. അതിന്‍ ഗബ്രിയും ജാന്‍മോണിയും ജാസ്മിന് വേണ്ടി വാദിച്ചു. ഒടുക്കം 3-2 വോട്ടില്‍ ജാസ്മിന്‍ എത്തി. സിജോയ്ക്ക് വേണ്ടി യമുനയും ശ്രീലേഖയും വോട്ട് ചെയ്തു. അവസാനം നിഷാന തന്‍റെ പവര്‍ റൂം ബാഡ്ജ് ജാസ്മിന് നല്‍കി. 

ഗബ്രി മരവാഴേ..കലിപ്പ് പുറത്തെടുത്ത് മുടിയന്‍; ബിഗ്ബോസ് വീട് കത്തുന്ന ബഹളം

'എനിക്കൊരു സോള്‍മേറ്റുണ്ട്'. ഗബ്രി തന്നെ അപമാനിച്ചെന്നും ബിഗ് ബോസ് മത്സരാര്‍ഥി നോറ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

18 ലക്ഷവുമായി പുറത്തേക്ക്, ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ 50 ലക്ഷം കിട്ടിയേനെ ! ഞെട്ടലിൽ ബി​ഗ് ബോസ് പ്രേക്ഷകർ
കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ