
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ കഴിഞ്ഞ ആഴ്ച നാടകീയ സംഭവങ്ങളാണ് നടന്നത്. ഇത് പ്രകാരം സിജോയെ തല്ലിയ റോക്കി ഈ സീസണില്‍ നിന്നും പുറത്തായി. പിന്നെ റോക്കിയുടെ തല്ലില്‍ ഗൗരവമായ പരിക്ക് പറ്റിയ സിജോയെ ആശുപത്രിയിലേക്ക് മാറ്റി. സിജോയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ബിഗ് ബോസ് അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് ഈ ആഴ്ച എവിക്ഷന്‍ ഇല്ലെന്നാണ് ബിഗ് ബോസ് അറിയിച്ചത്. അതിനാല്‍ തന്നെ ഇത്തവണത്തെ എവിക്ഷന്‍ നോമിനേഷന്‍ അസാധുവാക്കി വോട്ടിംഗ് ലൈനുകള്‍ ബിഗ് ബോസ് മരവിപ്പിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച നോമിനേഷന്‍ ഉണ്ടാകുമെന്നും ബിഗ് ബോസ് അറിയിച്ചു. അതേ സമയം ഇത് വീട്ടിലുള്ളവരെ അറിയിക്കില്ല.
തിങ്കളാഴ്ചയായിരുന്നു ബിഗ് ബോസില്‍ നോമിനേഷന്‍ നടന്നത്. പുറകിൽ നിന്നും കുത്തൽ, കള്ളത്തരം, വികാരവിക്ഷോഭം, മനുഷ്യത്വം ഇല്ലായ്മ, വ്യക്തിത്വം ഇല്ലായ്മ, നിലപാട് ഇല്ലായ്മ, കുത്തിത്തിരുപ്പ്, സുഖ ജീവിതം, പക്ഷപാതം, കളിപ്പാവയായി മാറൽ, കപട സാദാചാരം എന്നീ വ്യത്യസ്ത കാരണങ്ങളാലാണ് ഇത്തവണ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്തത്.
നോറ- രണ്ട് വോട്ട്, അൻസിബ- രണ്ട് വോട്ട്, ശ്രീരേഖ- രണ്ട് വോട്ട്, ജാൻമോനി- മൂന്ന് വോട്ട്, യമുന- മൂന്ന് വോട്ട്, ജാസ്മിൻ- ഏഴ് വോട്ട്, ഗബ്രി- പത്ത് വോട്ട് എന്നിങ്ങനെയാണ് വോട്ട് ലഭിച്ച ക്രമം. കൂടാതെ പവർ ടീമിന്റെ പ്രത്യേക അധികാരത്തിലൂടെ അർജുൻ നേരിട്ട് എലിമിനേഷൻ ലിസ്റ്റിൽ വന്നിട്ടുണ്ട്.
ഇതിൽ ജാസ്മിനും ഗബ്രിയും ആദ്യമായാണ് നോമിനേഷനിൽ വരുന്നത്. മുൻപ് നടന്ന രണ്ട് നോമിനേഷനിലും ജാസ്മിൻ വന്നിട്ടില്ല. ഒരു വട്ടം ജാസ്മിനെ ആരും നോമിനേറ്റ് ചെയ്തില്ല. രണ്ടാം വട്ടം പവർ റൂമിൽ ആയിരുന്നു. ഈ വേളയിൽ രണ്ട് തവണയും പവർ റൂം ആംഗം ആയിരുന്നു ഗബ്രി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ