'കരിപുരണ്ട നോമിനേഷന്‍': പുതിയ കളിയെടുത്ത അഭിഷേകിനും, പഴയ കളി എടുത്ത ജാന്‍മോണിക്കും നല്ലവണ്ണം കിട്ടി.!

Published : Apr 09, 2024, 07:23 AM IST
 'കരിപുരണ്ട നോമിനേഷന്‍': പുതിയ കളിയെടുത്ത അഭിഷേകിനും, പഴയ കളി എടുത്ത ജാന്‍മോണിക്കും നല്ലവണ്ണം കിട്ടി.!

Synopsis

ആദ്യം ജിന്‍റോയെ പവര്‍ ടീം നോമിനേറ്റ് ചെയ്തു. തുടര്‍ച്ചയായ നിയമലംഘനമാണ് ഇതിന് കാരണമായി പറഞ്ഞത്. ഗബ്രി, റസ്മിന്‍, അപ്സര, അര്‍ജുന്‍ എന്നിവരും ക്യാപ്റ്റനായ ജാസ്മിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് പുതിയ ആറു മത്സരാര്‍ത്ഥികള്‍ കൂടി കടന്നുവന്ന ശേഷം നടന്ന ആദ്യത്തെ നോമിനേഷനാണ് തിങ്കളാഴ്ച നടന്നത്. ബിഗ് ബോസിനെ സംബന്ധിച്ച അടുത്ത ആഴ്ചത്തെ സംഭവങ്ങളുടെ പ്രഭവ കേന്ദ്രം തന്നെയായിരിക്കും നോമിനേഷന്‍. ഇത്തവണയും മത്സരത്തിന്‍റെ ചൂട് കാണിക്കാന്‍ ഓപ്പണ്‍ നോമിനേഷനാണ് ബിഗ് ബോസ് നടത്തിയത്. നോമിനേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ കറുത്തചായം തേക്കുവാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. 

ആദ്യം ജിന്‍റോയെ പവര്‍ ടീം നോമിനേറ്റ് ചെയ്തു. തുടര്‍ച്ചയായ നിയമലംഘനമാണ് ഇതിന് കാരണമായി പറഞ്ഞത്. ഗബ്രി, റസ്മിന്‍, അപ്സര, അര്‍ജുന്‍ എന്നിവരും ക്യാപ്റ്റനായ ജാസ്മിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്ന് ഒരോരുത്തരെയായി വിളിച്ചു. ഇതില്‍ അഭിഷേക് കെയെ  നോമിനേറ്റ് ചെയ്ത് അഭിഷേക് എസ് പറഞ്ഞ വാക്കുകള്‍ വീട്ടിലെ അംഗങ്ങളില്‍ പ്രേതിഷേധം ഉയര്‍ത്തി. 

പിന്നീട് നോമിനേഷനില്‍ ജാന്‍മോണിക്കെതിരായ പ്രതിഷേധം അണപൊട്ടി ഒഴുകി പലരും ജാന്‍മോണിയെ നിര്‍ദേശിച്ചു. 9 വോട്ടുകളോളം ജാന്‍മോണിക്ക് ലഭിച്ചു. തുടര്‍ന്ന് ആദ്യം തന്നെ അഭിഷേകിനെതിരെ പറഞ്ഞ കാര്യത്തിന്‍റെ പേരിലും പെരുമാറ്റത്തിന്‍റെ കാര്യത്തിലും വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അഭിഷേക് എസിനും 9 വോട്ട് ലഭിച്ചു.

അതിന് ശേഷം കഴിഞ്ഞ തവണത്തെ ഡെന്‍ ടീം ശരണ്യ, ശ്രിതു, നോറ എന്നിവര്‍ പരസ്പരം നോമിനേറ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായി. അതിനൊപ്പം തന്നെ അന്‍സിബയ്ക്കും 7 വോട്ടോളം ലഭിച്ചു. ആദ്യമായാണ് അന്‍സിബ ഇത്രത്തോളം വോട്ട് നേടുന്നത്. പുതുതായി എത്തിയവരാണ് അന്‍സിബയെ തുറന്നുകാട്ടിയത് എന്ന് പറയാം. ശ്രീരേഖയെ അവസാനഘട്ടത്തിലാണ് സീക്രട്ട് ഏജന്‍റ് നോമിനേഷനിലേക്ക് എടുത്തിട്ടത്. 

എന്തായാലും വോട്ട് നില ഇങ്ങനെയായിരുന്നു. 

ശ്രീരേഖ - 2 വോട്ട്
ഋഷി - 2 വോട്ട്
നോറ - 2 വോട്ട്
ശ്രീതു - 2 വോട്ട്
ശരണ്യ - 3 വോട്ട്
അന്‍സിബ - 6 വോട്ട്
അഭിഷേക് എസ്- 9 വോട്ട്
ജാന്‍മോണി - 9 വോട്ട്
ജിന്‍റോ - പവര്‍ റൂം നോമിനേഷന്‍

പുതുതായി വന്നതില്‍ അഭിഷേക് എസിന് മാത്രമാണ് നോമിനേഷന്‍ ലഭിച്ചത്. എന്നാല്‍ വന്ന അന്ന് തന്നെ ചെറിയ തോതില്‍ കോര്‍ത്തതിന്‍റെ പേരില്‍ നന്ദന പൂജയെ നോമിനേറ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. 

എല്ലാ സീക്രട്ടും 'സീക്രട്ട് ഏജന്‍റ്' ജാസ്മിനോട് പറഞ്ഞു; ബിഗ് ബോസ് താക്കീത്, പ്രേക്ഷകര്‍ കലിപ്പില്‍

ഗബ്രിക്ക് മുന്നറിയിപ്പുമായി സിബിന്റെ വാക്കുകള്‍, വീഡിയോയില്‍ ജാസ്‍മിനെ പരിഹസിച്ച് അഭിഷേക് ശ്രീകുമാര്‍

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !