"നീ വെറും കുട്ടിയാണ് " ഹൗസിൽ നേർക്കുനേര്‍ സിബിനും ഋഷിയും; വീണ്ടും ബിഗ് ബോസില്‍ വഴക്ക്

Published : Apr 10, 2024, 10:07 AM ISTUpdated : Apr 10, 2024, 10:09 AM IST
"നീ വെറും കുട്ടിയാണ് " ഹൗസിൽ നേർക്കുനേര്‍ സിബിനും ഋഷിയും; വീണ്ടും ബിഗ് ബോസില്‍ വഴക്ക്

Synopsis

ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം  മോണിംഗ് ടാസ്കിലെ സിബിന്‍റെ പ്രസ്താവനയായിരുന്നു.

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 വീണ്ടും ആവേശകരമാക്കിയ സംഭവമായിരുന്നു ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍. അതിനാല്‍ തന്നെ രണ്ട് ദിവസമായി വലിയ ബഹളങ്ങള്‍ ഇല്ലാതിരുന്ന വീട്ടില്‍ വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയെന്ന സൂചനയാണ് പുതുതായി വന്ന പ്രമോ. 

പുതിതായി വീട്ടിലെത്തിയ ഡിജെ സിബിനും, ഋഷിയും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ പ്രമോയായി ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. വീട്ടില്‍ എത്തും മുന്‍പ് താന്‍ ടാര്‍ഗറ്റ് ചെയ്യുന്നവരായി സിബിന്‍ പറഞ്ഞ വ്യക്തിയാണ് ഋഷിയും അന്‍സിബയും. ഇവരുടെ ബെഡില്‍ ഇരുന്നുള്ള സംസാരവും മറ്റും ഒട്ടും ശരിയല്ലെന്നാണ് സിബിന്‍ പറഞ്ഞത്. 

ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം  മോണിംഗ് ടാസ്കിലെ സിബിന്‍റെ പ്രസ്താവനയായിരുന്നു. നിങ്ങള്‍ക്ക് ബിഗ് ബോസിലെ ഒരു അംഗത്തെക്കൂട്ടി എവിടെയെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നാണ് ബിഗ് ബോസ് ചോദിച്ചത്. അതിന് പിന്നാലെ ടാസ്കില്‍ സിബിന്‍ ഋഷിയെയും കൂട്ടി കേരളത്തിലെ എല്ലാ ദുര്‍ഗുണ പാഠശാലയിലും കൊണ്ടുപോകും എന്നാണ് സിബിന്‍ പറഞ്ഞത്. 

ഇതാണ് പിന്നീട് ടാസ്കിന് ശേഷം ചര്‍ച്ചയായത്. അതിന് ശേഷമാണ് "നീ വെറും കുട്ടിയാണ്" എന്നതടക്കം സിബിന്‍റെ വാക്കുകള്‍ ഉയര്‍ന്ന് കേള്‍ക്കാം. നേരത്തെ തന്നെ ബിഗ് ബോസില്‍ പലപ്രവാശ്യം ഋഷി വൈകാരികമായി തളര്‍ന്നിട്ടുണ്ട്. തനിക്കെതിരായ പരാമര്‍ശങ്ങള്‍ എന്നും വളരെ വൈകാരികമായാണ് ഋഷി എടുക്കാറുള്ളത്. അത് തന്നെയാണ് സിബിന്‍ വീക്ക് പോയന്‍റായി പിടിച്ചത് എന്ന് കരുതേണ്ടിവരും.  എന്തായാലും എപ്പിസോഡില്‍ ഇതിന്‍റെ വിശദമായ ഭാഗങ്ങള്‍ ലഭ്യമാകും.

'പക്ക ബിഗ് ബോസ് മെറ്റിരിയല്‍': ഡിജെ സിബിന്‍റെ വാക് പ്രയോഗത്തില്‍ പവര്‍ ടീമിന് പണികിട്ടി,സിബിന്‍ പുതിയ താരം.!

'കറുത്ത ചായം' മുഖത്തടിക്കുമെന്ന് സീക്രട്ട് ഏജന്‍റ്, പറ്റില്ലെന്ന് ജാന്‍മോണി; ബിഗ് ബോസിന്‍റെ തീരുമാനം.!

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്