എപ്പോഴും പോസിറ്റീവ് ആണ് ഈ ഗായകൻ; ബിഗ് ബോസിലേക്ക് അക്ബർ ഖാൻ

Published : Aug 03, 2025, 08:09 PM IST
bigg boss malayalam season 7 contestant akbar khan profile

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർഥികളിലെ പരിചിത മുഖങ്ങളിൽ ഒന്ന്

ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർഥികളിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് അക്ബർ ഖാൻ. സീ മലയാളം ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ കേരളത്തിലെ ഒരു മത്സരാർഥിയായാണ് ഈ അനുഗ്രഹീത ഗായകനെ മലയാളികൾ ആദ്യം കാണുന്നത്. പാട്ട് മാത്രമല്ല ചുറ്റുപാടിലും ഊർജ്ജം നിറയ്ക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിൻറേത്.

സംഗീത റിയാലിറ്റി ഷോയിൽ അദ്ദേഹം പാടിയ ഹിന്ദി ഗാനങ്ങളാവും ഏറ്റവും ആസ്വാദകപ്രീതി നേടിയത്. ഗായകൻ എന്ന നിലയിൽ ഈ ഷോ ആണ് അക്ബറിനെ സ്വയം പുതുക്കാൻ സഹായിച്ചത്. അതുവരെ അറബിക് സംഗീതമാണ് തൻറെ വഴിയെന്നാണ് കരുതിയിരുന്നതെന്നും സ രി ഗ മ പയിൽ വന്നതിന് ശേഷമാണ് ക്ലാസിക്കൽ മ്യൂസിക്കിനെ ഗൗരവത്തോടെ സമീപിക്കാൻ തുടങ്ങിയതെന്നും അക്ബർ ഖാൻ പറഞ്ഞിട്ടുണ്ട്.

ആലാപനത്തിലെ മികവിനൊപ്പം ആ വേദിയിലേക്ക് എത്തുന്നതുവരെ കടന്നുവന്ന കഠിനവഴികൾ കൂടിയാണ് അക്ബർ ഖാനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. ഷോയിലേക്ക് വരുന്ന സമയത്ത് തൻറെ കുടുംബത്തിന് 35 ലക്ഷം കടം ഉണ്ടായിരുന്നുവെന്നും തിരിച്ചടവിന് പ്രതിമാസം ചുരുങ്ങിയത് ഒരു ലക്ഷം വേണ്ടിയിരുന്നുവെങ്കിലും അക്ബർ പറഞ്ഞിട്ടുണ്ട്. പണത്തിന് അത്രയും ആവശ്യമുള്ള സമയത്ത് ജെസിബി ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട് ഈ ഗായകൻ. ഒപ്പം വേദികളിൽ പാടാനും പോകുമായിരുന്നു. ഒരു വേദിയിലേക്ക് പാടാനായി കയറുന്നതിന് തൊട്ടുമുൻപ് കടക്കാർ എത്തിയ ഭീഷണിപ്പെടുത്തിയ കാര്യമൊക്കെ അക്ബർ നേരത്തെ പറഞ്ഞിട്ടുണ്ട്.

നിലവിൽ പിന്നണിഗായകനും സംഗീത സംവിധായകനും ഒക്കെയാണ് അക്ബർ ഖാൻ. ഒപ്പം ഏഷ്യാനെറ്റിൻറെ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാർ സിംഗറിലെ മെൻററുമാണ് നിലവിൽ അക്ബർ. സ രി ഗ മ പ ഗായകനെന്ന നിലയിൽ വലിയ പ്രേക്ഷകശ്രദ്ധയാണ് അക്ബറിന് നേടിക്കൊടുത്തത്. വിശേഷിച്ചും സംഗീത പ്രേമികൾക്കിടയിൽ. ആ പ്രീതി മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് ആകെ പടർത്താനുള്ള അവസരമാണ് ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ അക്ബറിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിൻറെ മുൻ സീസണുകളിൽ പലപ്പോഴും ഗായകർ മത്സരാർഥികളായി എത്തിയിട്ടുണ്ട്. അതിൽ പ്രേക്ഷകപ്രീതി നേടുന്നതിൽ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്. അക്ബർ ഖാൻ അതിൽ ഏത് നിരയിൽ പെടുമെന്ന് കാത്തിരുന്ന് കാണാം.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ