
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി പ്രധാന സീസൺ തുടങ്ങുന്നതിന് മുൻപായുള്ള പ്രീ ഷോയായ അഗ്നിപരീക്ഷയ്ക്ക് തുടക്കം. ആരെല്ലാമാണ് അഗ്നിപരീക്ഷയിൽ പങ്കെടുക്കുന്നത്, ആരൊക്കെയാണ് ജഡ്ജസ്, എത്ര ദിവസമാണ് അഗ്നിപരീക്ഷയുള്ളത് ? 40 സാധാരണക്കാർ, മുൻ ബിഗ് ബോസ് സീസണുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മൂന്നു ജഡ്ജസ്, 21 ദിവസത്തെ പോരാട്ടം.
അഖിൽ മാരാർ , റിയാസ് സലിം , രഞ്ജിനി ഹരിദാസ് എന്നിവർ ജഡ്ജസായി ഷോയിൽ എത്തിയപ്പോൾ റനീഷയാണ് അഗ്നിപരീക്ഷയിൽ ആങ്കറായി എത്തിയത്. പരീക്ഷ അത്ര സിംപിൾ ആക്കാതിരിക്കുക എന്നതാണ് ജഡ്ജസുമാരുടെ പ്രധാന ഉദ്ദേശം .
ഷോയിലെ ഇൻട്രോ കഴിഞ്ഞ് ജഡ്ജസുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ശേഷം ഷോയിൽ പങ്കെടുക്കുന്ന 40 പേരിൽ നിന്ന് 20 പേരെയാണ് ആദ്യം വേദിയിലേക്ക് വിളിച്ചത്. മണിച്ചിത്രത്താഴ് എന്ന ടാസ്ക് കൊടുത്തുകൊണ്ടാണ് 40 പേരിൽ നിന്ന് ആദ്യ 20 പേരെ സെലക്ട് ചെയ്തത് . ടാസ്ക് ഇങ്ങനെയായിരുന്നു. 20 താക്കോലുകൾ ക്ലൂകൾ ചേർത്ത് ഒരു വശത്ത് കെട്ടിയിടും മറു വശത്ത് ആ താക്കോൽ വെച്ച് തുറക്കാൻ കഴിയുന്ന പൂട്ടുകൾ . താക്കോലും ക്ലൂവും കൈക്കലാക്കിയ ശേഷം മാത്രം പൂട്ടിന്റെ ഭാഗത്ത് പോയി താക്കോൽ ഉപയോഗിച്ച് ആ പൂട്ട് തുറക്കണം.
അത്തരത്തിൽ ആദ്യം പൂട്ടുകൾ തുറക്കുന്ന 20 പേരാണ് ആദ്യ ഘട്ടത്തിൽ വേദിയിലെത്തുക. അങ്ങനെ സെലക്ട് ചെയ്ത 20 പേരെ ആദ്യം മൂന്ന് ഗ്രൂപ്പുകളാക്കുകയാണുണ്ടായത്. രഞ്ജിനി ഗ്രൂപ്പ്, റിയാസ് ഗ്രൂപ്പ് , മാരാർ ഗ്രൂപ്പ് ... ഇതിൽ രഞ്ജിനി ഹരിദാസ് തന്റെ ഗ്രൂപ്പിൽ സ്ത്രീകളെ മാത്രമാണ് സെലക്ട് ചെയ്തത്. ഇനി ഇതിലെ ട്വിസ്റ്റ് എന്താണെന്ന് പറഞ്ഞാൽ ഓരോ ഗ്രൂപ്പിലെയും ആളുകൾ പരസ്പരമായിരിക്കും ആദ്യ ടാസ്കിൽ മത്സരിക്കുക . മത്സര വിജയിക്ക് ഇൻഫിനിറ്റി പെന്ഡന്റ് ചെയിൻ ജഡ്ജസുമാർ കഴുത്തിലണിയിക്കും. ഗ്രൂപ്പ് ടാസ്കുകളിൽ പുറത്താവുന്ന ആദ്യ നാലുപേരോ രണ്ടുപേരോ വെച്ച് ഔട്ട് ഹൗസിലേക്ക് തള്ളപ്പെടും.
ഓരോ ഗ്രൂപ്പ് അംഗങ്ങളെയും പരിചയപ്പെട്ട ശേഷം അവരുടെ സ്ട്രെങ്തും വീക്നസും അവനവൻ തന്നെ ജഡ്ജസുമാരോട് പറഞ്ഞ ശേഷമാണ് ഗ്രൂപ് ടാസ്ക് നൽകിയത്. ജിമ്മന്മാർ, എൻജിനീയർമാർ , മോഡലുകൾ , വീട്ടമ്മമാർ, ആങ്കർമാർ, വക്കീലുമാർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ തങ്ങളെ പറ്റി ഒരു ബ്രീഫ് ഇൻട്രോ ജഡ്ജസുമാർക്ക് നൽകി. അതിന് ശേഷമാണ് ഗ്രൂപ്പ് ടാസ്ക് ആരംഭിച്ചത്.
ആദ്യം എത്തിയത് റിയാസിന്റെ ഗ്രൂപ്പ് ആയിരുന്നു. സ്കെയിലുകളും കപ്പുകളും ഉപയോഗിച്ച് ഇൻവെർറ്റഡ് പിരമിഡ് നിർമ്മിക്കുക എന്നതായിരുന്നു ടാസ്ക്. മൂന്നുപേരാണ് ബസറിന് മുൻപ് ടാസ്ക് പൂർത്തിയാക്കിയത്. അതിൽ നിന്നും പ്രണവ് ആണ് ഇൻഫിനിറ്റി പെന്ഡന്റ് ചൈനിന് അർഹനായത്.
അടുത്തതായി എത്തിയത് രഞ്ജിനിയുടെ ടീം ആയിരുന്നു . ചുറ്റും വൃത്തങ്ങൾ ... അതിൽ അഖിൽ എന്ന് പറഞ്ഞാൽ - ഇൻ
റനീഷ - ഔട്ട്, രഞ്ജിനി - റൈറ്റ് ,റിയാസ് - ലെഫ്റ്റ് . നാലുപേരുടെയും പേരുകൾ കേൾക്കുന്ന മാത്രയിൽ ഇൻ ഔട്ട് റൈറ്റ് ലെഫ്റ്റ് എന്നത് തെറ്റ് വരുത്താതെ ചെയ്യുന്ന ആളായിരിക്കും വിജയി . ടാസ്ക് കഴിഞ്ഞപ്പോൾ വിജയിയായത് പാർവതി ആയിരുന്നു . അതുകൊണ്ടു തന്നെ രഞ്ജിനിയുടെ ടീമിൽ ഇൻഫിനിറ്റി പെന്ഡന്റ് ചൈനിന് അർഹത നേടിയത് പർവതിയാണ്.
അവസാനമായി എത്തിയത് അഖിലിന്റെ ടീം ആയിരുന്നു. ഗ്ലാസ് ഇൻ ബോൾ ... അതായത് നിരത്തി വെച്ചിരിക്കുന്ന ഗ്ലാസ്സുകളിലേയ്ക്ക് ബോളുകൾ ഇടുക . ശ്രദ്ധിക്കുക ബോൾ വെറുതെ ഇട്ടാൽ പോരാ ബൗൺസ് ചെയ്ത് വേണം ബോൾ ഗ്ലാസ്സുകളിലേയ്ക്ക് വീഴാൻ. അതായിരുന്നു ഈ ടീമിന് നൽകിയ ടാസ്ക് . ടാസ്ക് കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ബോളുകൾ ഗ്ലാസ്സുകളിലാക്കി ഷിജിൻ ഇൻഫിനിറ്റി പെന്ഡന്റ് നേടിയെടുത്തു.
മൂന്നു ടീമുകളുടെയും ടാസ്കുകൾ അവസാനിച്ചപ്പോൾ 8 പേരാണ് ഔട്ട് ഹൗസിലേക്ക് തള്ളപ്പെട്ടത്. ബാക്കി 12 പേർ ഇൻ ഹൗസും.
നിലവിൽ ആദ്യ 20 പേർ മാത്രമാണ് വേദിയിലുള്ളത്. ബാക്കി 20 പേരെ അടുത്ത എപ്പിസോഡിൽ വേദിയിലേക്ക് എത്തിക്കാമെന്നാണ് ജഡ്ജസുമാരുടെ തീരുമാനം. എന്തായിരിക്കും ഇനി വരുന്ന 20 പേരെ കാത്തിരിക്കുന്ന ടാസ്കുകൾ.. ആരൊക്കെയായിരിക്കും ഇൻ ഹൗസ് ആവുക, ആരൊക്കെയാണ് ഔട്ട് ഹൗസിലേക്ക് തള്ളപ്പെടുക എന്നെല്ലാം അറിയാൻ നമ്മൾ അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കേണ്ടതുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ