വേദാങ്കിയെ മറികടന്ന് ബിഗ് ബോസ് ഹൗസിലെ പുതിയ ലീഡറായി കൊമ്പൻ

Published : Oct 12, 2026, 10:51 PM IST
Kadal Komban

Synopsis

ബിഗ് ബോസ് ഹൗസിൽ ആറാം ആഴ്ചയിലെ ക്യാപ്റ്റനായി കൊമ്പൻ തിരഞ്ഞെടുക്കപ്പെട്ടു. വേദാങ്കിക്കെതിരെയുള്ള പാലം നിർമ്മാണ ടാസ്കിൽ വിജയിച്ചാണ് കൊമ്പൻ ഈ നേട്ടം സ്വന്തമാക്കിയത്. ഷിജിൻ, ഐശ്വര്യ എന്നിവരുമായുള്ള സൗഹൃദം മാറ്റിനിർത്തി കൊമ്പൻ സ്വതന്ത്രവും നിഷ്പക്ഷവുമായ തീരുമാനങ്ങൾ എടുക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ ആറാം ആഴ്ചയിലെ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കൊമ്പൻ. കഴിഞ്ഞ ആഴ്ചയിലെ മികച്ച പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് കൊമ്പനെ ലീഡർ നോമിനേഷനിലേയ്ക്ക് മത്സരാർത്ഥികൾ തെരഞ്ഞെടുത്തത്. വേദാങ്കിയും കഴിഞ്ഞ ആഴ്ചയിലെ മികച്ച ലീഡർ പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ലീഡർ നോമിനേഷനിൽ ഡയറക്റ്റ് എത്തിയത്. ഇരുവരും ശക്തമായ മത്സരമാണ് ലീഡർഷിപ് ടാസ്കിൽ കാഴ്ചവെച്ചത്. അടുക്കിവെച്ചിരിക്കുന്ന കട്ടകൾ ഉപയോഗിച്ച് പാലം നിർമ്മിക്കുക എന്നായിരുന്നു ടാസ്ക്.

രണ്ടുപേർക്കും രണ്ട് വ്യത്യസ്ത നിറത്തിൽ പെട്ട കട്ടകൾ കൊടുത്തിരുന്നു. അകലമില്ലാതെ വൃത്തിയായി നിരത്തിവെച്ച് ആരുടെ കട്ടകൾ കൊണ്ടാണോ ഏറ്റവുമധികം ദൂരം പാലം നിർമ്മിക്കപ്പെട്ടത് അവരായിരിക്കും ടാസ്കിലെ വിജയിയും ഈ ആഴ്ചയിലെ ലീഡറും. ഇരുവരും മത്സരിച്ചാണ് ടാസ്ക് ഫിനിഷ് ചെയ്യാൻ ശ്രമിച്ചത്. ടാസ്കിൽ കൊമ്പൻ മുന്നേറുന്നത് ശ്രദ്ധിച്ച വേദാങ്കി ആദ്യം തന്നെ കൊമ്പന്റെ കട്ടകൾ തകർത്തെറിയാൻ ശ്രമിച്ചിരുന്നു. ദേഷ്യം വന്ന കൊമ്പനും തിരിച്ച് വേദാങ്കിയുടെ കട്ടകൾ എടുത്തെറിഞ്ഞു. പരസ്പരം കട്ടകളെടുത്ത് മാറ്റി മാറ്റി വെച്ചിട്ടും ടാസ്ക് എവിടെയുമെത്തുന്നില്ലെന്ന് മനസ്സിലാക്കിയ വേദാങ്കി പിന്നീട് നേരെ കോംപ്രമൈസ് മൂഡിലേയ്ക്ക് എത്തി.

കൊമ്പന്റെ കട്ടകൾ താൻ തട്ടിമാറ്റില്ലെന്നും തിരിച്ച് തന്റെ കട്ടകൾ കൊമ്പനും തട്ടിമാറ്റരുതെന്നും ഫെയർ ഗെയിം കളിക്കാമെന്നും വേദാങ്കി അഭിപ്രായപ്പെട്ടു. ശെരിയെന്ന് സമ്മതിച്ച കൊമ്പനും പിന്നെ നേരെ ഫെയർ ഗെയിം കാലിച്ചുകൊണ്ട് മുന്നേറി. ടാസ്ക് തീർന്നപ്പോൾ പാലം നിർമ്മിച്ചതിൽ ഏറ്റവും കൂടുതൽ കട്ടകൾ കൊമ്പന്റേതായിരുന്നു. സ്വാഭാവികമായും കൊമ്പൻ ടാസ്കിൽവിജയിക്കുകയും ഈ ആഴ്ചയിൽ ഹൗസിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കൊമ്പന്റെ മേൽനോട്ടത്തിലുള്ള ഹൗസിന്റെ പോക്ക് ഇനി എങ്ങനെയാവും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. വളരെ മികച്ച രീതിയിലുള്ള പെർഫോമൻസ് കൊമ്പൻ കാഴ്ചവെക്കുമോ അതോ പക്ഷഭേദം കാണിക്കുമോ എന്നെല്ലാമറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഷിജിനുമായുള്ള കൊമ്പന്റെ അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. ഷിജിൻ പറയുന്നതിനും പ്രവൃത്തിക്കുന്നതിനുമനുസരിച്ച് കാര്യങ്ങൾ ചെയ്യുന്ന ഒരു ലീഡറായാണോ കൊമ്പൻ മാറുക, അതോ തന്റേതായ മാറ്റങ്ങളും തീരുമാനങ്ങളും കൊമ്പൻ ഹൗസിൽ കൊണ്ടുവരുമോ എന്നും പ്രേക്ഷകർക്ക് അറിയേണ്ടതുണ്ട്.

അതേസമയം ഐശ്വര്യയുമായുള്ള കമ്പനി കൊമ്പൻ വിട്ടതാണ്. അത് വിട്ട് ഗെയിമിൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് കൊമ്പന്റെ ഫാൻ ബേസ് സത്യത്തിൽ കൂടിയത്. എന്നാൽ ഇപ്പോൾ ചെറുതായി വീണ്ടും കൊമ്പൻ ഐശ്വര്യയുടെ ലൂപിലേയ്ക്ക് തിരിച്ചുപോകുന്നുണ്ടോ എന്ന് പ്രേക്ഷകർക്ക് സംശയമുണ്ട്. അതിനെയെല്ലാം നിയന്ത്രിച്ച് ഗെയിമിൽ ഫോക്കസ് ചെയ്‌താൽ കൊമ്പൻ ഈ സീസണിലെ കപ്പടിക്കാനുള്ള സാധ്യത വരെ പ്രേക്ഷകർ കാണുന്നണ്ട് . കൃത്യമായി പ്ലാൻ ചെയ്ത് ഗെയിം കളിച്ചാൽ കൊമ്പന് ഈ സീസണിലെ വിജയ കിരീടം സ്വന്തമാക്കാം. എന്തായാലും ഈ ആഴ്ചയിലെ കൊമ്പന്റെ ലീഡർഷിപ്പ് വലിയൊരു എഫക്റ്റ് ആണ് കൊമ്പന്റെ ഗെയിമിന് നൽകുക എന്ന കാര്യത്തിൽ തർക്കമില്ല.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കണ്‍ഫെഷന്‍ റൂമില്‍ പൊരിഞ്ഞ തര്‍ക്കം; നോമിനേഷന്‍ ഒഴിവാക്കാന്‍ മത്സരം
ആരാവും ആറാം വാരത്തിലെ ക്യാപ്റ്റന്‍‌? കടല്‍ കൊമ്പനും വേദാംഗിയും തമ്മില്‍ പൊരിഞ്ഞ പോര്