
സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി ദേവി. ഇപ്പോള്‍ നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലുമാണ് താരത്തെ പ്രധാനമായും കാണാറുള്ളത്. അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങളും ഇടയ്ക്ക് വലിയ വാർത്തയായിരുന്നു. ഇപ്പോൾ രണ്ടു മക്കളുമൊത്ത് സിംഗിൾ മദറായി മുൻപോട്ടു പോകുകയാണ് അമ്പിളി. അപ്പു, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളി ദേവിക്കുള്ളത്. ഇപ്പോഴിതാ ബിഗ്ബോസിലേക്ക് മൽസരിക്കാൻ ക്ഷണം ലഭിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അമ്പിളി.
''ബിഗ്ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകില്ല. എന്നെക്കൊണ്ട് അതിനകത്ത് സർവൈവ് ചെയ്യാൻ പറ്റില്ല. ഞാൻ ഫാമിലിയുമായി ഭയങ്കര അറ്റാച്ച്ഡ് ആണ്. രണ്ടു ദിവസത്തിൽ കൂടുതൽ എനിക്ക് മക്കളെ കാണാതിരിക്കാൻ പറ്റില്ല. എന്റെ കൂടെ ജോലി ചെയ്യുന്നവർക്ക് അറിയാം, അയ്യോ എനിക്ക് പെട്ടെന്ന് വീട്ടിൽ പോകണമെന്നു പറയുന്ന ആളാണ് ഞാൻ. ബിഗ്ബോസിൽ പോകാൻ കുറേക്കൂടി ധൈര്യം വേണം'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമ്പിളി ദേവി പറഞ്ഞു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ അതാത് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസിന്റെ സീസൺ 7 നവംബറിൽ കഴിഞ്ഞിരുന്നു. പിന്നാലെ സീസൺ 8 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഷോയുടെ എട്ടാം സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായായുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു. സീസൺ 8-ലേക്ക് ആവശ്യമായ സാങ്കേതിക പ്രവർത്തകരെ തേടിക്കൊണ്ടുള്ള അണിയറ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നതോടെ ആവേശത്തിലാണ് ആരാധകർ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ