'ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍'; മാസായി അധികാരത്തിലേറാൻ മോഹൻലാൽ, ബിബി പ്രൊമോ

Published : Jul 21, 2026, 07:28 PM ISTUpdated : Jul 21, 2026, 08:23 PM IST
Bigg Boss

Synopsis

പ്രേക്ഷകരിൽ ആവേശം നിറച്ചു കൊണ്ട് പുതിയ ബി​ഗ് ബോസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 8 വരാൻ പോകുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നറിയാനായി ഏവരും കാത്തിരിക്കുന്നുണ്ട്. റിവ്യൂവർമാരെല്ലാവരും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി സജീവമായിട്ടുണ്ട്. തതവസരത്തിൽ പ്രേക്ഷകരിൽ ആവേശം നിറച്ചു കൊണ്ട് പുതിയ ബി​ഗ് ബോസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.

പക്കാ ഒരു സിനിമ സ്റ്റൈലിൽ ആണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. കാറോടിച്ച് വരുന്ന മോഹൻലാൽ, വലപിടിച്ച് കിടക്കുന്ന പഴയൊരു ​ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കയറുന്നു. പല പുസ്തകങ്ങളും കടന്ന് അദ്ദേഹം ഒടുവിൽ ചാണക്യന്റെ അർത്ഥശാസ്ത്രം എടുക്കുന്നത് കാണാം. ശേഷം മോഹൻലാലിന്റെ നറേഷനും വരുന്നു. 'പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻ​ഗണന നൽകേണ്ടത്. ബട്ട് ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.

പുത്തന്‍ പ്രൊമോ വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയത്. "ഫിഫ കഴിഞ്ഞു അടുത്ത കണ്ടന്റിന് വകുപ്പായി.. അപ്പൊ എങ്ങനെയാ തുടങ്ങുകയല്ലേ, 3 മാസത്തേക്ക് കേരളം കത്താനുള്ളതായി, ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ എല്ലാ സീസൺസ്സും എടുത്ത് നോക്കിയാൽ ഏറ്റുവും കൂടുതൽ TRP നേടിയത് BBMS -7 ആണ് അത് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും BBMS -8 കളർഫുൾ ഗ്രാൻഡ് ആവട്ടെ, ഒരു നേരമ്പോക്കിന് വകയായി, എന്തായാലും ബിബി7 trp തകർകാൻ പറ്റില്ല", എന്നിങ്ങനെ പോകുന്നു. അതേസമയം, ഇത്തവണ ആറ് ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ ഒരുമിച്ചാണ് നടക്കാന്‍ പോകുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബിൻസി ഉപദ്രവിച്ചു, കൈ കടിച്ച് പറിച്ചു, സ്നേഹം വീഡിയോയിൽ മാത്രം'; ആരോപണവുമായി സഹോദരി
'ഡാഡീസ് ഹോം', ഹൗസിനെ വിറപ്പിച്ചവർ വീണ്ടും അകത്തേക്ക് ? ആ വൻ പ്രഖ്യാപനവുമായി ടീം ബി​ഗ് ബോസ്