'ബിൻസി ഉപദ്രവിച്ചു, കൈ കടിച്ച് പറിച്ചു, സ്നേഹം വീഡിയോയിൽ മാത്രം'; ആരോപണവുമായി സഹോദരി

Published : Jul 16, 2026, 05:34 PM IST
RJ Bincy

Synopsis

ആർജെ ബിൻസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി മരിയ ബിജു. ബിൻസി തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും, ഇത് ഏറെക്കാലമായി സഹിക്കുകയാണെന്നും മരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

മൂഹമാധ്യമങ്ങളിൽ ഇന്ന് അറിയപ്പെടുന്ന താരങ്ങളാണ് ആർജെ ബിൻസിയും സഹോദരി മരിയ ബിജുവും ഇവരുടെ മാതാപിതാക്കളും. ബിഗ്ബോസിലൂടെയാണ് ബിൻസി കൂടുതൽ പ്രശസ്തയായതെങ്കിലും അതിനു ശേഷം പൊതുപരിപാടികളും സമൂഹമാധ്യമങ്ങളിലും ബിൻസിയും ഇവരുടെ കുടുംബവും നിറഞ്ഞുനിൽക്കാറുണ്ട്. സഹോദരി മരിയയും ചുരുങ്ങിയ കാലയളവിനുള്ളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്ന ആളായി കഴിഞ്ഞു. 

പല പൊതുപരിപാടികളിലും ബിൻസി കുടുംബസമേതമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ബിൻസിയുടെ റീൽ വീഡിയോകളിലും വ്ലോഗുകളിലും സഹോദരിയും മാതാപിതാക്കളും സ്ഥിരം സാന്നിധ്യവുമാണ്. എന്നാൽ ഇപ്പോൾ ബിൻസിയെക്കുറിച്ച് തികച്ചും വ്യത്യസ്തമായൊരു ഇമേജ് മരിയയുടെ സോഷ്യൽ മീഡിയ പേജിലൂടെത്തന്നെ പുറത്തു വന്നിരിക്കുകയാണ്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ശരീരത്തിലെ പാടുകളും കാണിക്കുന്നുണ്ട്.

''കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല.‍ അവൾ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. കൊച്ചിലെ മുതൽ ‌ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയിൽ കാണുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവൻ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്'', എന്നാണ് മരിയ വീഡിയോയിൽ പറയുന്നത്.

ഇൻസ്റ്റഗ്രാമിലാണ് മരിയയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ഇത് നീക്കം ചെയ്യപ്പെട്ടു. എന്നാൽ ഇതിനകം പല സോഷ്യൽ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും വീഡിയോ വന്നു. പല യുട്യൂബർമാരും വീ‍ഡിയോകളും ചെയ്തിട്ടുണ്ട്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഡാഡീസ് ഹോം', ഹൗസിനെ വിറപ്പിച്ചവർ വീണ്ടും അകത്തേക്ക് ? ആ വൻ പ്രഖ്യാപനവുമായി ടീം ബി​ഗ് ബോസ്
'അയ്യോ വേണ്ട..പക്വത വരട്ടെ'; ബി​ഗ് ബോസ് വിളിച്ചെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ആതിര