പുതിയ ആഴ്ച; ബി​ഗ് ബോസിൽ 9 പേർ നോമിനേഷനിൽ

Published : Oct 19, 2026, 10:45 PM IST
bigg boss

Synopsis

ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ 43 ദിവസങ്ങൾ പിന്നിടുമ്പോൾ ഈ ആഴ്ച ഓപ്പൺ നോമിനേഷൻ നടന്നു. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച രാഹുൽ ഈശ്വർ, നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ട താഷി എന്നിവരുൾപ്പെടെ ഒൻപത് പേരാണ് ഇത്തവണ നോമിനേഷൻ പട്ടികയിലുള്ളത്.

ബിഗ് ബോസ് മലയാളം സീസൺ എട്ട് നാല്പത്തി മൂന്ന് ദിവസങ്ങൾ പിന്നിട്ട് പുതിയ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. എപ്പോഴത്തേയും പോലെ ഈ ആഴ്ചയും തുടക്കത്തിൽ തന്നെ നോമിനേഷൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഓപ്പൺ നോമിനേഷനാണ് ഇന്ന് നടന്നത്. ആരുടേയും കണ്ണിൽപ്പെടാതെ സേഫ് ഗെയിം കളിച്ചിരുന്ന രാഹുൽ ഈശ്വറും, ലവ് ട്രാക്ക് പിടിച്ച് സ്റ്റാറാവാൻ നോക്കിയിരുന്ന നോബിയുമടക്കം നോമിനേഷനിൽ വന്നിട്ടുണ്ട്. ഏഴ് വോട്ടുകളാണ് രാഹുലിന് ലഭിച്ചിരിക്കുന്നത്.

വിക്കി, വിപിൻ, നൗഫിന, ഐശ്വര്യ എന്നിവർക്ക് രണ്ട് വോട്ടുകൾ നേടിയപ്പോൾ അഞ്ജലിയ്ക്ക് മൂന്ന് വോട്ടുകളും നോബിയ്ക്ക് അഞ്ചും വേദാങ്കിയ്ക്ക് നാലും വോട്ടുകളുമാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് രാഹുലിന് ആണ്. മോഹൻലാലിന്റെ താഷി നേരിട്ട് നോമിനേഷനിൽ വന്നിട്ടുണ്ട്. ആകെ മൊത്തം ഒൻപത് പേരാണ് നോമിനേഷനിൽ വന്നിരിക്കുന്നത്.

ഇത്തവണ നോമിനേഷനിലെത്തിയ ഇവരിൽ നിന്നും ആരായിരിക്കും പുറത്ത് പോകുക എന്നറിയാൻ ബിഗ്‌ബി ഓസ് ആരാധകർ കാത്തിരിക്കുകയാണ്. ഈ ആഴ്ചയിലെ ഓരോരുത്തരുടെയും പെർഫോമൻസുകളുടെ അടിസ്ഥാനത്തിലായിരിക്കും ആളുകളുടെ വോട്ടിങ്ങും. ഏറ്റവും കുറവ് പ്രേക്ഷക വോട്ട് കിട്ടുന്നയാൾ ഈ ആഴ്ച ഹൗസിൽ നിന്നും എവിക്റ്റാവും. എന്തായാലും ഈ ആഴ്ച കട്ട കോമ്പിറ്റീഷൻ മോഡിലായിരിക്കും ഇവരുടെയെല്ലാം പെർഫോമൻസ് ഉണ്ടാവുക എന്ന വിലയിരുത്തലിലാണ് ബിഗ് ബോസ് ആരാധകർ.

കഴിഞ്ഞ വീക്കെന്‍റില്‍ ബിഗ് ബോസ് വീട്ടിൽ നിന്നും നിലീന പുറത്തായത്. വൈൽഡ് കാർഡ് ആയെത്തിയ മത്സരാർഥികളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ആദ്യ ദിവസങ്ങളിൽ തോന്നിപ്പിച്ച മത്സരാർത്ഥിയായിരുന്നുവെങ്കിലും രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ നിലീന പുറത്താവുകയായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പുതപ്പിനുള്ളിൽ നിന്നും പുറത്ത് വന്ന് ഗെയിം കളിക്കാൻ നോബിയോട് നിർദ്ദേശം..'; ബിഗ് ബോസ്സിൽ ഇത്തവണ ഓപ്പൺ നോമിനേഷൻ
ലവ് ട്രാക്കിൽ പിഴച്ചു; ബിഗ് ബോസ്സിൽ നിന്നും നിലീന പുറത്ത്