
ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . ഇന്നലെ നടന്ന വീക്കെൻഡ് എപ്പിസോഡിൽ നിലീനയാണ് ഹൗസിൽ നിന്ന് പുറത്ത് പോയത്. ഈ വീക്കിൽ ഹൗസിൽ ഓപ്പൺ നോമിനേഷനാണ് നടക്കുന്നത്. മത്സരാർത്ഥികളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കാൻ കച്ചകെട്ടിയിറങ്ങിയ മട്ടാണുള്ളത്. ആരുടേയും കണ്ണിൽപ്പെടാതെ സേഫ് ഗെയിം കളിച്ചിരുന്ന രാഹുൽ ഈശ്വറും, ലവ് ട്രാക്ക് പിടിച്ച് സ്റ്റാറാവാൻ നോക്കിയിരുന്ന നോബിയുമടക്കം നോമിനേഷനിൽ വന്ന കാഴ്ചയാണ് കാണുന്നത്. ഭൂരിഭാഗം മത്സരാർത്ഥികളും ഈ രണ്ടുപേരേയുമാണ് ഇത്തവണ നോമിനേറ്റ് ചെയ്തത്. കൂട്ടത്തിൽ വിക്കി, വിപിൻ , നൗഫിന , ഐശ്വര്യ ,അഞ്ജലി , വേദാങ്കി എന്നിവരുമുണ്ട്.
നോബിയെ നോമിനേറ്റ് ചെയ്യാൻ പലർക്കും പല കാരണങ്ങളും ഉണ്ടായിരുന്നു. ആദ്യമായി ജസീലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എനിക്ക് ജസീലയുടെ ടച്ച് ബാഡ് ആയി തോന്നിയെന്നും അവർ വന്നെന്റെ ബെഡിൽ കിടക്കുമ്പോൾ ഞാൻ ഒരു ഷവർമ റോളായി പുതപ്പ് പുതച്ച് കിടക്കുകയായിരുന്നു പതിവെന്നും ഇത്തരം കണ്ടന്റുകൾ പുറത്ത് പോയാൽ എന്റെ നാട്ടുകാരും വീട്ടുകാരും എന്ത് കരുത്തുമെന്നും പറഞ്ഞ നോബി നിലീനയുടെ കാര്യത്തിൽ മറ്റൊരു സ്റ്റാൻഡാണ് എടുത്തത്. നിലീനയുമായി ക്ലോസായി ഇടപഴകുന്നതോ ബെഡ് ഷെയർ ചെയ്യുന്നതോ ഒന്നും ആര് കണ്ടാലും കുഴപ്പമില്ല എന്ന സ്റ്റാൻഡായിരുന്നു നോബിയ്ക്ക്. അതും ഫേക്ക് ലവ് ഡ്രാമയായി തോന്നിയെന്നായിരുന്നു മത്സരാർത്ഥികളുടെ അഭിപ്രായം. അതുകൊണ്ട് പുതപ്പിനുള്ളിൽ നിന്നും പുറത്ത് വന്ന് ഗെയിം കളിക്കാനാണ് സഹ മത്സരാർത്ഥികൾ നോബിയോട് പറഞ്ഞത് . മറ്റൊന്ന് പുകവലി ഈ ഹൗസിൽ ഇല്ലെന്ന് തീരുമാനം എടുത്തിരുന്നത് തെറ്റിക്കാനായി നോബി ശ്രമിക്കുകയുണ്ടായി. അതും നോബിയെ നോമിനേറ്റ് ചെയ്യാനുള്ള കാരണമായിരുന്നു. പഴയ ഗെയിമർ നോബിയിൽ നിന്നും ഈ നോബി വളരെ താഴ്ന്നുപോയെന്നും മികച്ച പ്രകടനം കാഴ്ച വെക്കേണ്ടതുണ്ടെന്നും മത്സരാർത്ഥികൾ കൂട്ടിച്ചേർത്തിരുന്നു.
സേഫ് ഗെയിം കളിച്ചു നിലനിന്നുപോയ രാഹുലിനെ ഇത്തവണ ആരും വെറുതെ വിട്ടിട്ടില്ല. രാഹുലിന്റെ കെയർ പുറത്തുനിന്ന് കിട്ടിയാൽ മതിയെന്നും ഇത് ഗെയിം ഷോ ആണെന്നും ഇത്രയും കെയർ തന്ന് ഞങ്ങളെ സുഖിപ്പിക്കരുതേ എന്നുമായിരുന്നു ഭൂരിഭാഗംപേരുടെയും അഭിപ്രായം. അതോടൊപ്പം ഷിജിനോട് മാത്രം പ്രതികരിച്ചാൽ പോരെന്നും ആര് തെറ്റ് ചെയ്താലും അതിനെതിരെ പ്രതികരിക്കണം, പ്രിയപ്പെട്ടവർ ചെയ്‌താൽ ചക്കരെ പൊന്നെ എന്നൊക്കെ പറഞ്ഞ് വിഷയം ചെറുതാക്കേണ്ടതില്ലെന്നും മത്സരാർത്ഥികൾ സൂചിപ്പിച്ചു.
നോമിനേഷനിൽ വന്ന മറ്റൊരാൾ വിക്കിയായിരുന്നു. സൗഹൃദങ്ങളും ബന്ധങ്ങളും വിട്ട് ഗെയിമിലേയ്ക്ക് ഇറങ്ങണമെന്നും അല്ലാത്തപക്ഷം ഇവിടെ തുടരാൻ വിക്കി അർഹനല്ലെന്നുമാണ് നോമിനേഷൻ റീസണായി സഹമത്സരാർഥികൾ പറഞ്ഞത്. ഇക്കാര്യം എത്രയോ തവണ പലരും പറഞ്ഞതാണെന്നും ആരുടേയും തണലിൽ നിൽക്കാതെ ഗെയിം കളിച്ച് കാണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 'അമ്മ നൽകിയ കത്ത് മോട്ടിവേഷനായി എടുത്ത് ഗെയിം ട്രാക്കിൽ വരണമെന്ന് ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടു. ഇവർക്കൊപ്പം വിപിൻ , നൗഫിന , ഐശ്വര്യ ,അഞ്ജലി , വേദാങ്കി എന്നിവരെയും മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തിട്ടുണ്ട് . ഒപ്പം മോഹൻലാലിന്റെ നേരിട്ടുള്ള നോമിനേഷൻ വഴി താഷിയും ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിലുണ്ട്.
ഇത്തവണ നോമിനേഷനിലെത്തിയ ഇവരിൽ നിന്നും ആരായിരിക്കും പുറത്ത് പോകുക എന്നറിയാൻ ബിഗ്‌ബി ഓസ് ആരാധകർ കാത്തിരിക്കുകയാണ്. ഈ ആഴ്ചയിലെ ഓരോരുത്തരുടെയും പെർഫോമൻസുകളുടെ അടിസ്ഥാനത്തിലായിരിക്കും ആളുകളുടെ വോട്ടിങ്ങും. ഏറ്റവും കുറവ് പ്രേക്ഷക വോട്ട് കിട്ടുന്നയാൾ ഈ ആഴ്ച ഹൗസിൽ നിന്നും എവിക്റ്റാവും. എന്തായാലും ഈ ആഴ്ച കട്ട കോമ്പിറ്റീഷൻ മോഡിലായിരിക്കും ഇവരുടെയെല്ലാം പെർഫോമൻസ് ഉണ്ടാവുക എന്ന വിലയിരുത്തലിലാണ് ബിഗ് ബോസ് ആരാധകർ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ