ഇന്നത്തെ എവിക്ഷനിലെ ട്വിസ്റ്റ് എന്ത്? ആകാംക്ഷയേറ്റി ബിഗ് ബോസ് പുതിയ പ്രൊമോ

Published : Oct 18, 2026, 03:17 PM IST
who will face eviction today new promo of bigg boss malayalam season 8 released

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8 ആറാം വാരത്തിലെ എവിക്ഷൻ ഇന്ന് നടക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ 8 അതിന്‍റെ ഏഴാം വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങവെ ഏറ്റവും പുതിയ എവിക്ഷന്‍ ഇന്ന് നടക്കും. മോഹന്‍ലാല്‍ പങ്കെടുക്കുന്ന ഇന്നത്തെ എപ്പിസോഡിലാണ് പ്രേക്ഷകര്‍ക്ക് ഈ വാരം ആരാണ് പുറത്ത് പോകുന്നതെന്ന് അറിയാനാവുക. പത്ത് പേരാണ് കഴിഞ്ഞ വാരം നോമിനേഷനില്‍ ഉണ്ടായിരുന്നത്. നോബി, ഐശ്വര്യ, ഷിജിന്‍, രാഹുല്‍, അഞ്ജലി, ആസിഫ്, വേദാംഗി, നേഹ, താഷി, നിലീന എന്നിവര്‍. രണ്ട് പേരോ മൂന്ന് പേരോ ആയി കണ്‍ഫെഷന്‍ റൂമിലെത്തി ഒരുമിച്ച് തീരുമാനിച്ച് ഒരാളെ നോമിനേഷനിലേക്ക് അയക്കുന്ന രീതിയില്‍ നടത്തിയ നോമിനേഷന്‍ ആയിരുന്നു കഴിഞ്ഞ തവണത്തേത്. അതിനാല്‍ത്തന്നെ അത് ഏറ്റവും നാടകീയത നിറഞ്ഞതുമായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ എത്തിയവര്‍ക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്തിവര്‍ എല്ലാം നോമിനേഷനില്‍ ഉള്‍പ്പെടുമായിരുന്നു.

നോബി, ഐശ്വര്യ, ഷിജിന്‍, രാഹുല്‍, അഞ്ജലി, ആസിഫ്, വേദാംഗി, നേഹ, വിപിന്‍ എന്നിവര്‍ അങ്ങനെ നോമിനേഷനില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള നോമിനേഷനിലൂടെ താഷിയും. എന്നാല്‍ അവസാനം വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ നൗഫ്നയ്ക്ക് ബിഗ് ബോസ് ഒരു അധികാരം കൊടുത്തിരുന്നു. നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ള ഒരാളെ മാറ്റിയിട്ട് മറ്റൊരാളെ ചേര്‍ക്കാനുള്ള അധികാരമായിരുന്നു അത്. ഇത് പ്രകാരം നൗഫ്ന വിപിനെ മാറ്റി പകരം നിലീനയെ ചേര്‍ത്തു. അങ്ങനെയാണ് അന്തിമ ലിസ്റ്റ് ആയത്.

ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുന്ന പുതിയ പ്രൊമോ പ്രകാരം നാല് പേരാണ് അവസാന എവിക്ഷന്‍ പ്രഖ്യാപനത്തെ നേരിടാനായി നില്‍ക്കുന്നത്. ഗാര്‍ഡന്‍ ഏരിയയില്‍ മഴയത്ത് കുട ചൂടി നില്‍ക്കുന്ന നാല് മത്സരാര്‍ഥികള്‍ വേദാംഗി, ആസിഫ്, നിലീന, നോബി എന്നിവരാണ് അവര്‍. ഒരു ഉയര്‍ന്ന പ്ലാറ്റ്ഫോമിലാണ് അവര്‍ നില്‍ക്കുന്നത്. ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം ഇവര്‍ ബ്ലൈന്‍ഡ്ഫോള്‍ഡുകള്‍ ധരിക്കുന്നതും പുതിയ ലീഡറായ മൃദുല വിജയ് ഇവര്‍ക്ക് മുന്നിലുള്ള കര്‍ട്ടന്‍ വലിച്ചിടുന്നതുമൊക്കെ കാണാം. എന്നാല്‍ കര്‍ട്ടന്‍ മാറ്റുന്ന സമയത്ത് നാല് പേരെയും കാണാതെ മറ്റ് മത്സരാര്‍ഥികള്‍ ഷോക്ക് ആവുന്നതും പ്രൊമോയില്‍ കാണാം. നാടകീയത നിറഞ്ഞ എവിക്ഷന്‍ പ്രോസസില്‍ ശരിക്കും ഇതില്‍ ആരാണ് പുറത്താവുകയെന്ന് എപ്പിസോഡ് വരുന്നത് വരെ കാത്തിരിക്കണം. അത് ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വാ വിട്ട വാക്ക്; ബിഗ് ബോസില്‍ ആസിഫിനെ പ്രതിസന്ധിയിലാക്കി കൊമ്പനും ഷിജിനും
പുതിയ ആഴ്ചയിൽ ബി​ഗ് ബോസ് ഹൗസിലെ ലീഡറായി മൃദുല