വെഞ്ഞാറമൂടിലെ താരം ഇനി ബിഗ്‍ ബോസില്‍!

Web Desk   | Asianet News
Published : Feb 14, 2021, 07:11 PM IST
വെഞ്ഞാറമൂടിലെ താരം ഇനി ബിഗ്‍ ബോസില്‍!

Synopsis

കോമഡി താരം നോബിയും ബിഗ് ബോസിലേക്ക്.

മലയാളത്തില്‍ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ബിഗ് ബോസിലേക്ക്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായാണ് നോബി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ടെലിവിഷനിലും ശ്രദ്ധേയമായ പ്രോഗ്രാമുകളുടെ ഭാഗമായി. നോബി ഇനി ബിഗ് കോമഡി പറയും. റിയാലിറ്റി ഷോയിലും പ്രേക്ഷകരുടെ ഇഷ്‍ടതാരമാകാൻ നോബിക്ക് ആകുമോയെന്നതാണ് ഇനിയുള്ള ദിവസങ്ങളില്‍ അറിയാം.

സ്‍കൂള്‍ കാലത്തെ മിമിക്രിയില്‍ സജീവമായിരുന്നു നോബി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ നോബി റിയാലിറ്റി ഷോകളിലൂടെ തന്നെയാണ് കലാലോകത്ത് ശ്രദ്ധേയനാകുന്നതും. മിമിക്രി തന്നെയായിരുന്നു നോബിയെ കലാലോകത്തേയ്‍ക്ക് എത്തിച്ചത്. കോളേജ് ഡേയ്‍സ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.  അയാള്‍ ഞാനല്ല എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രമായി എത്തി. ഒരേ മുഖമാണ് മറ്റൊരു സിനിമ. പുലിമുരുകൻ എന്ന ഹിറ്റ് സിനിമയിലും നോബിക്ക് മികച്ച കഥാപാത്രം ലഭിച്ചു.

കോമഡി കഥാപാത്രങ്ങളിലൂടെ സിനിമയിലും മിനി സ്‍ക്രീനിലും നിറഞ്ഞുനില്‍ക്കുമ്പോഴാണ് നോബിക്ക് ബിഗ് ബോസിലേക്കും വഴി തുറന്നിരിക്കുന്നത്.

മോഹൻലാല്‍ ആങ്കറായി എത്തുന്ന ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രണ്ടു വർഷത്തെ കാത്തിരിപ്പ്'; വിവാഹവിശേഷം പങ്കുവെച്ച് ബിഗ് ബോസ് താരം അക്‍ബർ ഖാൻ
'17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, അടുക്കളയിൽ എലികൾ, ചർമരോ​ഗം ബാധിച്ചു..'; മറാത്തി ബി​ഗ് ബോസിനെതിരെ ഗുരുതര ആരോപണവുമായി നടി സൊനാലി രംഗത്ത്