ബിഗ് ബോസില് ഇന്ന് സംഭവിച്ചത്
മാസ് എവിക്ഷന് ശേഷം വൈൽഡ് കാർഡ് ആയി വീട്ടിലേക്കെത്തിയ ഒരു മത്സരാർത്ഥി കൂടി വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. വേദാങ്കി ആണ് ഈ ആഴ്ചയിൽ എവിക്റ്റ് ആയിരിക്കുന്ന മത്സരാർത്ഥി. വൈൽഡ് കാർഡ് ആയി വന്നവരിൽ ആക്റ്റീവ് ആണെന്ന് ആദ്യ ദിവസംതന്നെ തോന്നിപ്പിച്ച മത്സരാര്ഥിയായിരുന്നെങ്കിലും വേദാങ്കിക്ക് ഇന്ന് പടിയിറങ്ങേണ്ടി വന്നു. താൻ നൂറ് ശതമാനം നീതി പുലര്ത്തിയാണ് ബിഗ് ബോസില് നിന്നതെന്ന് വേദാങ്കി പിന്നീട് മോഹൻലാലിനോട് പ്രതികരിച്ചു.
വേദാങ്കി എന്തുകൊണ്ട് പുറത്തായി?
ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പലർക്കും പരിചിതയായിരുന്ന വേദാങ്കിയുടെ വീട്ടിലെ ലക്ഷ്യം രാഹുൽ ഈശ്വറായിരുന്നു. രാഹുൽ ഈശ്വർ തന്നെയായിരിക്കും തന്റെ എതിരാളി എന്ന് സ്റ്റാബ്ലിഷ് ചെയ്തുകൊണ്ടാണ് വേദാങ്കി വീട്ടിലേക്കെത്തുന്നത്. വന്ന ദിവസംതന്നെ വീട്ടിലുള്ളവരെ പ്രൊവോക് ചെയ്ത്കൊണ്ടായിരുന്നു വേദാങ്കിയുടെ തുടക്കംപോലും. അതിനെ പ്രതിരോധിച്ചതാകട്ടെ രാഹുൽ ഈശ്വറും. പക്ഷെ അതേ രാഹുൽ തന്നെ വേദാങ്കിയുടെ 'ഫ്രെനിമി' ആയി മാറിയത് വീടിനകത്തും പുറത്തും ചർച്ചകളുണ്ടാക്കിയിട്ടുമുണ്ട്.
ഫെമിനിസ്റ്റ് എന്ന ലേബലിൽ എത്തിയ വേദാങ്കിയുടെ പല പ്രവർത്തികളും അതിനു എതിരായ തരത്തിൽ ഉള്ളതായിരുന്നു എന്നത് പറയാതിരിക്കാനാവില്ല. ഷിബിനെ, ശ്രീലക്ഷ്മി, ഗൗതം എന്നിവർക്കിടയിലുണ്ടായ പ്രശ്നത്തെ കുറിച്ച് പലപ്പോഴും ശക്തമായി സംസാരിച്ചിരുന്ന ആളാണ് വേദാങ്കി. എന്നാൽ അതേ വേദാങ്കി ഒരു ടാസ്കിനിടെ ഐശ്വര്യയോട് സംസാരിച്ച രീതി മോശമായിരുന്നു എന്ന് വീടിനകത്തും പുറത്തും പലരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. നോബിയുടെ അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട വേദാങ്കി നടത്തിയ പരാമർശവും ഒരിക്കലും ഒരാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരത്തിൽ വളരെ സെലക്ടീവ് ആയ ഫെമിനിസമാണ് വേദാങ്കിയുടേത് എന്നൊരു ഇമേജ് തുടക്കത്തിൽത്തന്നെ പ്രേക്ഷകർക്ക് ഉണ്ടായി. പ്രേക്ഷകരുമായി കണക്റ്റ് ആവാനോ നല്ലൊരു ഇമ്പാക്റ്റ് സൃഷ്ടിക്കാനോ വേദാങ്കിക്ക് ഒരു സമയത്തും കഴിഞ്ഞിട്ടുമില്ല. പകരം നെഗറ്റീവ് ഇമേജ് ആണ് വേദാങ്കി തുടക്കം മുതൽ ഉണ്ടാക്കിയിരുന്നത്.
നിലീനയും വേദാങ്കിയും തമ്മിൽ നോമിനേഷൻ സമയത്ത് കൺഫെഷൻ റൂമിൽ വച്ചുനടന്ന സംസാരം വളരെ ആർട്ടിഫിഷ്യൽ ആയാണ് പ്രേക്ഷകർക്ക് അനുഭവപ്പെട്ടത്. അതിനാടകീയമായി പരസ്പരം സംസാരിച്ച നിലീനയുടെയും വേദാങ്കിയുടെയും വാക്കുകൾ പുറത്ത് വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. വൈൽഡ് കാർഡ് ആയെത്തിയ നൗഫീന ഇടപെട്ട് നിലീനയെ കൂടി ആ നോമിനേഷനിൽ ഉൾപ്പെടുത്തിയിരുന്നില്ല എങ്കിൽ ഒരുപക്ഷേ ആ ആഴ്ചയിൽ നിലീനയ്ക്ക് പകരം വേദാങ്കി ആയിരുന്നേനെ എവിക്റ്റ് ആവുക. അതിനടുത്ത ആഴ്ചയിൽ എവിക്ഷൻ ഇല്ലാതിരുന്നതും തുണയായത് വേദാങ്കിയ്ക്ക് തന്നെയാണ്.
ആരെ ടാർഗെറ്റ് ചെയ്യുമെന്ന് വേദാങ്കി അവകാശപ്പെട്ടോ, അതേ രാഹുൽ ഈശ്വർ ആണ് അവിടെ വേദാങ്കിയുടെ സന്തതസഹചാരി ആയിരുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. രാഹുൽ തന്നെ മനഃപൂർവ്വം മാനിപ്പുലേറ്റ് ചെയ്യുന്നു എന്ന് പറയുമ്പോഴും വേദാങ്കി രാഹുലിനെ തന്നെയാണ് എന്തിനും ഏതിനും അപ്പ്രോച്ച് ചെയ്തിരുന്നത് എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാൽ ആ സൗഹൃദത്തിൽ വേദാങ്കി അസ്വസ്ഥത പ്രകടിപ്പിക്കുകയും രാഹുലിനെ കുറിച്ച് മറ്റുള്ളവരോട് നെഗറ്റീവ് ആയി സംസാരിക്കുകയും ചെയ്തിട്ടുമുണ്ട്. അങ്ങനെ ആണെങ്കിൽ രാഹുലിനെ പൂർണ്ണമായി ഒഴിവാക്കിക്കൂടെ എന്ന ചോദ്യം വീടിനകത്തും പുറത്തുമുള്ളവർ ചോദിച്ചിട്ടുമുണ്ട്. അതിനു വേദാങ്കി കൃത്യമായ ഒരുതരം നൽകിയതായി തോന്നിയിട്ടില്ല. രാഹുലാണ് തന്നെ എപ്പോഴും അപ്പ്രോച്ച് ചെയ്യുന്നത് എന്ന വേദാങ്കിയുടെ മറുപടി അത്ര വിശ്വാസയോഗ്യമായ തോന്നിയിട്ടുമില്ല.
അവസാന ആഴ്ചയിൽ താഷി, നേഹ എന്നിവർക്കിടയിൽ വേദാങ്കിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം വേദാങ്കിയുടെ വിശ്വാസ്യത വീണ്ടും കുറയ്ക്കുന്നതായിരുന്നു. നേഹയോടും മൃദുലയോടും സംസാരിച്ച രീതിയിലായിരുന്നില്ല വേദാങ്കി താഷിയോടും നോബിയോടും സംസാരിച്ചത്. തന്നോട് താഷി flirt ചെയ്തു എന്ന് അവകാശപ്പെട്ട വേദാങ്കി അക്കാര്യത്തെക്കുറിച്ച് താഷി ചോദിച്ചപ്പോൾ താനത് തമാശ രൂപത്തിലാണ് അവരോട് പറഞ്ഞത് എന്നായിരുന്നു വേദാങ്കിയുടെ മറുപടി. താഷിയുമായി വാക്കുതർക്കത്തിന് താല്പര്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു അക്കാര്യത്തെക്കുറിച്ചുള്ള വേദാങ്കിയുടെ വിശദീകരണം. ഒട്ടും ന്യായമായിരുന്നില്ല വേദാങ്കിയുടെ ഈ പ്രവർത്തികൾ. ഒരളെക്കുറിച്ച് നമ്മളൊരു അലിഗേഷൻ ഉന്നയിക്കുമ്പോൾ അതിനു നൽകേണ്ട മിനിമം വ്യക്തത പോലും നൽകാൻ വേദാങ്കി തയാറായിട്ടില്ല.
പുരോഗമനകാരി എന്ന് അവകാശപ്പെടുന്ന വേദാങ്കി പലപ്പോഴും അവിടെ ഏജ് ഷെമിങ് അടക്കം നടത്തിയതും പ്രേക്ഷകർ കണ്ടു. അവരുടെ വാക്കുകളും പ്രവർത്തിയും തമ്മിലെ പൊരുത്തക്കേടുകൾ തന്നെയാണ് വേദാങ്കിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത് എന്ന് പറയാം.
ഒരിക്കൽ നേഹ പറഞ്ഞതുപോലെ കടുപ്പമുള്ള വാക്കുകൾ സംഭാഷണത്തിനിടെ എടുത്തിടാനും പറയുന്നത് പോയിന്റ് ആണെന്ന് തോന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് അപ്പുറം കൃത്യമായി സംസാരിക്കാൻ വേദാങ്കിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും സംശയമാണ്. ഏതായാലും വേദാങ്കിയുടെ പുരാതവൾ രാഹുൽ ഈശ്വറിന്റെ ഗെയ്മിനെ എങ്ങനെ ബാധിക്കും എന്നാണ് ഇനി അറിയേണ്ടത്.




