ബിഗ് ബോസില്‍ ട്വിസ്റ്റുണ്ടാക്കിയ മുട്ട, വീഡിയോ ട്രോള്‍ പുറത്ത്

Published : Apr 12, 2023, 11:22 PM ISTUpdated : Apr 12, 2023, 11:26 PM IST
ബിഗ് ബോസില്‍ ട്വിസ്റ്റുണ്ടാക്കിയ മുട്ട, വീഡിയോ ട്രോള്‍ പുറത്ത്

Synopsis

ബിഗ് ബോസിലെ പ്രധാന സംഭവങ്ങളുടെ വീഡിയോ ട്രോള്‍ പുറത്തുവിട്ടു.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ആദ്യം തൊട്ടേ ആവേശകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ബിഗ് ബോസില്‍ കഴിഞ്ഞ ആഴ്‍ച വളരെ നാടകീയമായ സംഭവങ്ങളുമുണ്ടായി. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി രസകരമായ ഒരു ഗെയിമാണ് തര്‍ക്കത്തില്‍ കലാശിച്ചത്.തര്‍ക്കങ്ങളും മികച്ച നിമിഷങ്ങളും ഉള്‍പ്പെടുത്തി വീഡിയോ ട്രോള്‍ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.

മോഹൻലാല്‍ അവതാരകനായെത്തിയ ഷോയിലെ കഴിഞ്ഞ ഞായറാഴ്‍ചത്തെ എപ്പിസോഡാണ് അത്യന്തം നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിനിടെ വാക്ക് തര്‍ക്കമുണ്ടായത്  എപ്പിസോഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചിരുന്ന പല കാര്യങ്ങളും ഉപേക്ഷിച്ചിരുന്നുവെന്ന് ഷോയുടെ അവതാരകൻ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. എപ്പിസോഡ് മുന്നോട്ടുപോകാത്ത വിധം തടസ്സപ്പെട്ടപ്പോള്‍ ഷോ ഇവിടെവെച്ച് നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി മോഹൻലാല്‍ ഇറങ്ങിപ്പോകുകയും ചെയ്‍തിരുന്നു.

ഇസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിന്റെ നിയമാവലി തെറ്റിച്ചത് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അഖില്‍ മാരാര്‍ നിലവിട്ട് പെരുമാറുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയുമായിരുന്നു. അഖില്‍ മാരാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവര്‍ നിലപാടെടുത്തു. ഒടുവില്‍ മോഹൻലാലും സംഭവത്തില്‍ ഇടപെട്ടപ്പോള്‍ അഖില്‍ എല്ലാവരോടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി. തുടര്‍ന്ന് ക്യാപ്റ്റൻ ബാൻഡ് സാഗറിന് കൈമാറാൻ അഖിലിനോട് മോഹൻലാല്‍ നിര്‍ദ്ദേശിച്ചു. പുതിയ ആഴ്‍ചയില്‍ സാഗറാണ് ക്യാപ്റ്റൻ. പഴയ ക്യാപ്റ്റൻ എന്ന നിലയിലാണ് അഖിലിനോട് ബാൻഡ് കൈമാറാൻ നിര്‍ദ്ദേശിച്ചത്. എന്നാല്‍ വ്യക്തിപരമായി മാപ്പ് പറയാൻ അഖില്‍ തയ്യാറായാലേ ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കുകയുള്ളൂവെന്ന് സാഗര്‍ വ്യക്തമാക്കുകയും ചെയ്‍തു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടായി. സാഗറിനെ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്ന് അഖില്‍ വ്യക്തമാക്കി ബാൻഡ് വലിച്ചെറിഞ്ഞു. അതിനാല്‍ വ്യക്തിപരമായി മാപ്പ് പറയില്ലെന്ന് അഖില്‍ വ്യക്തമാക്കുകയും സാഗര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‍തതോടെ സംഘര്‍ഷത്തിലായപ്പോള്‍ മോഹൻലാല്‍ ഇറങ്ങിപ്പോകുകയുമായിരുന്നു.

തുടര്‍ന്ന് മോഹൻലാലിനോട് മാപ്പ് പറഞ്ഞ് എല്ലാവരും സംഘര്‍ഷം ലഘൂകരിക്കുകയും ചെയ്‍തു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ഹനാൻ എത്തുകയും ചെയ്‍തു. സാഗര്‍ ക്യാപ്റ്റൻ സ്ഥാന സ്വീകരിക്കാൻ തയ്യാറാകാത്തതിനാല്‍ ശിക്ഷാനടപടിയെന്നോണം റെനീഷയെ ആ സ്ഥാനത്തേയ്‍ക്ക് ബിഗ് ബോസ് നോമിനേറ്റ് ചെയ്യുകയും ചെയ്‍തു. നിലിവില്‍ റെനീഷയാണ് ഷോയിലെ ക്യാപ്റ്റൻ.

Read More: ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ