
ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകർ നെഞ്ചേറ്റിയ മൽസരാർത്ഥികളിൽ ഒരാളാണ് നെവിൻ കാപ്രെഷ്യസ്. ബിഗ് ബോസ് മലയാളത്തിലെ വാർപ്പ് മാതൃകകളെല്ലാം പൊളിച്ചടുക്കിയ മത്സരാർത്ഥി, എന്ത് എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാനാകാത്ത 'അൺ പ്രെഡിക്റ്റഡ്' മത്സരാർത്ഥി, തോന്നുന്നത് അതേപടി ചെയ്യുന്ന 'ജെനുവിൻ' മത്സരാർത്ഥി എന്നിങ്ങനെ നീളുന്നു നെവിനെക്കുറിച്ചുള്ള വിശേഷണങ്ങൾ.
ഇപ്പോഴിതാ ഈ സീസണിലെ വിജയി അനുമോളെ കുറിച്ച് നെവിൻ പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്. പിആറിന്റെ പിൻബലം കൊണ്ട് മാത്രം അനുമോൾ കപ്പ് എടുത്തതായി തോന്നിയില്ലെന്നും താൻ കപ്പ് ആഗ്രഹിച്ചിരുന്നില്ലെന്നും നെവിൻ പറയുന്നു. ''ആരെങ്കിലും ഒരാൾ കപ്പ് എടുക്കണമല്ലോ. ഞാൻ കപ്പ് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആര് കപ്പെടുത്താലും സന്തോഷമേയുള്ളു. അനുമോൾ ഹൗസിൽ ഒറ്റപ്പെട്ടപ്പോൾ ഞാൻ സപ്പോർട്ട് ചെയ്‍തുവെന്നത് ശരിയാണ്. അനുമോൾ ഒറ്റപ്പെട്ടതായി എനിക്ക് തോന്നിയിരുന്നു. പിന്നെ ആ ഗെയിം അങ്ങനെയാണല്ലോ. അനുമോൾക്ക് പിആർ മാത്രം കൊണ്ട് കപ്പ് എടുക്കാൻ പറ്റില്ല.
പിആർ ചെയ്യുന്നത് തെറ്റല്ല. കണ്ടന്റ് ഉണ്ടെങ്കിൽ അല്ലേ പിആർ ചെയ്യാൻ പറ്റൂ. ഓഡിയൻസിന്റെ പിആർ എന്റെ കാര്യത്തിൽ ഓട്ടോമാറ്റിക്കലി ജനറേറ്റായി. അതും ഒരു പിആർ തന്നെയാണ്. അനുമോളെ പുറത്താക്കിയില്ലെങ്കിൽ ഞാൻ പുറത്തുപോകുമെന്ന് പറഞ്ഞ് ഒരിക്കൽ ഞാൻ ഇറങ്ങി ഓടിയിരുന്നു.
ഗെയിമിന്റെ ഭാഗമായി നമ്മൾ പലതും പറയും ചെയ്യും. അനുമോൾ എന്നല്ല എല്ലാവരും എനിക്ക് ഫേവറിറ്റാണ്. പലരോടും പല പല രീതിയിലാകും ഇഷ്ടം വരുന്നത്. അനു കണ്ടന്റ് കൊടുത്തു അതിന് അനുസരിച്ച് ബാക്ക് സപ്പോർട്ട് കിട്ടി എന്നാണ് പിആർ വിഷയത്തിൽ എനിക്ക് തോന്നിയത്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നെവിൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക