ബി​ഗ് ബോസിൽ വെച്ച് മോനെ കണ്ടു, ഭർത്താവും സഹോദരനും വീ‍ഡിയോ ഇട്ടതിനോട് യോജിക്കുന്നില്ല; ലക്ഷ്‍മിയുടെ ആദ്യ പ്രതികരണം

Published : Oct 20, 2025, 02:09 PM IST
Lakshmi

Synopsis

ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ലക്ഷ്‍മിയുടെ ആദ്യ പ്രതികരണം പുറത്ത്.

ബിഗ് ബോസ് മലയാളം ഷോ സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിലാണ് വേദലക്ഷ്മി പുറത്തായത്. വേദലക്ഷ്മിയുടെ മകനെ ബിഗ്ബോസിനുള്ളിൽ മനപൂർവം കയറ്റിയില്ല എന്നാരോപിച്ച് സഹോദരനും ഭർത്താവുമടക്കം രംഗത്തു വന്നിരുന്നു.

ലക്ഷ്മിയും ഭർത്താവും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതിനാൽ ചില നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ ഹൗസിൽ കയറ്റാതിരുന്നത് എന്നായിരുന്നു അണിയറപ്രവർത്തകർ നൽകിയ വിശദീകരണം. എന്നാൽ, താൻ സമ്മതം കൊടുത്തിട്ടും കുഞ്ഞിനെ കാണാൻ ലക്ഷ്മിയെ ബിഗ് ബോസ് അനുവദിച്ചില്ലെന്നായിരുന്നു ലക്ഷ്മിയുടെ ഭർത്താവ് അനന്തപത്മനാഭൻ ആരോപിച്ചത്. പുറത്തിറങ്ങിയതിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് വേദലക്ഷ്മി.

കൺഫഷൻ റൂമിൽ വെച്ച് താൻ മകനെ കണ്ടിരുന്നു എന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഓഡീഷന് വന്ന സമയത്ത് തന്നെ ബിഗ് ബോസ് ടീമിനോട് പറഞ്ഞിരുന്നതാണെന്നും അഭിമുഖത്തിൽ ലക്ഷ്മി സമ്മതിക്കുന്നുണ്ട്. ''നിയമപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് മകനെ ഹൗസിൽ കയറ്റാതിരുന്നതെന്ന് എനിക്ക് അറിയാം. അതിൽ ക്ലാരിറ്റിക്കുറവില്ല. ഈ വിഷയത്തിൽ ഭർത്താവ് വീഡിയോ ഇട്ടതിനോടും താൽപര്യമില്ല. ബ്രദറും ഭർത്താവുമെല്ലാം ഇത്തരത്തിൽ വീഡിയോ ഇട്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.

കുഞ്ഞിനെ ബിബി ടീം ഒറ്റയ്ക്ക് പുറത്ത് നിർത്തില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കുഞ്ഞിനൊപ്പം കൂട്ടായി എന്റെ ബ്രദർ നിന്നതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല. ഞാൻ കൺഫഷൻ റൂമിൽ വെച്ച് മോനെ കണ്ടിരുന്നു. ബ്രദർ ഹൗസിലേക്ക് വരാതെ കുട്ടിക്കൊപ്പം പുറത്ത് കൂട്ടായി നിന്നതിനോട് ഞാൻ യോജിക്കുന്നു'', എന്നും അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്
'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ