ദിൽഷയുടെ ​ഗ്യാരേജിൽ പുതിയ അതിഥിയോ ? പുത്തന്‍ ബെൻസിനൊപ്പം ബിഗ് ബോസ് താരം

Published : Jul 30, 2022, 12:16 PM ISTUpdated : Jul 30, 2022, 12:28 PM IST
ദിൽഷയുടെ ​ഗ്യാരേജിൽ പുതിയ അതിഥിയോ ? പുത്തന്‍ ബെൻസിനൊപ്പം ബിഗ് ബോസ് താരം

Synopsis

ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് താരം.

ബിഗ്ഗ്‌ ബോസ്(Bigg Boss) പ്രേക്ഷകരുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ(Dilsha). ഷോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദിൽഷ അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ്. ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദില്‍ഷ. ബിബിയിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ബെൻസിന്‍റെ എസ്എൽസി എഎംജി കാറിനൊപ്പമുള്ള വീഡിയോയാണ് ദില്‍ഷ പങ്കുവച്ചത്. ദില്‍ഷ പുതിയ കാര്‍ വാങ്ങിയെന്ന തരത്തിലാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, ചില വിമർശനങ്ങളും ദില്‍ഷയ്ക്ക് എതിരെ ഉയരുന്നുണ്ട്. അമ്പത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അതെന്നാണ് ചിലരുടെ കമ്മന്റ്. 

'നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി; ബഹുമാനം മാത്രം': ദിൽഷയോട് റോബിൻ

എന്നാൽ ഡോ. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും താരം ഒന്നാം സ്ഥാനത്ത് എത്താൻ അർഹയല്ല എന്ന പ്രചാരണങ്ങളും നടന്നിരുന്നു. തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചുവെങ്കിലും പിന്നീട് പ്രതികരണവുമായി ദിൽഷ എത്തിയിരുന്നു. ഒരു വീഡിയോയിലൂടെയാണ് ദിൽഷയുടെ പ്രതികരണം. ഇതില്‍ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്നും ദില്‍ഷ പറഞ്ഞിരുന്നു. 

ദിൽഷയുടെ വാക്കുകൾ ഇങ്ങനെ

എല്ലാവർക്കും എന്നെ തട്ടി കളിച്ചു മതിയായെന്ന് തോന്നുന്നു. ഇനിയും തട്ടിക്കളിക്കാൻ ഉണ്ടോയെന്ന് അറിയില്ല. എനിക്ക് വരുന്ന ഓരോ മെസ്സേജിലും കമന്റിലും എല്ലാത്തിലും എന്നെ കുറ്റപ്പെടുത്തുകയാണ്. ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന് എനിക്ക് അറിയില്ല. ഓരോ ഇന്റർവ്യൂവിന് പോകുമ്പോഴും ഡോക്ടറെ കുറിച്ചും ബ്ലെസ്ലിയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് സൂക്ഷിച്ചാണ് മറുപടി നൽകുന്നത്. സത്യസന്ധമായി മറുപടി പറയാൻ സാധിച്ചിട്ടില്ല. ബിഗ് ബോസ് വീടിനകത്ത് എങ്ങനെ ആയിരുന്നോ, അതുപോലെ തന്നെയാണ് പുറത്തും ഞാൻ ആ സൗഹൃദത്തിന് വില നൽകിയിരുന്നു. ഞാൻ അവരെ സപ്പോർട്ട് ചെയ്തേ നിന്നിട്ടുള്ളു. ഞാൻ അവർക്കെതിരെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ എനിക്ക് മനസിലായി ഞാൻ മാത്രേ അത് ചെയ്തിട്ടുള്ളു ഞാൻ മാത്രമേ ആ സൗഹൃദത്തിന് വില നൽകിയിട്ടുള്ളൂ. കാരണം ഇത്രയും പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലായിരുന്നു. എനിക്ക് വേണ്ടി സംസാരിക്കുന്ന റോബിനെയോ ബ്ലെസ്ലിയയോ ഞാൻ കണ്ടിട്ടില്ല.

ഇവരുടെ കുടുംബം ഓരോ കാര്യങ്ങൾക്ക് വീഡിയോ ചെയ്യുമ്പോൾ എന്റെ ചേച്ചിയോ അനിയത്തിയോ ഒന്നും ചെയ്തിട്ടില്ല. അവർക്ക് അറിയാം അത് ഗെയിം ആണെന്ന്. ബിഗ് ബോസ് വീട്ടിൽ ഉള്ളത് ഒക്കെ അവിടെ കഴിഞ്ഞു. പുറത്തും ഞാനായി തന്നെയാണ് നിൽക്കുന്നത്. അവർ എന്നെ തട്ടി കളിക്കുകയാണ്. ഞാൻ അതിന്റെ ഇടയിലാണ്. എന്റെ കുടുംബം ഇതെല്ലാം കണ്ട് വിഷമിക്കുകയാണ്. 

വിവാഹ കാര്യത്തെ പറ്റി ഞാനും റോബിനും തമ്മിൽ സംസാരിച്ചിരുന്നു. എനിക്ക് ചെറിയ ഇഷ്ടം ഉണ്ട്. അത് പ്രേമമാണോ എന്നൊന്നും എനിക്ക് അറിയില്ല. അത് മനസിലാക്കാനും വിവാഹത്തിലേക്ക് കടക്കാനും സമയം വേണമെന്നും പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെ സമ്മർദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു റോബിന്. എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് ഞാനൊരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്‌നം വരരുതെന്ന് ഓർത്തിട്ടാണ്. എന്നാൽ എന്നെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. എല്ലാവരും  എന്നെ കുറ്റക്കാരിയാക്കി. 

ഒരു തരി പോലും ഫേയ്ക്ക് അല്ലാതെ ഞാനായി നിന്ന് തന്നെയാണ് ഈ സൗഹൃദം മുന്നോട്ട് കൊണ്ടുപോയത്. ഞാന് എങ്ങനെയാണ് ബന്ധങ്ങൾക്ക് വില കല്പിക്കുന്നതെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം. അവരെ ഇല്ലാതാക്കി ട്രോഫിയുമായി ഇവിടെ നിനക്കണമെന്ന് ആ​ഗ്രഹിക്കുന്നില്ല ഞാൻ. ബിഗ് ബോസ് വീടിനുള്ളിൽ താൻ തന്റെ നൂറ് ശതമാനം നൽകിയാണ് നിന്നത്. ഫിസിക്കൽ ടാസ്കിൽ ഉൾപ്പെടെ മികവ് കാണിച്ചു. ഞാൻ വിന്നറാകാൻ ഡിസർവിങ് അല്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ ട്രോഫി ആർക്കും ‌നൽകാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ലവ് ട്രാക്ക് കളിച്ചിട്ടില്ല. അങ്ങനെ തോന്നുന്നുവെങ്കിൽ വോട്ട് ചെയ്യണ്ട എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. എന്തായാലും ഞാനും ബ്ലെസ്ലിയും റോബിനുമായിട്ടുള്ള പേഴ്സൺ റിലേഷൻഷിപ്പ് ഇവിടെ ഞാൻ നിർത്തുകയാണ്. കാരണം ഇനിയും എനിക്കിതിൽ അനുഭവിക്കാൻ വയ്യ. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ