
ബിഗ് ബോസ് അത്യതിധികം വാശിയും ആകാംക്ഷയുമുണ്ടാക്കി മുന്നോട്ടുപോകുകയാണ്. ബിഗ് ബോസ് അവസാന എപിസോഡുകളിലേക്ക് അടുക്കുന്തോറും വിജയി ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയാണ് എല്ലാവര്‍ക്കും. മത്സരാര്‍ഥികള്‍ ഓരോരുത്തരും മികച്ച പ്രകടനം കാഴ്‍ചവയ്‍ക്കുകയും ചെയ്യുന്നു. ഇത്തവണ എവിക്ഷൻ ഉണ്ടായില്ല എന്നതാണ് കഴിഞ്ഞ എപിസോഡിലെ സസ്‍പെൻസ്.
ഇത്തവണ എവിക്ഷനുള്ള പട്ടികയില്‍ ഉണ്ടായിരുന്നത് മണിക്കുട്ടൻ, സൂര്യ, രമ്യാ പണിക്കര്‍, സായ് വിഷ്‍ണു, റിതു എന്നിവരായിരുന്നു. നാല് വീതം വോട്ടുകളോടെ റിതു, സായ്, രമ്യ എന്നിവരും മൂന്നു വോട്ടുകളോടെ സൂര്യയും രണ്ട് വോട്ടുകളോടെ മണിക്കുട്ടനും ഇത്തവണ നോമിനേഷന്‍ ലഭിച്ചു. നോമിനേഷന്‍ ഇല്ലാതെതന്നെ പതിവുപോലെ റംസാനും ലിസ്റ്റില്‍ ഇടംപിടിച്ചു. കഴിഞ്ഞ വാരം മുതല്‍ എല്ലാ വാരത്തിലെയും നോമിനേഷന്‍ ലിസ്റ്റിലും റംസാന്‍ ഉണ്ടാവും. ഒരാഴ്‍ച മുന്‍പത്തെ 'നാട്ടുകൂട്ടം' വീക്കിലി ടാസ്കില്‍ എതിരാളികള്‍ക്കു നേരെ ചെരുപ്പെറിഞ്ഞതിന് മോഹന്‍ലാല്‍ പ്രഖ്യാപിച്ച ശിക്ഷയാണ് ഇത്. കഴിഞ്ഞ ദിവസം ആരായിരിക്കും പുറത്തുപോകുകയെന്നത് വലിയ ചര്‍ച്ചയായിരുന്നു. വളരെ വിഷമകരമായ അവസ്ഥയാണ് എന്ന് മോഹൻലാല്‍ പ്രമൊയില്‍ വ്യക്തമാക്കുകയും ചെയ്‍തു. കൊവിഡ് സാഹചര്യത്താല്‍ ഇത്തവണ എലിമിനേഷൻ ഒഴിക്കുകയാണെന്ന് മോഹൻലാല്‍ അറിയിച്ചതോടെ അതൊരു സസ്‍പെൻസ് ആയി മാറുന്നതുമാണ് കഴിഞ്ഞ ദിവസത്തെ എപിസോഡില്‍ കണ്ടത്.
ബിഗ് ബോസ് ഏതായാലും അതിന്റെ അവസാന എപിസോഡിലേക്ക് എത്തുകയാണ്.
ബിഗ് ബോസ് നീട്ടിയേക്കും എന്ന വാര്‍ത്തകളും ചര്‍ച്ചയാകുന്നുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ