മലയാളത്തില്‍ മാത്രം അല്ല ഹിന്ദി ഒടിടി ബിഗ് ബോസിലും അടിപൊട്ടി; 'ഭാര്യയെ പറഞ്ഞതിന്' തല്ല്, നാടകീയം

Published : Jul 07, 2024, 01:11 PM ISTUpdated : Jul 07, 2024, 01:13 PM IST
മലയാളത്തില്‍ മാത്രം അല്ല ഹിന്ദി ഒടിടി ബിഗ് ബോസിലും അടിപൊട്ടി; 'ഭാര്യയെ പറഞ്ഞതിന്' തല്ല്, നാടകീയം

Synopsis

വാരാന്ത്യ എപ്പിസോഡില്‍ ബിഗ് ബോസ് അവതാരകന്‍ അനില്‍ കപൂറിനൊപ്പമാണ് പായൽ മാലിക്  വീണ്ടും ഷോയില്‍ എത്തിയത്.

മുംബൈ: ഹിന്ദി ബിഗ് ബോസ് ഒടിടി 3  മത്സരാർത്ഥി അർമാൻ മാലിക് മറ്റൊരു മത്സരാര്‍ത്ഥിയായ വിശാൽ പാണ്ഡെയെ തല്ലി. വീക്കെൻഡ് കാ വാർ എപ്പിസോഡിൽ മുൻ മത്സരാർത്ഥിയും അർമാന്‍റെ ആദ്യ ഭാര്യയുമായ പായൽ മാലിക് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. അതിനിടയില്‍ അർമാന്‍റെ രണ്ടാം ഭാര്യ കൃതിക മാലിക്കിനെക്കുറിച്ചുള്ള വിശാലിന്‍റെ പരാമർശമാണ് അർമാൻ മാലിക്കിനെ പ്രകോപിപ്പിച്ചതും തല്ലിലേക്ക് നീങ്ങിയതും. 

വാരാന്ത്യ എപ്പിസോഡില്‍ ബിഗ് ബോസ് അവതാരകന്‍ അനില്‍ കപൂറിനൊപ്പമാണ് പായൽ മാലിക്  വീണ്ടും ഷോയില്‍ എത്തിയത്. തുടര്‍ന്ന പായല്‍ താന്‍ എപ്പിസോഡ് കണ്ടപ്പോള്‍ വിശാൽ പാണ്ഡെ മറ്റൊരു മത്സരാര്‍ത്ഥിയായ ലൗകേഷിനോട് തനിക്ക്  അർമാന്‍റെ രണ്ടാം ഭാര്യ കൃതിക മാലിക്കിനെ ഇഷ്ടമാണ് എന്ന പറഞ്ഞതിനെക്കുറിച്ച് ചോദിച്ചു. 

ഇത് വീട്ടിലുള്ള ആര്‍ക്കും അറിയില്ലായിരുന്നു വിശാൽ പാണ്ഡെ ഇങ്ങനെ പറഞ്ഞത്. നിങ്ങള്‍ക്ക് അമ്മയും പെങ്ങളും ഒന്നും ഇല്ലെ നിങ്ങള്‍ മോശമായ രീതിയിലാണ് കൃതിക മാലിക്കിനെക്കുറിച്ച് സംസാരിച്ചത് എന്ന് പായല്‍ പറ‍ഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത വിശാല്‍ താന്‍ മോശമായി ഒന്നും ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞു. എന്നാല്‍ പായല്‍ വിട്ടുകൊടുത്തില്ല. മോശമായ ഒരു ചിന്തയും ഇല്ലെങ്കില്‍ അത് കൃതികയോട് നേരിട്ട് പറയാം മറ്റൊരാളുടെ ചെവിയില്‍ രഹസ്യമായി പറയേണ്ട കാര്യമെന്താണ് എന്ന് ചോദിച്ചു. 

ഇതിന് ശേഷം പായല്‍ വേദിവിട്ട ശേഷമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അർമാൻ വിശാലിനോട് കാര്യങ്ങള്‍ സംസാരിക്കാൻ എത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. സ്വയം പ്രതിരോധിക്കാൻ വിശാൽ വീണ്ടും ലവ്കേഷിനോട് പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അർമാൻ വിശാലിനെ തല്ലിയത്. പിന്നീട് വിശാല്‍ നിലവിളിക്കുന്നത് കാണാം. വിശാലും അർമാനും പരസ്പരം ഓടാൻ ശ്രമിക്കുന്നതും മറ്റ് മത്സരാർത്ഥികൾ അവരെ വലിച്ച് മാറ്റുന്നതും കാണാം. 

അര്‍മാനെ ഉടന്‍ പുറത്താക്കണം എന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം. ഇത് ജിയോ സിനിമയുടെ കമന്‍റ് ബോക്സിലും നിറയുകയാണ്. നേരത്തെ മലയാളത്തില്‍ അടക്കം ഇത്തരം കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടി എടുത്തത് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബിഗ് ബോസ് ഒടിടി 3യിലേക്ക് തന്‍റെ രണ്ട് ഭാര്യമാരായ പായല്‍, കൃതിക എന്നിവര്‍ക്കൊപ്പം വന്ന ഹൈദരാബാദ് യൂട്യൂബറാണ് അര്‍മാന്‍ മാലിക്ക്. ഇതില്‍ ഭാര്യ പായല്‍ കഴിഞ്ഞ വാരം പുറത്തായിരുന്നു. 

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍: പുതിയ ചിത്രങ്ങള്‍

'നീ പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ.. നല്ല നാടന്‍ ഇടി': ഇടി പൂരമായി 'ഇടിയന്‍ ചന്തു' ടീസര്‍

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ