Bigg Boss S 4: അതിനാടകീയം ജയില്‍ നോമിനേഷന്‍; റോബിന്‍റെ പുത്തന്‍ 'തന്ത്രം', വിലക്കി ബിഗ് ബോസ്

Published : Apr 14, 2022, 10:27 PM ISTUpdated : Apr 14, 2022, 10:30 PM IST
 Bigg Boss S 4: അതിനാടകീയം ജയില്‍ നോമിനേഷന്‍; റോബിന്‍റെ പുത്തന്‍ 'തന്ത്രം', വിലക്കി ബിഗ് ബോസ്

Synopsis

ഏറ്റവും ഒടുവിലാണ് ഡോ. റോബിന്‍ സംസാരിക്കാന്‍ എത്തിയത്. കൃത്യമായ കാര്യങ്ങള്‍ പറയാനില്ലാത്തതിനാല്‍ ആരുടെയും പേര് പറയാനാകില്ലെന്ന് റോബിന്‍ പറഞ്ഞു. എന്നാല്‍ ബിഗ് ബോസ് അത് അനുവദിക്കാനാകില്ലെന്ന് അറിയിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss Malayalam S 4) മൂന്നാം വാരത്തില്‍ ജയില്‍ നോമിനേഷന്‍ പൂര്‍ത്തിയായി. ഡെയ്സി, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി എന്നിവരെയാണ് ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത്. അതിനാടകീയ സംഭവങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിച്ചത്. ഡോ. റോബിന്‍റെ നിലപാടാണ് ചര്‍ച്ചയക്ക് ചൂടിപിടിപ്പിച്ചത്.

ഓരോ മത്സരാര്‍ത്ഥികളുടെയും നോമിനേഷന്‍ ഇങ്ങനെ 

ജാസ്മിന്‍ - റോബിന്‍, ഡെയ്സി, ലക്ഷ്മിപ്രിയ

നിമിഷ - സൂരജ്, ബ്ലെസ്‍ലി, അപര്‍ണ

ഡെയ്‍സി - റോബിന്‍, ജാസ്മിന്‍, ലക്ഷ്മിപ്രിയ

ബ്ലെസ്‍ലി - അശ്വിന്‍, ഡെയ്‍സി, ലക്ഷ്മിപ്രിയ

അശ്വിന്‍ - ശാലിനി, ഡോ. റോബിന്‍, ലക്ഷ്മിപ്രിയ

ശാലിനി - ബ്ലെസ്‍ലി, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍

നവീന്‍ - ബ്ലെസ്‍ലി, ഡെയ്‍സി, അശ്വിന്‍

റോണ്‍സന്‍ - ബ്ലെസ്‍ലി, ഡെയ്‍സി, അശ്വിന്‍

ലക്ഷ്മിപ്രിയ - ശാലിനി, ഡെയ്‍സി, ബ്ലെസ്‍ലി

അഖില്‍ - ഡെയ്സി, ബ്ലെസ്‍ലി, ലക്ഷ്മിപ്രിയ

സൂരജ് - ഡെയ്‍സി, റോബിന്‍, ശാലിനി

ധന്യ - ഡെയ്സി, ശാലിനി, ഡോ. റോബിന്‍

സുചിത്ര - ബ്ലെസ്‍ലി, അശ്വിന്‍, ഡോ. റോബിന്‍

ദില്‍ഷ - ശാലിനി, അശ്വിന്‍, ലക്ഷ്മിപ്രിയ,

അപര്‍ണ - റോബിന്‍, ഡെയ്‍സി, അഖില്‍

ഏറ്റവും ഒടുവിലാണ് ഡോ. റോബിന്‍ സംസാരിക്കാന്‍ എത്തിയത്. കൃത്യമായ കാര്യങ്ങള്‍ പറയാനില്ലാത്തതിനാല്‍ ആരുടെയും പേര് പറയാനാകില്ലെന്ന് റോബിന്‍ പറഞ്ഞു. എന്നാല്‍ ബിഗ് ബോസ് അത് അനുവദിക്കാനാകില്ലെന്ന് അറിയിച്ചു. പക്ഷേ, വീണ്ടും റോബിന്‍ തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഗെയിമിന് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിരുന്ന റോബിന്‍റെ പുത്തന്‍ നിലപാടിനോട് കടുത്ത പരിഹാസത്തോടെയുള്ള പ്രതികരണമായിരുന്നു ജാസ്മിന്‍റേത്.

ക്യാപ്റ്റനായ ദില്‍ഷ തീരുമാനം എടുക്കാന്‍ റോബിനോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാല്‍, പറ്റില്ലെന്ന് വീണ്ടും റോബിന്‍ ആവര്‍ത്തിച്ചു. ഡോ. റോബിനെതിരെ വന്‍ പരിഹാസശരങ്ങളാണ് അഖില്‍ ഏയ്തത്. റോബിന്‍റെ എംബിബിഎസ് കള്ളമാണെന്ന് പറയേണ്ടി വരുമെന്നും 'മഹാത്മ ഗാന്ധി'യെന്ന് വിളിക്കേണ്ടി വരുമെന്നുമാണ് അഖില്‍ പറഞ്ഞത്. എല്ലാവരും വീണ്ടും നോമിനേഷനില്‍ ആരുടെയെങ്കിലും പേര് പറയാന്‍ നിര്‍ബന്ധിച്ച് കൊണ്ടേയിരുന്നു.

പക്ഷേ, അതിനും വഴങ്ങാതെ റോബിന്‍ ഉറച്ച് നിന്നു. എന്നാല്‍ റോബിന്‍, പേര് പറയാതെ ആര്‍ക്കും പോകാന്‍ പറ്റില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. ഇതോടെ റോണ്‍സന്‍, ദില്‍ഷ എന്നിവരുടെ പേര് പറഞ്ഞ റോബിനെ വീണ്ടും ബിഗ് ബോസ് വിലക്കി. കൃത്യമായ കാരണം പറയണമെന്നായിരുന്നു നിര്‍ദേശം.

ഇതിന് ശേഷവും വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ റോണ്‍സന്‍, ദില്‍ഷ, സുചിത്ര എന്നിവരുടെ പേര് പറഞ്ഞു. ഈ കാരണങ്ങള്‍ ശരിയാണോ എന്ന് ക്യാപ്റ്റനായ ദില്‍ഷയോട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ അല്ലെന്നുള്ള മറുപടിയാണ് പറഞ്ഞത്. ഇതിന് ശേഷം ഡെയ്സി, സുചിത്ര, നവീന്‍ എന്നിവരുടെ പേര് പറഞ്ഞതോടെയാണ് ആ വിഷയത്തിന് ഒരു പരിഹാരമായത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ