Bigg Boss : 'ഒരു അടിക്ക് കോളുണ്ടന്നല്ലേ കേട്ടത്'; ബിഗ് ബോസില്‍ തമ്മില്‍ തല്ല് തുടങ്ങിയോ? വീഡിയോ

Published : Mar 28, 2022, 03:48 PM ISTUpdated : Mar 28, 2022, 04:05 PM IST
Bigg Boss : 'ഒരു അടിക്ക് കോളുണ്ടന്നല്ലേ കേട്ടത്'; ബിഗ് ബോസില്‍ തമ്മില്‍ തല്ല് തുടങ്ങിയോ? വീഡിയോ

Synopsis

മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യാസപ്പെട്ട 17 പേര്‍ മാറ്റുരയ്ക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കാര്യങ്ങള്‍ ഒന്ന് പരിചയിച്ച് വരുന്നതിന് മുമ്പ് തന്നെ സര്‍പ്രൈസ് ടാസ്ക്കുകള്‍ ബിഗ് ബോസ് നല്‍കി തുടങ്ങി എന്ന് കാണിക്കുന്നതാണ് ഇന്ന് പുറത്ത് വന്ന രണ്ട് പ്രൊമോയും സൂചിപ്പിക്കുന്നത്

മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 4ന് (Bigg Boss Malayalam Season 4) ഇന്നലെ തുടക്കമായിരുന്നു. കൊവിഡ് കാലത്തിനു ശേഷം ലോകം പഴയ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബിഗ് ബോസ് പ്രേമികളെ ആവേശത്തിലാക്കിയാണ് പുതിയ സീസണ്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചതെങ്കില്‍ ഇക്കുറി ആരംഭത്തില്‍ തന്നെ 17 പേര്‍ ഉണ്ട്. സാബുമോന്‍ അബ്ദു സമദ് ടൈറ്റില്‍ വിജയിയായ ആദ്യ സീസണിനു വേദിയായ മുംബൈയിലേക്ക് ബിഗ് ബോസ് മലയാളം മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടി നാലാം സീസണിനുണ്ട്. ഉദ്ഘാടന എപ്പിസോഡില്‍ 17 മത്സരാര്‍ത്ഥികളെ അവതാരകനായ പ്രിയതാരം മോഹന്‍ലാല്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു.

രണ്ടാം ദിവസം തന്നെ അടി തുടങ്ങുമോ?

മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യാസപ്പെട്ട 17 പേര്‍ മാറ്റുരയ്ക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കാര്യങ്ങള്‍ ഒന്ന് പരിചയിച്ച് വരുന്നതിന് മുമ്പ് തന്നെ സര്‍പ്രൈസ് ടാസ്ക്കുകള്‍ ബിഗ് ബോസ് നല്‍കി തുടങ്ങി എന്ന് കാണിക്കുന്നതാണ് ഇന്ന് പുറത്ത് വന്ന രണ്ട് പ്രൊമോയും സൂചിപ്പിക്കുന്നത്.

ആദ്യ പ്രൊമോയില്‍ ബിഗ് ബോസ് താരങ്ങള്‍ മാധ്യമ സംഘത്തിന് മറുപടി പറയുന്നതാണെങ്കില്‍ രണ്ടാമത്തേത് ഷോയിലെ ആദ്യ അടിക്കുള്ള സൂചനകളാണ് നല്‍കുന്നത്. ഈ ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്നാണ് നല്‍കിയിരിക്കുന്ന ടാസ്ക്ക്. സൗഹൃദങ്ങളും ടീമുകളും ഉണ്ടാകുന്നതിന് മുമ്പ് തന്നെ ബിഗ് ബോസ് ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ഈ ടാസ്ക്കിലൂടെ... ആര് ആരുടെയെല്ലാം പേര് പറയുമെന്ന് ഇന്ന് രാത്രിയിലെ എപ്പിസോഡില്‍ വ്യക്തമാകും. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കല്യാണ ചെക്കൻ അനീഷ് ! കേരളത്തിൽ വേറെ ആണുങ്ങളില്ലേ ? പൊട്ടിത്തെറിച്ച് അനുമോൾ
'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്