
ബിഗ് ബോസ് സീസൺ മൂന്നിലെ നാലമത്തെ ക്യാപ്റ്റനായി നോബിയെ തെരഞ്ഞെടുത്തു. ഫിറോസ്, നോബി, അഡോണി എന്നിവരാണ് ഇത്തവണ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. നോബിക്ക് പകരക്കാരനായി റംസാനായിരുന്നു ബിഗ് ബോസ് നൽകിയ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. മറ്റ് രണ്ട് പേരെയും പിന്തള്ളി കൊണ്ട് റംസാൻ ടാസ്ക് പൂർത്തിയാക്കുകയായിരുന്നു.
ഗാർഡൻ ഏരിയയിൽ സെറ്റ് ചെയ്തിരുന്ന മൂന്ന് ടോയ് കാറുകളും വിവിധ നിറത്തിലുള്ള പെയിന്റുകളുമായിരുന്നു ടാസ്കിന്റെ പ്രോപ്പർട്ടീസ്. ടോയ്കാറിൽ കളർ ചാലിച്ച് സെറ്റ് ചെയ്തിരിക്കുന്ന ട്രാക്കിലൂടെ അവ തെറ്റാതെ ഓടിക്കണം. ഇതിനിടയിൽ പെയിന്റ് തീർന്നാൽ വീണ്ടും ചാലിച്ച് ട്രാക്കിലൂടെ ഉരുട്ടി വേഗം എത്തിക്കുന്ന ആളാകും വിജയി. ഈ ടാസ്ക്കിൽ പങ്കെടുത്ത ഫിറോസ്, റംസാൻ, അഡോണി എന്നിവർ മികച്ച മത്സരം തന്നെ കാഴ്ച വയ്ക്കുകയും ചെയ്തു.
ആരാണ് കൃത്യമായി ടാസ്ക് പൂര്ത്തിയാക്കിയതെന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് നോബിയാണെന്ന് മണിക്കുട്ടൻ അറിയിക്കുകയും ചെയ്തു. തുടർന്ന് മോഹൻലാൽ ഔദ്യോഗികമായി ബിഗ് ബോസ് ഹൗസിലെ നാലാമത്തെ ക്യാപ്റ്റനായി നോബിയെ പ്രഖ്യാപിച്ചു. ഇതിനെ മത്സരാർത്ഥികൾ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ