Bigg Boss S 4 : കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഡെയ്സി; 'പാവ' സംഭവത്തില്‍ ഒടുവില്‍ മാപ്പ്

Published : Apr 06, 2022, 10:46 PM ISTUpdated : Apr 06, 2022, 10:47 PM IST
Bigg Boss S 4 : കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഡെയ്സി; 'പാവ' സംഭവത്തില്‍ ഒടുവില്‍ മാപ്പ്

Synopsis

ഇത്തവണത്തെ വീക്കിലി ടാസ്‍ക്കിന്‍റെ ആവേശം കൊടുമുടി കയറുമ്പോഴും ആദ്യ ആഴ്ചയിലെ ടാസ്ക്കിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. 'പാവ' ടാസ്ക്കില്‍ ബ്ലെസ്‍ലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് ബഹിരാകാശ പേടക ടാസ്ക്കില്‍ ഇരിക്കുമ്പോള്‍ ഡെയ്സി മാപ്പ് പറഞ്ഞു

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ആവേശകരമായ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇത്തവണത്തെ വീക്കിലി ടാസ്‍ക്കിന്‍റെ ആവേശം കൊടുമുടി കയറുമ്പോഴും ആദ്യ ആഴ്ചയിലെ ടാസ്ക്കിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. 'പാവ' ടാസ്ക്കില്‍ ബ്ലെസ്‍ലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് ബഹിരാകാശ പേടക ടാസ്ക്കില്‍ ഇരിക്കുമ്പോള്‍ ഡെയ്സി മാപ്പ് പറഞ്ഞു.

ഒപ്പം ഇത്തവണത്തെ ടാസ്ക്കിലെ ബഹിരാകാശ പേടകത്തില്‍ നിന്ന് ഡെയ്സി ഇറങ്ങുകയും ചെയ്തു. ഇത്രയും ദിവസം എല്ലാ കാര്യങ്ങളിലും വളരെ ശക്തമായി ഇടപ്പെട്ട ഡെയ്സി കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് ഇന്ന് ടാസ്ക്കില്‍ നിന്ന് സ്വയം പിന്മാറുകയാണെന്ന് അറിയിച്ചത്. പാവയുടെ കേസില്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഡെയ്സി പറഞ്ഞു. 'പാവ' ടാസ്ക്കില്‍ ഡെയ്സിക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി ബ്ലെസ്‍ലി വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. എന്നാല്‍, പാവ കൈയില്‍ കിട്ടിയതോടെ അത് തിരികെ നല്‍കാതെ ടാസ്ക്കില്‍ വിജയിക്കുന്നതിനായി കുതന്ത്രത്തോടെ മുന്നോട്ട് പോവുകയായിരുന്നു ഡെയ്സി. ഇതോടെ ജാസ്മിനും നിമിഷയുമായി ഡെയ്സിക്ക് തെറ്റിപ്പിരിയേണ്ടിയും വന്നിരുന്നു.

രാവിലെ ബി​ഗ് ബോസ് വീട്ടില്‍ വേക്കപ്പ് സോം​ഗ് ഇടുന്ന സമയത്ത് ഡെയ്‍സി, ബ്ലെസ്‍ലി, ജാസ്‍മിന്‍, അപര്‍ണ്ണ, ഡോ. റോബിന്‍ എന്നിവരായിരുന്നു പേടകത്തില്‍. എന്നാല്‍ കണ്ണീര്‍ തുടയ്ക്കുന്ന ഡെയ്‍സിയെയാണ് പ്രേക്ഷകര്‍ കണ്ടത്. ബ്ലെസ്‍ലിയുമായി മുന്‍പുള്ള പാവ വിഷയത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് ഇപ്പോഴത്തെ ടാസ്‍ക് ക്വിറ്റ് ചെയ്യുന്ന ഡെയ്‍സിയെയാണ് പിന്നീട് കണ്ടത്. ഡെയ്‍സി പോയ ഒഴിവില്‍ പേടകത്തിലേക്ക് എത്തിയത് സുചിത്രയാണ്.

ലക്ഷ്‍മി പ്രിയ, നവീന്‍ അറയ്ക്കല്‍, സൂരജ്, അഖില്‍ എന്നിവരായിരുന്നു ​ഗെയിമില്‍ ഇനിയും പങ്കെടുക്കാന്‍ അവശേഷിച്ചിരുന്നത്. ഡെയ്‍സിക്ക് പകരം ആരാണെന്ന ചോദ്യത്തിന് ക്യാപ്റ്റന്‍ സ്ഥാനത്തുള്ള നവീന്‍ സുചിത്രയുടെ പേര് അറിയിക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്നെടുന്ന തീരുമാനമായിരുന്നു അത്. സുചിത്ര എത്തിയതിനു ശേഷം പേടകത്തില്‍ ഉണ്ടായിരുന്ന ബ്ലെസ്‍ലി, ജാസ്‍മിന്‍, അപര്‍ണ്ണ, ഡോ. റോബിന്‍ എന്നിവര്‍ക്കിടയില്‍ ബി​ഗ് ബോസ് ഒരു മത്സരം നടത്തി. നീട്ടി പിടിച്ച വടിയുടെ അറ്റത്ത് കട്ടകള്‍ വച്ച് താഴെ വീഴാതെയോ കൈകള്‍ മടങ്ങാതെയോ കൂടുതല്‍ നേരം നില്‍ക്കുന്നവരാവും വിജയിയെന്നും ആദ്യം പരാജയപ്പെടുന്നയാള്‍ പേടകത്തില്‍ നിന്നും പുറത്താവുമെന്നുമായിരുന്നു അറിയിപ്പ്.

ഇതുപ്രകാരം ജാസ്‍മിന്‍ പുറത്തായി. ഈ ​ഗെയിമില്‍ ബ്ലെസ്‍ലിയാണ് വിജയി ആയത്.അവശേഷിച്ച നാല് പേരില്‍ നിന്ന് ജാസ്‍മിന്‍ പോയ ഒഴിവിലേക്ക് ആര് വേണമെന്നു തീരുമാനിക്കാനുള്ള അധികാരം ബി​ഗ് ബോസ് ആ മത്സരത്തിലെ വിജയിയായ ബ്ലെസ്‍ലിക്ക് നല്‍കുകയായിരുന്നു. ഇതുപ്രകാരം നവീന്‍, അഖില്‍, ലക്ഷ്‍മിപ്രിയ, സൂരജ് എന്നിവര്‍ എന്തുകൊണ്ട് തങ്ങളെ തിരഞ്ഞെടുക്കണമെന്ന് വാദിച്ചു. അതു പ്രകാരം ബ്ലെസ്‍ലി തിരഞ്ഞെടുത്തത് അഖിലിനെ ആയിരുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ