Bigg Boss : താരങ്ങള്‍ക്ക് ഞെട്ടല്‍; രണ്ടാം ദിനം ട്വിസ്റ്റ്! ക്യാപ്റ്റനെ തെരഞ്ഞെടുത്തു, നോമിനേഷനിലേക്ക് ഇവര്‍

Published : Mar 28, 2022, 11:15 PM IST
Bigg Boss : താരങ്ങള്‍ക്ക് ഞെട്ടല്‍; രണ്ടാം ദിനം ട്വിസ്റ്റ്! ക്യാപ്റ്റനെ തെരഞ്ഞെടുത്തു,  നോമിനേഷനിലേക്ക് ഇവര്‍

Synopsis

അശ്വിന്‍, നിമിഷ, ജാനകി എന്നിവരെയായുരുന്നു അര്‍ഹതയില്ലാത്തവരായി വീട്ടിലെ അംഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുത്തത്. ഇവര്‍ക്കായി ബിഗ് ബോസ് പ്രത്യേകം ടാസ്ക്ക് നല്‍കി

ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ തെരഞ്ഞെടുക്കാനുള്ള ടാസ്ക്കിന് ശേഷമുള്ള സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല. അശ്വിന്‍, നിമിഷ, ജാനകി എന്നിവരെയായുരുന്നു അര്‍ഹതയില്ലാത്തവരായി വീട്ടിലെ അംഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുത്തത്. ഇവര്‍ക്കായി ബിഗ് ബോസ് പ്രത്യേകം ടാസ്ക്ക് നല്‍കി. കൈകള്‍ പരസ്പരം ബന്ധിച്ച് തങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ബാസ്ക്കറ്റില്‍ കൂടുതല്‍ ബോളുകള്‍ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്ക്ക്.

അശ്വിന്‍, നിമിഷ, ജാനകി എന്നിവര്‍ വാശിയോടെ മത്സരത്തില്‍ പങ്കെടുത്തു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി അശ്വിനാണ് ടാസ്ക്കില്‍ വിജയം നേടിയത്. ഇതിന് ശേഷമാണ് താരങ്ങളെ ആകെ ഞെട്ടിച്ച പ്രഖ്യാപനം ബിഗ് ബോസ് നടത്തിയത്. അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന അശ്വിനെ സീസണിലെ ആദ്യ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തു.

ഒപ്പം ക്യാപ്റ്റന് നല്‍കിയിട്ടുള്ള പ്രത്യേക മുറി അടക്കമുള്ള ലക്ഷ്വറി സൗകര്യങ്ങളെ കുറിച്ചും വിശദീകരിച്ചു. ഇതിന് ശേഷമായിരുന്നു വന്‍ ട്വിസ്റ്റ്. ക്യാപ്റ്റനായ അശ്വിന്‍ ഒഴികെ ബാക്കി 16 പേരെയും ആദ്യ ആഴ്ചയിലെ എലിമിനേഷനിലേക്ക് നോമിനേറ്റും ചെയ്തു.  

 'സീനിയര്‍, ജൂനിയര്‍ എന്നൊന്നുമില്ലന്നേ...'; നിമിഷയ്ക്ക് ലക്ഷ്മിപ്രിയയുടെ ഉപദേശം

ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ തെരഞ്ഞെടുക്കാനുള്ള ടാസ്ക്ക് കഴിഞ്ഞതോടെ അതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മുറുകി വീട്.  ലക്ഷ്മിപ്രിയ ആദ്യം പറഞ്ഞത് നിമിഷയുടെ പേരായിരുന്നു. ജാസ്മിന്‍, അശ്വിന്‍ എന്നിവരെയും ലക്ഷ്മി ഉള്‍പ്പെടുത്തി. നിമിഷ കാര്യമായി ഇടപെടുന്നില്ല. കുക്കിംഗ് പഠിക്കണമെന്ന് പറഞ്ഞിട്ട് ആ പരിസരങ്ങളില്‍ കണ്ടില്ല എന്നൊക്കെയുള്ള കാരണങ്ങളായിരുന്നു നിമിഷയെ കുറിച്ച് ലക്ഷ്മി പറഞ്ഞത്. ടാസ്ക്കിന് ശേഷം എന്ത് കൊണ്ട് തെരഞ്ഞെടുത്തു എന്നതിന്‍റെ വിശദീകരണവും ലക്ഷ്മിപ്രിയ നിമിഷയ്ക്ക് നല്‍കി. 

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍

''അശ്വിനെ അറിയില്ല, മോളെ അറിയില്ല, ബ്ലെസ്‍ലിയെ അറിയില്ല, ജാസ്മിനെ അറിയില്ല, ദില്‍ഷയെ അറിയില്ല, ജാനകിയെ അറിയില്ല. എനിക്ക് മൂന്നോ നാലോ പേരെ മാത്രമേ അറിയികയുള്ളൂ. പക്ഷേ, മോള് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്ത് ചെയ്യുന്നു എന്ന്. അപ്പോള്‍ മോള് പറഞ്ഞു മിസ് കേരള സംതിംഗ് ആയിരുന്നുവെന്ന്. അപ്പോള്‍ ഞാന്‍ ഓര്‍ത്തെടുത്തു. മോളുടേത് ഞാന്‍ കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. നമ്മള് അത്രയും ക്ലോസ് ആയിട്ട് സംസാരിച്ചാണ് പിരിഞ്ഞത്.

മോള് ചെലപ്പോള്‍ ഇന്‍ടറാക്ട് ചെയ്യാന്‍ വന്നു കാണും, പക്ഷേ അവിടെ ബിസി ആയിരുന്നു. എല്ലാവരുടെയും അടുത്ത് എങ്ങനെ ആയിരുന്നു എന്നുള്ളതാണ് ചോദ്യം. കുറച്ച് കൂടെ ആവണം... ഇനി എന്തെന്നുള്ളതാണ് കാര്യം. നമ്മളെല്ലാം ഫസ്റ്റ് ടൈം കാണുന്ന ആള്‍ക്കാരല്ലേ. സ്ക്രീനില്‍ കണ്ടിട്ടുള്ള പരിചയം മാത്രമല്ലേയുള്ളൂ. അപ്പോള്‍ കുറച്ച് കൂടെ ആക്ടീവ് ആകുക. ഞങ്ങള്‍ ഇങ്ങനെ ചേര്‍ത്ത് പിടിക്കുന്ന ആള്‍ക്കാരാണ്. സീനിയര്‍, ജൂനിയര്‍... പരിചയം ഉണ്ട് ഇല്ല എന്നൊന്നുമില്ല..'' 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കല്യാണ ചെക്കൻ അനീഷ് ! കേരളത്തിൽ വേറെ ആണുങ്ങളില്ലേ ? പൊട്ടിത്തെറിച്ച് അനുമോൾ
'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്