
പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസം കഴിയുക എന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. സമയം പോലും അറിയാനുള്ള സൗകര്യമുണ്ടാകില്ല. എന്നാല്‍ ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ന് വീട്ടില്‍ സമയം അറിയിച്ചു. ഒരു ജയില്‍ ടാസ്‍കുമായി ബന്ധപ്പെട്ടായിരുന്നു സമയം വെളിപ്പെടുത്തിയത്.
മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേരാണ് ഇന്ന് ജയിലില്‍ പോയത്. ഒനീലും ജിസേലുമായിരുന്നു ജയിലില്‍ പോയത്. ഇവര്‍ക്കുള്ള ജയില്‍ ശിക്ഷ വളരെ കഠിനമേറിയത് ആയിരുന്നു. ജയില്‍ ടാസ്‍കിന്റെ ഭാഗമായിട്ടായിരുന്നു ഇന്ന് ബിഗ് ബോസ് സമയം വീട്ടിലുള്ളവരോട് പറഞ്ഞത്.
ബിഗ് ബോസിന്റെ നിര്‍ദ്ദേശം ശാരികയായിരുന്നു വായിച്ചത്.
മനുഷ്യ ക്ലോക്കെന്നായിരുന്നു ടാസ്‍കിന്റെ പേര്. ഇത് നിങ്ങളുടെ ജയില്‍ ടാസ്‍ക്. ഇനി കുറച്ച് മണിക്കൂറുകളിലേക്ക് ജയില്‍ ഒരു ക്ലോക്കും നിങ്ങള്‍ ക്ലോക്കിലെ സൂചികളുമായി മാറുകയാണ്. തന്നിരിക്കുന്ന രണ്ട് ഇരുമ്പ് വടികള്‍ കൊണ്ട് ഒരു സമയം ഒരാള്‍ ക്ലോക്കിലെ സെക്കൻഡ് സൂചി ചലിക്കുന്ന വേഗതയില്‍ വടികള്‍ പരസ്‍പരം തട്ടിക്കൊണ്ടിരിക്കുക. ഇത്തവണ 60 തവണ ഇരുമ്പ് വടികള്‍ തമ്മില്‍ തട്ടുമ്പോള്‍ ഒരു മിനിറ്റ് പൂര്‍ത്തിയാകും. ആ സമയം തട്ടാത്ത വ്യക്തി ക്ലാപ്പ് ചെയ്യുക. ഇത്തരത്തില്‍ 60 മിനിറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു മണിക്കൂര്‍ പൂര്‍ത്തിയാകും. ഇങ്ങനെ 60 മിനിറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സമയം ഉറക്കെ പറയുക. ടാസ്‍ക് ലെറ്റര്‍ വായിച്ചു കഴിയുമ്പോള്‍ ബിഗ് ബോസ് ഇപ്പോഴത്തെ സമയം പറയുന്നതായിരിക്കും. നാളെ ബിഗ് ബോസ് ചോദിക്കുമ്പോള്‍ ശരിയായ സമയം പറയുക. പറയുന്ന സമയം ശരിയാണെങ്കില്‍ നിങ്ങള്‍ക്ക് അപ്പോള്‍ മോചിപ്പിക്കുന്നതാണ്. പറയുന്ന സമയത്തില്‍ പരമാവധി മൂന്ന് മിനിറ്റ് വരെ അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റ് വന്നാലും അത് പരിഗണിക്കുന്നതാണ് എന്നതായിരുന്നു ബിഗ് ബോസ് ടാസ്‍കില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍.
തുടര്‍ന്ന് ബിഗ് ബോസ് ആ ചരിത്ര പ്രഖ്യാപനവും നടത്തി. ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായി നിങ്ങള്‍ സമയം കേള്‍ക്കാൻ പോകുകയാണ്. ഇപ്പോള്‍ സമയം രാത്രി ഒമ്പത് മണി എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. അപ്പോള്‍ മുതല്‍ ജയിലിലുള്ള ജിസേലും ഒനീലും ടാസ്‍ക് തുടങ്ങുകയും ചെയ്‍തു.
ആരവത്തോടെയായിരുന്നു സമയം വെളിപ്പെടുത്തിയത് ബിഗ് ബോസ് മത്സരാര്‍ഥികള്‍ വരവേറ്റത്. എന്നാല്‍ മണിയടിച്ച് തളരുന്ന മത്സരാര്‍ഥികളെയായിരുന്നു പിന്നീട് ജയിലില്‍ കണ്ടത്. ടാസ്‍ക് അവസാനിപ്പിക്കാൻ അഭ്യര്‍ഥിക്കുകയും ചെയ്‍തു. എന്നാല്‍ ബിഗ് ബോസ് ഇന്ന് ടാസ്‍ക് അവസാനിപ്പിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ