ബി​ഗ് ബോസ് ഇനി 'ഭാർഗ്ഗവീനിലയം'; കൊലയാളിയായി മണിക്കുട്ടനും റംസാനും, ഒറ്റക്കണ്ണൻ വീരനായി നോബിയും

Web Desk   | Asianet News
Published : May 04, 2021, 10:14 PM ISTUpdated : May 04, 2021, 10:28 PM IST
ബി​ഗ് ബോസ് ഇനി 'ഭാർഗ്ഗവീനിലയം'; കൊലയാളിയായി മണിക്കുട്ടനും റംസാനും, ഒറ്റക്കണ്ണൻ വീരനായി നോബിയും

Synopsis

എപ്പോഴും ഷോയെ കൗതുകമുള്ളതാകുന്നത് ഓരോ ആഴ്ചയിലെയും വീക്കി ടാസ്ക്കുകളാണ്. 

സകരമായ മുഹൂർത്തങ്ങളുമായി ബി​ഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ പല പൊട്ടിത്തെറികളും വിടവാങ്ങലുകളും വികാര നിർഭരമായ നിമിഷങ്ങളും ഹൗസിൽ ഉണ്ടായി. എപ്പോഴും ഷോയെ കൗതുകമുള്ളതാക്ന്നക്കുന്നത് ഓരോ ആഴ്ചയിലെയും വീക്കി ടാസ്ക്കുകളാണ്. മികച്ച പ്രകടനങ്ങളാണ് ഇതിനായി മത്സരാർത്ഥികൾ കാഴ്ച വയ്ക്കുന്നത്. ഇന്നിതാ ഈ ആഴ്ചയിലെ ടാസ്ക്കുമായി എത്തുകയാണ് ബി​ഗ് ബോസ്.

ഭാർഗ്ഗവീനിലയം എന്നാണ് ഇത്തവണത്തെ വീക്കിലി ടാസ്ക്കിന്റെ പേര്. ഒരിടത്ത് കൊടും കാടിനകത്ത് സാധാരണക്കാർ പോകാൻ ഭയക്കുന്ന ഇടുങ്ങിയ പാതയോരത്ത് ഒരു ശ്മശാനം ഉണ്ട്. അതനടുത്തായി വളരെയധികം ദുരൂഹത നിറഞ്ഞ ഒരു ബം​ഗ്ലാവും. പൊതുവെ ആരും കടന്നുവരാത്ത ഈ ബം​ഗ്ലാവിൽ സാഹസിക യാത്രയ്ക്ക് വന്നവർ പലരും ദുർമരണപ്പെട്ട് അടക്കിയിരിക്കുന്നത് ഈ ശ്മശാനത്തിലാണ്. ഈ ആഴ്ച ബി​ഗ് ബോസ് ആ കാടും ശ്മശാനവും ബം​ഗ്ലാവും ആയി മാറുകയാണ്. ഇതാണ് ടാസ്ക്.

ഈ ബം​ഗ്ലാവ് ​ഗസ്റ്റ് ഹൗസായി കൊണ്ടുനടക്കുന്ന ഉടമ ആ​ഗ്ലോ ഇന്ത്യൻ യുവതിയാണ്. ബംഗ്ലാവിലെക്കാൾ ദുരൂഹത ഈ സ്ത്രീയിലുണ്ട്. ചില ആജന്മ ശത്രുക്കളിൽ നിന്ന് വധ ഭീഷണി നേരിടുന്ന അവർക്ക് വലംകൈ ആയി ഒറ്റക്കണ്ണൻ വീരൻ എന്ന് പേരുള്ള ഒരു അങ്ക രക്ഷകനുണ്ട്. പാചക കാരൻ, സാഹസികത ഇഷ്ടമുള്ള രണ്ട് സ്ത്രീകൾ, സ്വർണ്ണ വ്യാപാരി, വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേർ എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ. പിന്നാലെ ബി​ഗ് ബോസ് ഓരോത്തരുടെയും കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞ് കൊടുത്തു.

കിടിലം ഫിറോസ്- വിശ്വസ്തനായ പാചകക്കാരൻ
അനൂപ്- മോഷണത്തിനിടെ ഒറ്റക്കണ്ണനാൽ പിടിക്കപ്പെട്ട് കാവൽക്കാരനായയാൾ
മണിക്കുട്ടൻ- പ്രധാന കൊലയാളി
സായ്- സ്വർണ്ണ വ്യാപാരി
ഋതു- സാഹസികത ഇഷ്ടപ്പെടുന്നയാൾ
റംസാൻ- കൊലയാളിയുടെ സഹായി
സൂര്യ- സാഹസികത ഇഷ്ടപ്പെടുന്നയാൾ
നോബി- ഒറ്റക്കണ്ണൻ വീരൻ
രമ്യ- ആ​ഗ്ലോ ഇന്ത്യൻ യുവതി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ