ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രി, ആ രണ്ടുപേരും ഒറ്റ മത്സരാര്‍ഥി

Published : Sep 14, 2026, 12:07 PM IST
Bigg Boss

Synopsis

ബിഗ് ബോസിലേക്ക് രണ്ടുപേര്‍ കൂടി.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായി ഷോ തുടങ്ങി ആദ്യ ആഴ്ച തന്നെ വൈൽഡ് കാർഡുകൾ ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള സീസണുകളിലെല്ലാം ഏകദേശം പകുതി ദിവസങ്ങളോട് ഷോ അടുക്കുമ്പോഴാണ് വൈൽഡ് കാർഡുകൾ എൻട്രി ആവാറുള്ളത്. അപ്രതീക്ഷിതമായി ഇത്തവണ ആദ്യ വീക്കിൽ തന്നെ വൈൽഡ്‌കാർഡുകൾ എത്തി എന്നതാണ് ശ്രദ്ധേയം. പൂക്കിത്തരങ്ങളും സേഫ് ഗെയിമുകളിമായിപോയ ഹൗസിൽ ഇനിയങ്ങോട്ട് കുറച്ച് ഫയർ ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

അഗ്നിപരീക്ഷയിൽ നിന്നും സെലക്ഷൻ ലഭിച്ചത് എൽദോ, ഷിജിൻ, രാകേഷ്, ലോലീറ്റ എന്നിവർക്കാണെങ്കിലും രാകേഷ്, ലോലീറ്റ എന്നിവരേക്കാൾ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന മത്സരാർഥിയാണ് ഷിബിന എന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഖിൽമാരാർ ഉൾപ്പടെ സോഷ്യൽമീഡിയയിൽ പ്രതികരിച്ചിരുന്നു. പ്രേക്ഷകരുടെ വോട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നാലുപേരും ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഷിബിനയ്ക്ക് വോട്ട് കുറവ് എന്ന ഒറ്റക്കാരണത്താലാണ് ഹൗസിലേക്ക് കയറാൻ കഴിയാഞ്ഞതെന്നും മാരാർ കൂട്ടിച്ചേർത്തിരുന്നു. അതേ ഷിബിനയാണ് ഇപ്പോൾ വൈൽഡ്‌കാർഡുകളിൽ ഒരാളായി ഹൗസിൽ എത്തിയിരിക്കുന്നത്. ഹൗസിലെത്തിയ മറ്റൊരു വൈൽഡ് കാർഡ് താഷിയാണ്. രണ്ടുപേരായാണ് ഹൗസിൽ ഇവർ എത്തിയതെങ്കിലും ഇവർ ഗെയിം കളിക്കേണ്ടത് ഒരൊറ്റ ടീമായാണ്. രണ്ടുപേരും നോർത്ത് പോളും സൗത്ത് പോളും ആണെന്നും എന്നാൽ ഒരൊറ്റ ടീമായി ഗെയിം കളിക്കണം എന്നുള്ളതിനാൽ ഒരുമിച്ച് നിൽക്കുമെന്നുമാണ് ഇരുവരും അവതാരകനായ മോഹൻലാലിനോട് പറഞ്ഞത്.

ഷിബിനയും താഷിയും ഹൗസിൽ കയറിയതോടെ അഗ്നിപരീക്ഷയിൽ നിന്നെത്തിയ എൽദോ, രാകേഷ്, ഷിജിൻ , ലോലീറ്റ എന്നിവർക്ക് അത്യാവശ്യം ടെൻഷൻ ഉണ്ടെന്ന് വേണം പറയാൻ. ഷിജിൻ ഒറ്റയ്ക്കാണ് ഗെയിം കളിക്കുന്നതെങ്കിലും ബാക്കി മൂന്നുപേരും ഗ്രൂപ്പായി നിന്നാണ് ഗെയിം കളിക്കുന്നത്. താഷിയെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കില്ല എന്നാണ് ലോലീറ്റ സഹമത്സരാർത്ഥികളോട് പറഞ്ഞത്.എൽദോ പിന്നെ സ്ട്രൈറ്റ് ഫോർവേഡായി കാര്യങ്ങളെ ഡീൽ ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്. ഷിജിനെപ്പറ്റി താഷിയും ഷിബിനയും എൽദോയോട് ചോദിച്ചപ്പോൾ അവൻ പാവമാണെന്നും പക്ഷേ ഇന്നലെ അവൻ തന്നെ കള്ളൻ എന്ന് വിളിച്ചത് ഫീലായെന്നും എന്തൊക്കെയായാലും താൻ അവന്റെ കൂടെ മാത്രമേ നിൽക്കൂ എന്നുമാണ് എൽദോ പ്രതികരിച്ചത്. എന്നാല്‍ നോബി വൈൽഡ്‌കാർഡുകൾ വന്ന ശേഷം കുറച്ച് പ്ലാനിങ്ങുകളിലാണുള്ളത്. ഷിബിനയെ അത്യാവശ്യം ശ്രദ്ധിക്കണമെന്നും ഹൗസിൽ ഇനി പലതും നടക്കും എന്നുമൊക്കെയാണ് നോബിയുടെ സംസാരം. ഗൗതം ശശിയും ആസിഫുമൊക്കെ ഇരുവരെയും കംപ്ലീറ്റായി അവോയ്ഡ് ചെയ്യാനുള്ള പ്ലാൻ ആണ്. അവരുടെ തന്ത്രങ്ങളൊന്നും വിലപ്പോവില്ലെന്നും അതിനുള്ള പണിയൊക്കെ നമുക്കറിയാമെന്നുമുള്ള ഫുൾ കോൺഫിഡൻസിലാണ് രണ്ടുപേരുമുള്ളത്.

അഗ്നിപരീക്ഷയിൽ നിന്നെത്തിയ വൈൽഡ് കാർഡുകൾ ആയതുകൊണ്ടും ഇരുവരുടെയും ഗെയിമുകളും സ്ട്രാറ്റജികളും കണ്ടിട്ടുള്ളതുകൊണ്ടും പ്രേക്ഷകർ എന്തായാലും നല്ല പ്രതീക്ഷയിലാണുള്ളത്. രാഹുൽ ഈശ്വർ പോലും ഹൗസിനകത്തെത്തി പൂക്കി വൈബ് ആയതുകൊണ്ട് പ്രേക്ഷകർക്ക് വിചാരിച്ചത്ര ഫയറൊന്നും ഇതുവരെ കിട്ടിയിട്ടില്ല. റിനിയുമായി പുറത്തുള്ള പ്രശ്നം കണ്ടന്റായി കൊണ്ടുനടന്നതല്ലാതെ രാഹുൽ ഈശ്വർ ഹൗസിൽ കാര്യമായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഇമ്മാതിരി പൂക്കി കളികളും, സേഫ് ഗെയിമും, ഗ്രൂപ്പ് കളികളുമൊക്കെ പൊളിക്കാനാണ് ഷിബിനയെയും താഷിയെയും വൈൽഡ് കാർഡുകളായി ബിഗ് ബോസ് അകത്തേക്ക് കയറ്റിവിറ്റിട്ടുള്ളത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതുപോലെ ഒരു ഫയർ ഗെയിം ഇരുവരും കളിക്കും എന്നാണ് ബിഗ് ബോസിന്റെ വിശ്വാസം. എന്തായാലും കയറിയതല്ലേയുള്ളൂ, എന്ത് സ്ട്രാറ്റജിയായിരിക്കും ഇരുവരും ഉപയോഗിക്കുക, ആരെയെല്ലാമായിരിക്കും ടാർഗറ്റ് ചെയ്യുക എന്നെല്ലാം വരും ദിവസങ്ങളിൽ കണ്ടറിയാം. പ്രേക്ഷകരും വൈൽഡ്‌കാർഡുകളുടെ കലക്കൻ ഗെയിമിനായി കാത്തിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസില്‍ വീണ്ടും എവിക്ഷൻ, റിനി ആൻ ജോർജ് പുറത്ത്
ബി​ഗ്ബോസിൽ വിജയ് സേതുപതിയുടെ ചോദ്യമുന സിഎം വിജയ്‍യെ ലക്ഷ്യം വെച്ചോ? താരത്തിനെതിരെ വിമർശനം