
ബിഗ് ബോസ് സീസണ്‍ എട്ടില്‍ നിന്ന് ഒരാള്‍ കൂടി പുറത്തായി. മാധ്യമപ്രവര്‍ത്തകയും അവതാരകയും നടിയുമായ റിനി ആൻ ജോർജ് ആണ് ഇന്ന് എവിക്ഷനിലൂടെ പുറത്തായത്. ഇന്നലെ സേവ് ആയിരുന്നു റിനി. എന്നാല്‍ ഇന്ന് റിനി പുറത്താകുകയായിരുന്നു. ഇന്നലെ കാളി പുറത്തായിരുന്നു. ഗായത്രി സുരേഷും നേരത്തെ പുറത്തായിരുന്നു.
എട്ട് പേരായിരുന്നു ഇന്ന് നോമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. റിനിയെ കൂടാതെ ആസിഫ്, നോബി, രാഹുല്‍ ഈശ്വര്‍, ഷിജിൻ, എല്‍ദോ, കടല്‍ കൊമ്പൻ, നേഹ എന്നിവരായിരുന്നു നോമിനേഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പടിപടിയായിട്ടായിരുന്നു ഇന്ന് എവിക്ഷൻ നടന്നത്.
നോമിനേഷൻ പട്ടികയില്‍ ഉള്ളവരോട് പതിവുപോലെ എഴുന്നേറ്റ് നില്‍ക്കാൻ മോഹൻലാല്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് പേരെ സേവ് ചെയ്യുമെന്ന് മോഹൻലാല്‍ പറഞ്ഞു. ആരെയാണ് സേവ് ചെയ്യേണ്ടത് എന്ന് മോഹൻലാല്‍ ചോദിക്കുകയും ചെയ്‍തു. ആസിഫിനെ സേവ് ചെയ്യണമെന്ന് ശ്രീലക്ഷ്‍മി അറക്കല്‍ ആവശ്യപ്പെട്ടു. സ്‍ട്രെസ് ഫ്രീയാകാൻ ചിരിപ്പിക്കുന്ന ഒരാളാണ് ആസിഫ് എന്നും ശ്രീലക്ഷ്‍മി അഭിപ്രായപ്പെട്ടു. ആ അഭിപ്രായം ശരിവയ്‍ക്കുന്ന തരത്തില്‍ മോഹൻലാല്‍ ആസിഫിനെ സേവ് ചെയ്‍തു. തുടര്‍ന്ന് നോബിയെയും സേവ് ചെയ്‍തു. അടുത്ത ഘട്ടത്തില്‍ മറ്റ് രണ്ട് പേരെ കൂടി മോഹൻലാല്‍ സേവ് ചെയ്‍തു. രാഹുല്‍ ഊശ്വറെയും ഷിജിനെയെയുമായിരുന്നു സേവ് ചെയ്‍തത്.
ഇനി എവിക്ഷൻ പ്രഖ്യാപിക്കുക ജനങ്ങളുടെ ശബ്‍ദം ആയിരിക്കും എന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് മോഹൻലാല്‍ ഒരു റേഡിയോ ഓണ്‍ ചെയ്യുകയും ചെയ്‍തു. എല്‍ദോയെ കുറിച്ചായിരുന്നു ജനങ്ങളുടെ ശബ്‍ദമായി ആദ്യം സംസാരിച്ചത്. എല്‍ദോയ്‍ക്ക് വീട്ടില്‍ തുടരാം എന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് കടല്‍ കൊമ്പനും വീട്ടില്‍ തുടരാം എന്ന് പ്രഖ്യാപിച്ചു. ഒടുവില്‍ റിനിയും സ്‍നേഹയും ബാക്കിയായി. തുടര്‍ന്ന് റിനിയെ കുറിച്ചായിരുന്നു റേഡിയോല്‍ സംപ്രേഷണം ഉണ്ടായത്. റിനി പുറത്തായതായി ഒടുവില്‍ പ്രഖ്യാപിച്ചു, സ്‍നേഹ സേവ്‍ഡ് ആയി എന്ന് മോഹൻലാലും പ്രഖ്യാപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ