
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളത്തിൽ സീസൺ 8 വരാൻ പോകുകയാണ്. അതിന്റെ അണിയറപ്രവർത്തനങ്ങൾ മുന്നേറുന്നതിനിടെ പ്രൊഡിക്ഷനുകളുമായി ബിഗ് ബോസ് പേജുകളും സജീവമാകുകയാണ്. കഴിഞ്ഞ വർഷത്തിൽ നിന്നും വിപരീതമായ അഗ്നിപരീക്ഷ എന്ന പേരിലൊരു ഷോ ഉണ്ടായിരിക്കും. അതിന് ശേഷമാകും പ്രധാന സീസൺ ആരംഭിക്കുക. ഷോയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെ സീസണിൽ പങ്കെടുക്കാനുള്ള ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് കാൻസർ സർവൈവറും ജിയോളജിസ്റ്റുമായ അരുൺ അപ്പു. കൊല്ലം സ്വദേശിയാണ് ഇദ്ദേഹം.
അരുൺ അപ്പുവിന്റെ ആദ്യ കുറിപ്പ് ഇങ്ങനെ
big Boss എന്നത് എനിക്ക് ഒരു ഷോ മാത്രമല്ല. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഭാഗമാകണമെന്ന് ഹൃദയം ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണ്. പക്ഷേ ഒരു സാധാരണക്കാരൻ എന്ന നിലയിൽ പോലും എന്നെ ആരും കാണുന്നില്ലെന്നൊരു തോന്നൽ ചിലപ്പോൾ മനസിനെ വേദനിപ്പിക്കും.
“നീ ആരാണ്?” എന്ന് ചോദിച്ചാൽ, ഞാൻ വലിയ പേരോ പ്രശസ്തിയോ ഉള്ള ആളല്ല. ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യൻ മാത്രം. പക്ഷേ മരണത്തിന്റെ വക്കിൽ നിന്നിരുന്ന Stage 4 Cancer നെ തോൽപ്പിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ കഥ വെറും വേദനയുടെ കഥയല്ല,പ്രതീക്ഷയുടെ കഥയാണ്🪙
ഒരിക്കൽ എങ്കിലും ആ വലിയ വേദിയുടെ ഭാഗമാകാൻ കഴിഞ്ഞാൽ, എന്റെ പോലെ പോരാടുന്ന പലർക്കും അത് ഒരു പ്രതീക്ഷയായിരിക്കും. സ്വപ്നങ്ങൾ സാധാരണക്കാരൻ കാണുന്നതാണ്. ചിലപ്പോൾ അതാണ് ഏറ്റവും വലിയ ശക്തിയും
രണ്ടാം കുറിപ്പ് ഇങ്ങനെ
Big Boss പോയാൽ വില പോകും എന്ന് പലരും പറയാറുണ്ട്. പക്ഷേ എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം നമ്മളിൽ ആരാണ് പൂർണരായി ജീവിക്കുന്നത്? ജീവിതത്തിൽ പലപ്പോഴും സാഹചര്യങ്ങൾ നമ്മളെ പല തീരുമാനങ്ങളിലേക്കും നയിക്കും. പിടിച്ചുനിൽക്കാനും മുന്നോട്ട് പോകാനും ചിലപ്പോൾ നമ്മൾക്ക് നമ്മളുടേതായ വഴികൾ തിരഞ്ഞെടുക്കേണ്ടി വരും. അതാണ് ജീവിതം.
നമ്മുടെ സ്വന്തം വീടുകൾക്കുള്ളിലും അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും വഴക്കുകളും ഉണ്ടാകാറുണ്ട്. പക്ഷേ അത് പൊതുജനങ്ങൾ കാണാത്തതിനാൽ ആരും അതിനെക്കുറിച്ച് സംസാരിക്കാറില്ല. Big Boss എന്നത് ഒരു mental and physical game മാത്രമാണ്, അത് ജീവിതകാലം മുഴുവൻ ജീവിക്കേണ്ട ഒരു ലോകമല്ല. ഒരു പരിപാടി എന്ന നിലയിൽ കണ്ടാൽ തീരുന്ന കാര്യങ്ങളാണ് അതിൽ പലതും.
ഒരു ഷോയിലെ ചില നിമിഷങ്ങൾ മാത്രം കണ്ട് ഒരാളുടെ മുഴുവൻ വ്യക്തിത്വവും ജീവിതവും വിലയിരുത്തരുത്. ഓരോരുത്തരും അവിടെ നിലനിൽക്കാൻ ശ്രമിക്കുകയാണ്, ജീവിക്കാൻ പോരാടുകയാണ്. മറ്റുള്ളവരുടെ ജീവിതത്തിലെ തെറ്റുകൾ മാത്രം വലുതാക്കി കാണിക്കുന്നതിന് പകരം, അവരുടെ നല്ല വശങ്ങളും പോരാട്ടങ്ങളും വിജയങ്ങളും കൂടി കാണാൻ നമുക്ക് പഠിക്കാം. കാരണം ഒരു മനുഷ്യനെ നിർവചിക്കുന്നത് അയാളുടെ വീഴ്ചകൾ മാത്രമല്ല, വീണ്ടും എഴുന്നേൽക്കാനുള്ള മനസ്സും കൂടിയാണ്. വിധിയെഴുതുന്നതിന് മുമ്പ് മനസ്സിലാക്കാൻ ശ്രമിക്കാം. കുറ്റങ്ങൾ മാത്രം അല്ല, നന്മകളും കാണാം. അതാണ് ഒരു നല്ല സമൂഹത്തിന്റെ അടയാളം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ