
ബിഗ് ബോസ് സീസൺ(Bigg Boss) നാലിൽ നിന്നും ജാസ്മിന്റെ അപ്രതീക്ഷിത വിടവാങ്ങലിലെ വിഷമത്തിലാണ് മറ്റ് മത്സരാർത്ഥികളും ആരാധകരും. തനിക്ക് ഇവിടെ തുടരാൻ സാധിക്കില്ലെന്ന് ജാസ്മിൻ തന്നെ സ്വയം എവിക്ട് ആകുകയായിരുന്നു. ബിഗ് ബോസ് ഷോയിൽ കലർപ്പില്ലാതെ നിന്ന മത്സരാർത്ഥിയാണ് ഇറങ്ങിപ്പോയതെന്ന് പറയുകയാണ് അഖിലും കൂട്ടരും.
ഇവിടെ കലർപ്പില്ലാതെ നിന്ന മത്സരാർത്ഥിയാണ് പോയതെന്ന് അഖിൽ പറയുമ്പോൾ, വിജയി ആകാൻ യോഗ്യത ഉണ്ടായിരുന്ന ആളാണെന്നാണ് ജാസ്മിനെ കുറിച്ച് വിനയ് പറഞ്ഞത്."റോബിനെ കൊണ്ടുവരുന്നുണ്ടെങ്കിൽ, അതിന് മുന്നെ ജാസ്മിൻ പോയത് നന്നായി. കാരണം ഇവൾ അടി പറ്റിക്കും. അവന് ചെയ്തിട്ട് തിരിച്ചുവരാമെങ്കിൽ എനിക്ക് ചെയ്തൂടെ എന്ന് ചോദിച്ച് തന്നെ പറ്റിക്കും. ഈ ഷോയിൽ ആര് വിജയി ആയാലും. യഥാർത്ഥ വിജയി അവളാണ്"എന്നാണ് അഖിൽ പറയുന്നത്.
Bigg Boss 4 : 'എനിക്കിവിടെ നിൽക്കണ്ട'; ജാസ്മിൻ ബിഗ് ബോസിന് പുറത്തേക്ക്, താങ്ങാനാകാതെ റിയാസ്
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വാക്ക് ഔട്ടാണ് ജാസ്മിന്റേതെന്നാണ് വിനയ് പറയുന്നുത്. "സിനിമാ സ്റ്റൈലിൽ നെഞ്ചും വരിച്ച് ആണ് അവൾ പോയത്. അതിന് നെഞ്ചുറപ്പ് വേണം. അവളുടെ മൃദുലമായ ഹൃദയത്തെ കവർ ചെയ്യാൻ കാണിക്കുന്ന ദേഷ്യമാണ് പുറത്തേതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അല്ല. ജീവിതത്തിൽ ഒറ്റക്കാവുമ്പോഴുണ്ടാകുന്ന ദൈര്യമാണത്. റോബിൻ വന്നിട്ടിനി എന്തിനാണ്. അവന്റെ എതിരാളെയല്ലേ ഇറങ്ങി പോയത്", എന്നാണ് വിനയി പറയുന്നത്.
Bigg Boss 4 Episode 69 live: ജാസ്മിൻ പുറത്തേക്ക്, റോബിൻ അകത്തേക്കോ? സംഭവ ബഹുലമായി ബിഗ് ബോസ്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ