
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. പലരും ഇതിനോടകം ബിബി ഹൗസിനോട് വിട പറഞ്ഞു. പുതിയ മത്സരാർത്ഥികൾ വരികയും ചെയ്തു. ഇപ്പോഴിതാ ഈസ്റ്റർ ദിനത്തിൽ സാഗറും അഖിൽ മാരാരും തമ്മിൽ നടന്ന പ്രശ്നത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ കാണിച്ചത് വെറുപ്പിക്കലാണെന്നും എപ്പിസോഡ് കണ്ട തനിക്ക് വരെ അത് തോന്നിയെന്നും ധ്യാൻ പറയുന്നു. മൈൽ സ്റ്റോൺ മക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
'ഞാൻ കഴിഞ്ഞ ദിവസം ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് വൈഫ് ഇരുന്ന് കാണുമ്പോൾ കണ്ടു. ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം അവിടെ ചെല്ലുമ്പോൾ വെറുപ്പിക്കുന്ന കുറേയെണ്ണങ്ങൾ ബിഗ് ബോസിനകത്ത്. പുള്ളി ആ എപ്പിസോഡ് നിർത്തിയിട്ട് പോയി. ഞാൻ അപ്പോൾ ആലോചിച്ചു. ഈ മനുഷ്യൻ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്. വെറുപ്പിക്കുന്ന കുറെ ടീംസ് അതിനകത്ത്. പുള്ളി അത്രയും വെറുത്തിട്ടാണ് ഇറങ്ങി പോയത്. എപ്പിസോഡ് കണ്ടപ്പോൾ എനിക്കും തോന്നി. കുറെ ആളുകൾ എന്ത് വെറുപ്പിക്കലാണെന്ന്. കണ്ടവർക്ക് ഒക്കെ തോന്നിയതാണ്,'എന്നാണ് ധ്യാൻ പറഞ്ഞത്.
ബിഗ് ബോസിൽ പോകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. 'ഞാൻ പോയാൽ ഉറപ്പായിട്ടും ജയിച്ചിട്ടല്ലേ വരൂ. ലക്ഷക്കണക്കിന് ജനങ്ങളെ കയ്യിലെടുക്കുന്ന നമ്മുക്ക് അതിനകത്തുള്ളവരെ കയ്യിലെടുക്കാനാണോ പാട്. ഞാൻ പോയാൽ അടുത്ത ബിഗ് ബോസ് സീസണും കൂടി നിന്നിട്ടെ തിരിച്ച് വരൂ. 200 അല്ല മുന്നൂറ് ദിവസം വരെ ഞാൻ നിൽക്കും. വീട്ടിൽ ഇരുന്ന് ഇരുന്ന് പാകം വന്ന ആളാണ് ഞാൻ. ഫോൺ ഉപയോഗിക്കാറെ ഇല്ല. ബിഗ് ബോസ് ഒക്കെ നമ്മുക്ക് പുഷ്പം പോലെ നടക്കും', എന്നും ധ്യാൻ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ