ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കുന്നതിന് മുന്നോടിയായി, മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. തതവസരത്തില്‍ സാധ്യതാ പട്ടിക ശ്രദ്ധ നേടുകയാണ്. ഇവരിൽ ചിലർ ഷോയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിവ്യൂവർ.
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8 ആരംഭിക്കാന്‍ പോകുകയാണ്. ഇതിന് മുന്നോടിയായി കോമണേഴ്സിന് വേണ്ടിയുള്ള അഗ്നിപരീക്ഷയുടെ വീഡിയോയും പുറത്തുവന്നു കഴിഞ്ഞു. ഇതിന് പിന്നാലെ ആരൊക്കെയാകും ഈ സീസണില്‍ മത്സരിക്കാന്‍ എത്തുന്ന സെലിബ്രിറ്റികള്‍ എന്ന ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു. സിനിമ, സീരിയല്‍, കായികം, ടിവി ഷോ തുടങ്ങി നിരവധി മേഖലകളില്‍ ഉള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
തതവസരത്തില്‍ ആദ്യ പ്രെഡിക്ഷന്‍ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് റിവ്യൂവറായ അന്‍സിഫ്. ഇയാള്‍ പലപ്പോഴും പറഞ്ഞിട്ടുള്ള പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ള പലരും പിന്നീട് ഷോയിലും എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 20 പേരുടെ പ്രെഡിക്ഷനുമായാണ് അന്‍സിഫ് എത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ ഉണ്ടായേക്കാമെന്നും ചിലര്‍ക്ക് ബിഗ് ബോസിന്‍റെ വിളിപോലും വന്നു കാണില്ലെന്നും അന്‍സിഫ് പറയുന്നുണ്ട്.
പ്രെഡിക്ഷൻ ലിസ്റ്റിലുള്ള 20 പേരുടെ പേരുകൾ ചുവടെ
ഫുഡ് വ്ലോഗർ- സന്ധ്യാമ്മ- (കടൽ മച്ചാൻ അമ്മ)
നടൻ- സിദ്ധാർത്ഥ് പ്രഭു
പിആർ- വിനു വിജയ്
നടി- നീന കുറുപ്പ്
നടൻ, ഗായകൻ- തനൂജ് മേനോൻ
അവതാരക, മോഡൽ- എയ്ഞ്ചൽ ബേബി അശ്വതി
നടൻ- ബിജു സോപാനം
നടി- ഐശ്വര്യ റംസായി(മൗനരാഗം താരം)
നടി- അഞ്ജലി നായർ
നടൻ- സാജൻ സൂര്യ
ആയുർവേദ ഡോക്ടർ, ബിഗ് ബോസ് റിവ്യൂവർ- രേവതി
നടി- ആയിഷ(ബിഗ് ബോസ് തമിഴ്, തെലുങ്ക്)
നടൻ- ആദിത്യൻ ജയൻ
നടി- മൃദുല വിജയ്
നടൻ- യുവ
നടൻ- റോഷൻ ബഷീർ
നടൻ- മീര വാസുദേവ്
അവതാരക- ലക്ഷ്മി നക്ഷത്ര
വ്ലോഗർ, അവതാരകൻ- കാർത്തിക് സൂര്യ
കമന്റേറ്റർ, അവതാരകൻ- രാഹുൽ ഈശ്വർ
ആക്ടിവിസ്റ്റ്- ശ്രീലക്ഷ്മി അറയ്ക്കൽ



