ടാസ്കിൽ സായ് സജിനയുടെ ദേഹത്ത് അടിച്ചോ ? ഗെയിമിന്റെ ദിശ മാറ്റിയ രംഗം കാണാം

Published : Mar 04, 2021, 07:02 PM ISTUpdated : Mar 04, 2021, 07:04 PM IST
ടാസ്കിൽ സായ് സജിനയുടെ ദേഹത്ത് അടിച്ചോ ? ഗെയിമിന്റെ ദിശ മാറ്റിയ രംഗം കാണാം

Synopsis

പൊന്ന് വിളയും മണ്ണ് എന്ന വീക്കിലി ടാസ്കിൽ മണ്ണിനടിയിൽ നിന്ന് എടുത്ത രത്നങ്ങൾ സായ് സംരക്ഷിക്കുന്നതിനിടയിലായിരുന്നു പൊലീസ് ഗാർഡായിരുന്ന സജിനയെ സായ് ആക്രമിച്ചെന്ന് പരാതി ലഭിച്ചത്.  

ബിഗ് ബോസ് സീസൺ മൂന്നിൽ ഏറ്റവും വലിയ തർക്കങ്ങളിലേക്കും ചേരിതിരിവിലേക്കും നയിച്ച സംഭവമാണ് കഴഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടയിൽ സംഭവച്ചത്. സായ്  അടിച്ചുവെന്നാണ് ബിഗ് ബോസിന്  സജിന പരാതി നൽകിയത്. പൊന്ന് വിളയും മണ്ണ് എന്ന വീക്കിലി ടാസ്കിൽ മണ്ണിനടിയിൽ നിന്ന് എടുത്ത രത്നങ്ങൾ സായ് സംരക്ഷിക്കുന്നതിനിടയിലായിരുന്നു പൊലീസ് ഗാർഡായിരുന്ന സജിനയെ സായ് ആക്രമിച്ചെന്ന് പരാതി ലഭിച്ചത്.

ഇക്കാര്യത്തിൽ പലരും പല രീതിയിലാണ് കാര്യങ്ങൾ കാണുന്നത്. ചിലർ ടാസ്കിനിടയിൽ നടന്ന പിടിവലി അനാവശ്യ പരാതിയായി സജിന ഉയർത്തെയിന്ന് പറയുന്നു. മറ്റുചിലർ പെൺകുട്ടിയെ ആക്കമിച്ചാണ് സായ് ഗെയിം കളിച്ചതെന്നും.  എന്തായാലും ഈ  സംഭവത്തോടെ വീക്കിലി ടാസ്കും ലക്ഷ്വറി റേഷനും കട്ട് ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. 

ചർച്ചകൾക്കിടയിൽ മണിക്കുട്ടനും ഫിറോസും അനൂപും എല്ലാം ആവശ്യപ്പെടുന്നത് ആ ദൃശ്യങ്ങൾ കാണാനാണ്. മത്സരാവേശത്തിൽ അവിടെ സംഭവിച്ച കാര്യങ്ങൾ മത്സരാർത്ഥികളാരും വ്യക്തമായി കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫിറോസ് ഭാര്യക്ക് മർദ്ദനമേറ്റതിൽ പരാതിയുമായി എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ബിഗ് ബോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ബിഗ് ബോസ് ഫാൻസ് ഗ്രുപ്പുകളിൽ എല്ലാം ചർച്ച സായിയും സജിനയുമാണ്. ആരാണ് ഈ സംഭവത്തിൽ തെറ്റുകാർ എന്നാണ് ചർച്ച. ഇത്തരം ചർച്ചകൾക്കിടെ ആ സമയത്തെ ദൃശ്യങ്ങൾ പ്രത്യേകമായി പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ്. യുട്യൂബിൽ പുറത്തിറക്കിയ വീഡിയോയിൽ സായ് സജിനയെ തല്ലുന്നതായി കാണുന്നില്ല, പക്ഷെ പിടിവലി നടക്കുന്നതായി വ്യക്തമാണ്. ഇക്കാര്യത്തിൽ ബിഗ് ബോസ് തന്നെ കൂടുതൽ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ