
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഡിംപൽ വീട്ടിലേക്ക് മടങ്ങേണ്ടി വന്നത് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം തന്നെ ആരുടെ മുന്നിലായാലും ഡിംപല്‍ തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഒരേപോലെ ഇഷ്ടമുളള വ്യക്തി കൂടിയായിരുന്നു ഡിംപല്‍. ഇപ്പോഴിതാ ഡിംപൽ തിരിച്ചുവരുന്നുവെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോയിൽ പറയുന്നത്.
ഇന്നത്തെ എപ്പിസോഡിലാണ് ഡിംപൽ തിരിച്ചുവരുന്നത്. പ്രിയ സുഹൃത്താണ് വരുന്നതെന്നറിയുന്ന മണിക്കുട്ടൻ പൊട്ടിക്കരയുന്നതും ഡിംപലിനെ കെട്ടിപിടിക്കുന്നതും വീഡിയോയിൽ കാണാം. കോറിഡോറിൽ എത്തിയ ഡിംപലിനെ നിറഞ്ഞ സന്തോഷത്തോടെയും ഹർഷാരവത്തോടെയുമാണ് മറ്റ് മത്സരാർത്ഥികൾ സ്വീകരിച്ചത്.
എന്തായാലും പുതിയ പ്രമോ പുറത്തുവിട്ടതിന് പിന്നാലെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ഡിംപൽ ആരാധകരും പ്രേക്ഷകരും. തിങ്കളാഴ്ചത്തെ എപ്പിസോഡിൽ ഡിംപൽ എത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അതിൽ ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ