ഈ കഥയില്‍ വില്ലൻ റിനോഷാണെന്ന് ഒമര്‍ ലുലു

Published : Apr 20, 2023, 07:32 PM IST
ഈ കഥയില്‍ വില്ലൻ റിനോഷാണെന്ന് ഒമര്‍ ലുലു

Synopsis

ഒമര്‍ ലുലു പറഞ്ഞതു കേട്ട് ആദ്യം റിനോഷ് അമ്പരന്നു.  

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലേക്ക് ഒരു വൈല്‍ഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. സംവിധായകൻ ഒമര്‍ ലുലുവാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വളരെ രസകരമായ സര്‍പ്രൈസ് ആയാണ് ഒമര്‍ ലുലുവിനെ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയത്. ഒരു പ്രാങ്ക് ഓഡിഷൻ നടത്തിയപ്പോള്‍ റിനോഷ് അടക്കമുള്ളവര്‍ മികച്ച രീതിയില്‍ പങ്കെടുക്കുകയും ചെയ്‍തു.

ബിഗ് ബോസ് മത്സരാര്‍ഥികള്‍ പുതിയ സിനിമയ്‍ക്കായി ഓഡിഷൻ ചെയ്യാൻ ഒരു പ്രശസ്‍ത സംവിധായകൻ വരുന്നൂവെന്നാണ് ബിഗ് ബോസ് പറഞ്ഞത്. അതനുസരിച്ച് ആക്റ്റീവിറ്റി ഏരിയില്‍ സംവിധായകൻ എത്തിയിട്ടുണ്ട് എന്നും അറിയിക്കുന്നു. സംവിധായകൻ ഒമര്‍ ലുലു അവിടെ ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം ഒരു കഥയുണ്ടാക്കി ഓഡിഷൻ നടത്തുകയും ചെയ്യുന്നു. വില്ലൻ വേഷമായിരുന്നു സംവിധായകൻ റിനോഷ് ജോര്‍ജിന് നല്‍കിയത്.

ഗോപികയോട് റെനിഷയ്‍ക്ക് കടുത്ത പ്രണയമാണ്. എന്നാല്‍ ഗോപികയ്‍ക്ക് ഇഷ്‍ടം റിനോഷിനെയാണ്. റിനോഷ് ഗോപികയെ സ്‍നേഹിക്കുന്നതാകട്ടെ അവളുടെ പണം കണ്ടിട്ടും. ഈ കഥയില്‍ വില്ലൻ റിനോഷാണെന്നും ഒമര്‍ ലുലു വ്യക്തമാക്കി. ഒമര്‍ ലുലു പറഞ്ഞതനുസരിച്ച് റിനോഷും റെനീഷയും ഗോപികയും മത്സരിച്ച് അഭിനയിക്കുന്നു. വളരെ സ്വാഭാവികമായ തരത്തിലുള്ള അഭിനയമായിരുന്നു റിനോഷിന്റേത് എന്ന് എടുത്തു പറയണം. റെനീഷയും ഒപ്പത്തിനൊപ്പം ഓഡിഷനില്‍ പങ്കെടുത്തു. 

അഖില്‍ മാരാറും ഷിജുവും ശോഭയുമെല്ലാം ഒമര്‍ ലുലുവിന്റെ ഓഡിഷനില്‍ പങ്കെടുത്തു. ഷിജുവും ശോഭയും ഗോപികയുടെ മാതാപിതാക്കളായിരുന്നു ഓഡിഷനില്‍. ബിഗ് ബോസ് ഹൌസ് താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ഒമര്‍ വ്യക്തമാക്കിയപ്പോഴാണ് നടന്നത് ഒരു തമാശയായിരുന്നുവെന്നും വൈല്‍ഡ് കാര്‍ഡ് എൻട്രിയാണെന്നും എല്ലാവര്‍ക്കും മനസിലായത്. സംവിധായകൻ ഒമര്‍ ലുലു എല്ലാവരെയും സ്വയം പരിചയപ്പെടുത്തുകയും ചെയ്‍തു.

Read More: ബെസ്റ്റ് കള്ളക്കരച്ചില്‍ അവാര്‍ഡ് ഗോപികയ്‍ക്ക്, കുത്തിത്തിരിപ്പ് പുരസ്‍കാരം അഖിലിന്, മറ്റ് പ്രഖ്യാപനങ്ങള്‍
www.asianetnews.com/entertainment-biggboss/bigg-boss-malayalam-5-satire-awards-announcement-hrk-rtea9u

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്