കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്; അഹാനയെ കുറിച്ച് ദിയ കൃഷ്ണ

Published : Oct 21, 2025, 07:50 AM IST
Diya Krishna, Ahaana Krishna

Synopsis

നടി അഹാന കൃഷ്ണയുടെ മുപ്പതാം പിറന്നാൾ ആഘോഷത്തിൽ സഹോദരി ദിയ കൃഷ്ണ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുന്നു. തങ്ങൾക്കിടയിൽ വഴക്കുകൾ പതിവാണെങ്കിലും ശക്തമായ ഒരു ബന്ധമുണ്ടെന്ന് ദിയ വെളിപ്പെടുത്തി. കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും ദിയ.

ലയാളികൾക്ക് സുപരിചിതരായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇവരുടെ യൂട്യൂബ് ചാനലുകൾക്കും പ്രായഭേദമന്യേ ആരാധകരേറെയാണ്. തന്റെ മുപ്പതാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് കൃഷ്ണകുമാറിന്റെ ഏറ്റവും മൂത്ത മകളും നടിയും ഇൻഫ്ളുവൻസറുമൊക്കെയായ അഹാന ഏറ്റവുമൊടുവിൽ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് അഹാനയുടെ സഹോദരി ദിയ കൃഷ്ണ പറഞ്ഞ കാര്യങ്ങളും വൈകാതെ തന്നെ സോഷ്യലിടങ്ങളിൽ വൈറലായി.

''വീട്ടിൽ അമ്മുവുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഉണ്ട്. ജനിച്ച് വീണപ്പോൾ തന്നെ കുട കൊണ്ട് തലയ്ക്കടിച്ച് കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആയിരുന്നെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു.

അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി നല്ലത് പോലെയുണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും. അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷയിൽ അമ്മു സംസാരിക്കും. ഞങ്ങളാണെങ്കിൽ ഫാമിലി തിരിച്ച് വരില്ല. ലണ്ടനിൽ തന്നെ നിൽക്കും. നമ്മുടെ കുടുംബത്തിൽ അമ്മുവിന് മാത്രമേ അത് പറ്റൂ. അമ്മുവും അമ്മയും ഏത് സ്ഥലത്ത് പോയാലും എത്ര മണിക്ക് എണീറ്റാലും ആ സ്ഥലം മുഴുവൻ നടന്ന് തീർത്തിട്ടേ തിരിച്ച് വീട്ടിൽ വരൂ. എനിക്കും അച്ഛനും ഒട്ടും ആ ക്വാളിറ്റി ഇല്ല. ചോറും കറിയും കിട്ടിയില്ലെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞ് അവിടെ എവിടെയെങ്കിലും ഇരിക്കും. ഏതു സാഹചര്യവും അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു. എന്നേക്കാൾ മൂത്തയാൾ ആയതിനാൽ ഓമിയുടെ അടുത്ത് കുറേക്കൂടി കെയർ അമ്മുവിനുണ്ട്. ഞങ്ങൾ വീട്ടിൽ ഇത്രയും സംസാരിക്കാറില്ല. ഞങ്ങൾ തന്നെ കുടയെടുത്ത് അടിക്കും, തെറി വിളിക്കും. എന്നിട്ട് മാറി ഇരിക്കും. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രം പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത്'', എന്നാണ് അഹാനയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് ദിയ കൃഷ്ണ പറഞ്ഞത്.‌‌

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്