Bigg Boss 4 : 'നിമിഷ പുറത്തുപോയി എല്ലാം അറിഞ്ഞിട്ടാണോ വരുന്നത്'? ദില്‍ഷയോട് ആശങ്ക പങ്കുവച്ച് റോബിന്‍

Published : Apr 12, 2022, 10:43 PM IST
Bigg Boss 4 : 'നിമിഷ പുറത്തുപോയി എല്ലാം അറിഞ്ഞിട്ടാണോ വരുന്നത്'? ദില്‍ഷയോട് ആശങ്ക പങ്കുവച്ച് റോബിന്‍

Synopsis

നിമിഷയുടെ മടങ്ങിവരവിന്‍റെ ആശങ്കയില്‍ ചില മത്സരാര്‍ഥികള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും കൌതുകകരമായ എപ്പിസോഡുകളില്‍ ഒന്നായിരുന്നു ഇന്നത്തേത്. ഞായറാഴ്ച എപ്പിസോഡില്‍ സീക്രട്ട് റൂമിലേക്ക് മാറ്റിയ നിമിഷയുടെ ഹൌസിലേക്ക് തിരിച്ചുള്ള എന്‍ട്രിയായിരുന്നു അതിലെ ഹൈലൈറ്റ്. ബിഗ് ബോസ് മലയാളം മുന്‍ സീസണുകളിലൊന്നും കാണാത്ത തരത്തിലുള്ള റീ എന്‍ട്രിയാണ് ബിഗ് ബോസ് നിമിഷയ്ക്ക് നല്‍കിയത്. കറുത്ത വസ്ത്രവും ഒരു മുഖംമൂടിയും ധരിപ്പിച്ച്, സഹമത്സരാര്‍ഥികള്‍ക്ക് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു നിമിഷയുടെ വരവ്. അതും കണ്‍ഫെഷന്‍ റൂം വഴി.

ഒരു ടാസ്കിന്‍റെ നിയമങ്ങള്‍ അടങ്ങിയ കുറിപ്പോടെയാണ് നിമിഷ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയത്. അത് വായിക്കാന്‍ തുടങ്ങിയതോടെ വന്നത് ആരാണെന്ന് എല്ലാവര്‍ക്കും വ്യക്തമായി. എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് സഹ മത്സരാര്‍ഥിയുടെ മടങ്ങിവരവിനെ മറ്റുള്ളവര്‍ വരവേറ്റത്. അതായിരുന്നു കാഴ്ചയെങ്കിലും മറ്റു മത്സരാര്‍ഥികള്‍ക്കിടയിലെ ആശയക്കുഴപ്പം പിന്നാലെ മറനീക്കി പുറത്തുവന്നുതുടങ്ങി. ഇത്തരത്തില്‍ പുറത്തുപോയി തിരികെ വരുന്നവര്‍ ഷോ കണ്ടിട്ടുണ്ടാവുമോ എന്ന സംശയമാണ് ഹൌസിലുള്ളവര്‍ക്ക് പ്രധാനമായും ഉണ്ടാവാറ്. അങ്ങനെ കാണുന്നപക്ഷം തങ്ങള്‍ എത്തരത്തിലാണ് ഷോയില്‍ കാണപ്പെടുന്നതെന്നും പുറത്തെ ഇമേജ് എന്താണെന്നുമൊക്കെയുള്ള ചിന്ത അവരെ അലട്ടാറുണ്ട്. നിമിഷയോട് ഇത് നേരിട്ട് ചോദിക്കാനാവില്ലെന്ന കാര്യം പക്ഷേ എല്ലാവര്‍ക്കും അറിയാം. അതിനാല്‍ നിമിഷയോട് ചോദിച്ചില്ലെങ്കിലും പലരും പരസ്പരം ഇക്കാര്യം സംസാരിക്കുന്നുണ്ട്.

ഡോ. റോബിനാണ് ഈ സംശയം ആദ്യം പങ്കുവച്ചത്. ഇപ്പോഴത്തെ ക്യാപ്റ്റന്‍ ദില്‍ഷയോടാണ് റോബിന്‍ ഇക്കാര്യം ചോദിച്ചത്. അവള്‍ പുറത്തുപോയി എല്ലാം അറിഞ്ഞിട്ടാവുമോ തിരികെ വന്നിട്ടുണ്ടാവുക എന്നായിരുന്നു റോബിന്‍റെ അന്വേഷണം. തനിക്കറിയില്ല എന്ന തരത്തിലാണ് ദില്‍ഷ പ്രതികരിച്ചത്. നിമിഷ വന്നപ്പോഴത്തെ ലക്ഷ്മിപ്രിയയുടെ പെരുമാറ്റത്തെക്കുറിച്ച് സുചിത്ര ദില്‍ഷയോട് പറയുന്നതും കണ്ടു. നിമിഷ പോയിക്കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ താന്‍ അതിന്‍റെ വിഷമത്തില്‍ ആയിരുന്നുവെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. അത് സത്യസന്ധമായ പ്രതികരണം ആയിരിക്കുമോ എന്ന് സുചിത്ര ദില്‍ഷയോട് ചോദിച്ചു. ഒരു ചിരിയായിരുന്നു ദില്‍ഷയുടെ മറുപടി.

രണ്ട് ദിവസത്തോളം ബിഗ് ബോസിന്‍റെ സീക്രട്ട് റൂമില്‍ സമയം ചിലവഴിച്ച നിമിഷയെ ഇന്നത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ പല തവണ സ്ക്രീനില്‍ കാണിച്ചിരുന്നു. ഈ രണ്ട് ദിവസവും നിമിഷ ഷോ കണ്ടുകൊണ്ടാണ് ഇരുന്നത്. പിന്നാലെ ബിഗ് ബോസ് നിമിഷയോട് സംസാരിക്കുകയായിരുന്നു. നിമിഷയോട് സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരികെ ഹൌസിലക്ക് പോകുന്ന കാര്യം ബിഗ് ബോസ് ആരാഞ്ഞു. ഇങ്ങനെ ഇരുന്നാല്‍ മതിയോ എന്നും തിരികെ പോകേണ്ടേ എന്നുമായിരുന്നു ബിഗ് ബോസിന്‍റെ ചോദ്യം. പോയിട്ട് തിരികെ വരുന്ന മത്സരാര്‍ഥികള്‍ക്കുള്ള മുന്നറിയിപ്പ് ബിഗ് ബോസ് നിമിഷയ്ക്കും നല്‍കി. ഈ ദിവസങ്ങളില്‍ എവിടെയായിരുന്നു എന്നത് ആരോടും പറയരുതെന്നും മനസിലാക്കിയ കാര്യങ്ങള്‍ ആരോടും പങ്കുവെക്കരുതെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നെ മത്സരാര്‍ഥികളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഹൌസിലേക്ക് നിമിഷയുടെ കടന്നുവരവ്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ