
ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസമാണ് ഭാഗ്യലക്ഷ്മിയും ഫിറോസും തമ്മിലുള്ള തർക്കത്തിന്റെ രംഗങ്ങൾ പുറത്തുവന്നത്. ഭാഗ്യലക്ഷ്മിയെ കുറിച്ചുണ്ടായ വിവാദത്തെ ചുറ്റിപ്പറ്റി ചോദിച്ചായിരുന്നു ഫിറോസിന്റെ ചർച്ച. എന്നാൽ തനിക്ക് ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടും, വിടാതെ പിടിച്ച ഫിറോസിനോട് മുഖം കറുപ്പിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ഒരേ മത്സരാർത്ഥിയായി പരിഗണിക്കുന്ന ഫിറോസും ഭാര്യ സജിനയും തമ്മിലുള്ള സംഭാഷണം ശ്രദ്ധേയമായിരുന്നു. തനിക്ക് വീട്ടിൽ നിൽക്കാൻ പറ്റില്ലെന്ന് സജിന ഫിറോസിനോട് പറയുകയായിരുന്നു. മറ്റേ ഫിറോസിന്റെ പെരുമാറ്റം ഭയങ്കര ഇതാവുന്നുണ്ട്. മാത്രല്ല, ഇവിടെയുള്ള എല്ലാവർക്കും ഇക്കായെ പേടി ആയിക്കൊണ്ടിരിക്കുവാ... നിങ്ങൾ ഒന്നല്ലെന്നല്ലേ പറഞ്ഞത്.. ഇക്ക പോയി കിടന്നാൽ നിങ്ങക്കും കിടന്നൂടെ എന്ന് റംസാൻ ചോദിച്ചു. റംസാൻ കുട്ടിയല്ലേ എന്നായിരുന്നു ഫിറോസിന്റെ മറുപടി.
ചേച്ചിയോട് ഞാൻ പോയി സംസാരിക്കാമെന്ന് ഫിറോസ് പറഞ്ഞപ്പോൾ, ചേച്ചി മാത്രമല്ല എല്ലാ മുക്കിലും മൂലയിലും നമ്മളെ കുറിച്ച് സംസാരിക്കുകയാണ്. നമ്മളെ കുറിച്ചല്ല, ഇക്കയെ കുറിച്ച്. പക്ഷെ അതിൽ ഞാനും പെടുകയാണെന്നും സജിന പറയുന്നു.
ഇക്ക ഇവിടെ നിന്നോളൂ.. എനിക്കും ഇവിടെ നിൽക്കാൻ ഇഷ്ടമായിരുന്നു, പക്ഷെ, ഇപ്പോ പറ്റത്തില്ല. അവരെല്ലാം ഹേറ്റ് ചെയ്യുന്നു. എനിക്ക് പറ്റുന്നില്ല. കാമറയുണ്ട് കരയരുതെന്ന് ഫിറോസ് പറയുമ്പോൾ, കരയാൻ എനിക്കും ഇഷ്ടമല്ലാത്തോണ്ടാണ് പിടിച്ചുനിൽക്കുന്നതെന്നും ഇനിയും ഇങ്ങനെ നിന്നാൽ എനിക്ക് മറ്റെന്തെങ്കിലും സംഭവിക്കുമെന്നും സജിന പറയുന്നു.
ഞാൻ ഇവിടെയുണ്ടെന്നും നീ ഒറ്റപ്പെടില്ലെന്നും ഫിറോസ് പറഞ്ഞു. അവരെല്ലാവരും തീരുമാനിച്ചിരിക്കുകയാണ് ഇക്കയോട് മിണ്ടരുതെന്ന്. നമുക്ക് മിണ്ടാമല്ലോ എന്നായിരുന്നു ഫിറോസിന്റെ മറുപടി. കരയാതെ പിടിച്ചുവച്ചാൽ എനിക്കെന്തെങ്കിലും പറ്റും. ഭാഗ്യലക്ഷ്മിയെ വിളിച്ചുകൊണ്ട് വരാൻ ഫിറോസ് പറയുമ്പോൾ, ഇക്ക വിളിച്ചാൽ വരില്ല, എനിക്ക് വിളിക്കാൻ വയ്യെന്നും സജിന പറയുന്നു.
പിന്നീട് അടുക്കളയിൽ കണ്ട് സംസാരിക്കുന്ന സജിനയോട് ഭാഗ്യലക്ഷ്മി തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്നു. എനിക്ക് വീട്ടിൽ പോകാൻ തോന്നുന്നു എന്നായിരുന്നു സജിന അപ്പോഴും കരഞ്ഞുകൊണ്ട് പറഞ്ഞത്.
ഇക്കായുടെ മനസിൽ മോശമയിട്ടൊന്നുമില്ലെന്നും എന്താണ് ചോദിക്കേണ്ടതെന്ന് അറിയില്ലെന്നും സജിന ഭാഗ്യലക്ഷ്മിയോട് പറയുന്നു. മൂന്ന് തവണ പറഞ്ഞപ്പോ പോട്ടെ എന്ന് കരുതി. വീണ്ടും ചോദിച്ചപ്പോഴാണ് ഞാൻ പ്രതികരിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രശ്നമുള്ള ഭാഗത്ത് പോകണ്ടായെന്ന് നമ്മൾ കരുതില്ലേ, അത്രമാത്രമേ ചെയ്തുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
ഇക്കയോട് ഞാൻ പറഞ്ഞു ഇവിടെ നിക്കണ്ട, പോകാമെന്ന്. നമ്മൾ വിചാരിച്ചാൽ ഈ ഷോയിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല. നമ്മൾ ഒപ്പിട്ട് കൊടുത്തതല്ലേ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അങ്ങനെയാണെങ്കിൽ എന്റെ ശവമായിരിക്കും പുറത്തിറക്കുന്നതെന്നായിരുന്നു സജിന പറഞ്ഞത്. എന്നെ സംബന്ധിച്ച് എല്ലാവരും എന്റെ കൂടെ വേണം. എല്ലാവരും എന്നെ അവോയിഡ് ചെയ്തപ്പോ ഫിറോസിക്കയോട് പറഞ്ഞു, ഇക്ക കാണിക്കുന്നത് എന്തോ ആയിക്കോട്ടെ...അത് എന്നെ ബാധിക്കുന്നുണ്ട്. ഈ കാര്യം ഒന്ന് സംസാരിക്കമെന്നും ഭാഗ്യലക്ഷ്മിയോട് പറഞ്ഞ് സമ്മതിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ എപ്പിസോഡിൽ അവസാനമായി കണ്ടത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ