വീക്കിലി ടാസ്കിൽ വീണ്ടും പൊട്ടിത്തെറി? കൺഫെഷൻ റൂമിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

Published : Mar 03, 2021, 11:32 AM IST
വീക്കിലി ടാസ്കിൽ വീണ്ടും പൊട്ടിത്തെറി? കൺഫെഷൻ റൂമിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

Synopsis

കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡിൽ വീക്കിലി ടാസ്കുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി ഗെയിമിൽ വ്യക്തിനിഷ്ടമായി കാര്യങ്ങളെ കാണുന്നുവോ എന്ന സംശയം തോന്നിയിരുന്നു. 

ബിഗ് ബോസ് സീസൺ മൂന്നിൽ താരമൂല്യം കൂടുതലുള്ള മത്സരാർത്ഥിയാണ് ഭാഗ്യലക്ഷ്മി. സിനിമ ഡബിങ് രംഗത്തുനിന്ന് അഭിനയരംഗത്തുവരെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഭാഗ്യലക്ഷ്മിയുടെ ബിഗ് ബോസ് ജീവിതം ഏറെ രസകരവും   ശക്തവുമാണ്. പ്രായത്തിൽ ഏറെ പിന്നിലുള്ള കുട്ടികളുമായുള്ള മത്സരത്തിൽ ശക്തമായ സാന്നിധ്യമാകാൻ ഭാഗ്യലക്ഷ്മിക്ക് കഴിയുന്നു എന്നത് തന്നെയാണ് താരത്തിന്റെ പ്രത്യേകത. വയസ് ഒരു നമ്പർ മാത്രമാണെന്ന് ആദ്യമേ വ്യക്തമാക്കി തുടങ്ങിയ ഭാഗ്യലക്ഷ്മിയുടെ നിശ്ചയദാർഢ്യം തന്നെയാണ് ബിഗ് ബോസ് വീട്ടിൽ ഇതുവരെ കണ്ടത്. 

എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡിൽ വീക്കിലി ടാസ്കുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി ഗെയിമിൽ വ്യക്തിനിഷ്ടമായി കാര്യങ്ങളെ കാണുന്നുവോ എന്ന സംശയം തോന്നിയിരുന്നു. ഇന്ന് പുറത്തുവന്ന ബിഗ്  ബോസ് പ്രൊമോയിൽ ഭാഗ്യലക്ഷ്മി കൺഫഷൻ റൂമിലിരുന്ന് പൊട്ടിക്കരയുന്നതാണ് കാണുന്നത്. 

ഈ മുഖം ആരും ഇങ്ങനെ കാണരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് ഭക്ഷണം  സ്നേഹമാണ്. പക്ഷെ ഇപ്പോ അതില്ലെന്ന് തോന്നുന്നു. എനിക്ക് ഗെയിം കളിക്കാൻ അറിയില്ല. ഗെയിം കളിക്കാൻ അറിയാത്തവർ ഇവിടെ നിൽക്കരുതെന്നാണ് ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്.  

ബിഗ് ബോസ് സംസാരിക്കുന്നത് ഒന്നും കേൾക്കാനില്ലായിരുന്നു. ഭാഗ്യലക്ഷ്മി സ്വയം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതാണോ വിളിപ്പിച്ചതാണോ എന്നും വ്യക്തമല്ല. ഒരുപക്ഷെ കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കുമായി ബന്ധപ്പെട്ട മജിസിയയുമായുള്ള തർക്കമോ, ഡിംപലുമായുള്ള ഭക്ഷണത്തർക്കമോ ആകാം ഭാഗ്യലക്ഷ്മിയെ കൺഫഷൻ റൂമിലെത്തിച്ചത്.
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ