ഭീഷണിയുടെ സ്വരത്തില്‍ രമ്യയോട് ഫിറോസ്; ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്

Published : Mar 02, 2021, 10:58 PM IST
ഭീഷണിയുടെ സ്വരത്തില്‍ രമ്യയോട് ഫിറോസ്; ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്

Synopsis

ഇന്നും ഒരു പ്രശ്‍നത്തിന്‍റെ പേരില്‍ ബിഗ് ബോസ് ഫിറോസിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഒപ്പം രമ്യ പണിക്കരെയും.

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നോമിനേഷന്‍ ഘട്ടത്തില്‍ അല്ലാതെയും നേരത്തെ കണ്‍ഫെഷന്‍ റൂമിലെത്തിയ മത്സരാര്‍ഥികളാണ് ഫിറോസ് ഖാനും ഭാര്യ സജിനയും. ഇന്നും ഒരു പ്രശ്‍നത്തിന്‍റെ പേരില്‍ ബിഗ് ബോസ് ഫിറോസിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഒപ്പം രമ്യ പണിക്കരെയും.

 

ഫിറോസ് ഖാന്‍-കിടിലം ഫിറോസ് തര്‍ക്കം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവിടെ ഇരുന്നിരുന്ന രമ്യ പണിക്കര്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്‍ത ഫിറോസ് ഖാന്‍ അവരെ പരിസഹിക്കുകയും ചെയ്തു. എന്നാല്‍ രമ്യയും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കി അവിടെത്തന്നെ ഇരുന്നു. ഇതിനിടെ 'നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് അറപ്പാണെ'ന്ന് ഫിറോസ് ഖാന്‍ പറഞ്ഞിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കം നീണ്ടുപോകുന്നതുകണ്ട റംസാന്‍ രമ്യയെ അവിടെനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പോകാനായി എണീറ്റ രമ്യയുടെ കയ്യിലിരുന്ന ഫ്ളാസ്ക് ഫിറോസ് ഖാന്‍റെ തലയുടെ സമീപത്തുകൂടിയാണ് പോയത്. ഇതില്‍ കോപാകുലനായി എണീറ്റ ഫിറോസ് ഒരു ഡയലോഗ് കൂടി പറഞ്ഞു- "എന്‍റെ തലയില്‍ വല്ലതും തട്ടിയിരുന്നേല്‍ ഞാന്‍ നിന്‍റെ തലമണ്ട അടിച്ചുപൊളിക്കുമായിരുന്നു" എന്നായിരുന്നു അത്. 

 

പിന്നീട് കിച്ചണ്‍ ഭാഗത്തെത്തിയ രമ്യ ഇക്കാര്യം അവിടെയുണ്ടായിരുന്ന ഡിംപലിനോടും മജിസിയയോടും പറഞ്ഞു. ശാരീരികമായ ഭീഷണി ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗൗരവമുള്ള കാര്യമാണെന്നും ബിഗ് ബോസിനോട് പരാതിപ്പെടണമെന്നും ഡിംപല്‍ പറഞ്ഞു. ഇതനുസരിച്ച് ക്യാമറയ്ക്കു മുന്നില്‍ച്ചെന്ന് രമ്യ പരാതിപ്പെട്ടു. ഏറെ വൈകാതെ ബിഗ് ബോസ് രമ്യയെയും ഫിറോസ് ഖാനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും പറയാനുള്ളത് കേട്ടതിനുശേഷം ഭീഷണി ഹൗസില്‍ അനുവദിക്കാനാവില്ലെന്ന കാര്യം ബിഗ് ബോസ് ഫിറോസ് ഖാനോട് പറയുകയായിരുന്നു. "എന്തിന്‍റെ പേരിലായാലും കൂടെയുള്ള മത്സരാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നത് ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ക്ക് എതിരാണ്. അത് ഇനിമേലില്‍ ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല" ബിഗ് ബോസ് പറഞ്ഞു. ശേഷം ഇരുവരോടും പൊയ്ക്കൊള്ളാനും പറഞ്ഞു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
'രണ്ടാളേയും കല്യാണം കഴിക്കണം, 2024 മുതൽ അയാൾ ശല്യം ചെയ്യുന്നു': കേസ് കൊടുത്ത് ആദില-നൂറ