ജൂൺ 21ന് എന്ത് ? ബി​ഗ് ബോസിൽ വീണ്ടും ആ സർപ്രൈസ് ! ഫാൻ പേജുകൾ ചർച്ചയാക്കി ഏഷ്യാനെറ്റിന്റെ പോസ്റ്റ്

Published : Jun 18, 2025, 09:13 AM ISTUpdated : Jun 18, 2025, 09:15 AM IST
Bigg boss malayalam

Synopsis

മെയ് 21ന് ആയിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 7 വരുന്നുവെന്ന് ഏഷ്യാനെറ്റ് ഔദ്യോ​ഗികമായി അറിയിച്ചത്.

ങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ന് തുടക്കമാകാൻ പോകുകയാണ്. ഷോ വരുന്നുവെന്ന് അറിഞ്ഞത് മുതൽ ഫാൻ പേജുകൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ഒപ്പം ആരൊക്കെയാകും ഷോയിൽ മാറ്റുരയ്ക്കുക എന്ന അഭ്യൂഹങ്ങളും. സിനിമ, സീരിയൽ, കായികം, സം​ഗീതം, സോഷ്യൽ മീഡിയ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ട്. ഈ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ആരെങ്കിലും ഉണ്ടാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.

ഈ അവസരത്തിൽ ഏഷ്യാനെറ്റ് ചാനൽ പങ്കുവച്ച പോസ്റ്റ് ബി​ഗ് ബോസ് പേജുകളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ജൂൺ 21 വെയ്റ്റ് ആൻഡ് സീ എന്ന് കുറിച്ചുള്ള കാർഡാണിത്. പിന്നാലെ ഇത് ബി​ഗ് ബോസ് അപ്ഡേറ്റ് ആണെന്ന് പറഞ്ഞു കൊണ്ട് ഫാൻ പേജുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 21ന് കോമണർക്കുള്ള പ്രമോ ആണ് വരുന്നതെന്നാണ് ഇവർ പറയുന്നത്. ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്ന കോമണർക്കുള്ള സുവർണാവസരമാണിതെന്നും തയ്യാറെടുക്കൂ എന്നും ഇവർ പറയുന്നുണ്ട്.

മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായി കോമണർക്ക് അവസരം ലഭിക്കുന്നത് സീസൺ അഞ്ചിലാണ്. ​ഗോപികയ്ക്ക് ആയിരുന്നു ആ സുവർണ അവസരം ആദ്യം ലഭിച്ചത്. സീസൺ ആറില്‍ അത് രണ്ട് പേരായി മാറി. റെസ്മിനും നിഷാനയും. ഇതിൽ നിഷാനയെക്കാൾ റെസ്മിന് ഷോയിൽ പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നു. ഇത്തരത്തിൽ സീസൺ ഏഴിൽ മൂന്നോ അതിൽ കൂടുതലോ കോമണേഴ്സ് ഷോയിൽ ഉണ്ടാകുമെന്നും ചർച്ചകളിലുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മെയ് 21ന് ആയിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 7 വരുന്നുവെന്ന് ഏഷ്യാനെറ്റ് ഔദ്യോ​ഗികമായി അറിയിച്ചത്. ഒപ്പം പുതിയ ലോ​ഗോയും അവതരിപ്പിച്ചിരുന്നു. മോഹൻലാൽ ആണ് ഇത്തവണയും അവതരാകനായി എത്തുക. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേർത്ത് രസകരമായ രീതിയിലാണ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും എന്തെല്ലാം സർപ്രൈസുകളാണ് ഇത്തവണ ബി​ഗ് ബോസ് ഒരുക്കിയിരിക്കുന്നതെന്നത് കാത്തിരുന്ന് തന്നെ അറിയാം.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ