
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ഡിംപല്‍ ഭാലിന്‍റെ പിതാവ് അന്തരിച്ചു. ദില്ലിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് മരണമെന്നാണ് ലഭ്യമായ വിവരം. ബിഗ് ബോസിലെ മത്സരാര്‍ഥി ആയിരുന്ന ലക്ഷ്‍മി ജയന്‍ അടക്കമുള്ളവര്‍ ഡിംപലിന്‍റെ പിതാവിന് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛന്‍റെ മരണത്തോടെ ഡിംപലും ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത തുറക്കുകയാണ്.
ഈ സീസണില്‍ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. കാന്‍സര്‍ സര്‍വൈവറും സൈക്കോളജിസ്റ്റുമായ ഡിംപല്‍ ശാരീരിത സ്ഥിതി വകവെക്കാതെ ഹൗസിലെ മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുന്ന ആളുമായിരുന്നു. ഈ സീസണില്‍ ഏറ്റവും ആരാധകരെ നേടിയ മത്സരാര്‍ഥിയായ മണിക്കുട്ടന്‍ സ്വന്തം ഇഷ്ടപ്രകാരം കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ