'ഞാൻ ഈ സീസണിൽ ഉണ്ടായിരുന്നെങ്കിൽ റിനോഷിനെ പ്രണയിച്ചേനെ'; തുറന്ന് പറഞ്ഞ് മുൻ മത്സരാർത്ഥി

Published : Apr 17, 2023, 03:57 PM ISTUpdated : Apr 17, 2023, 04:01 PM IST
'ഞാൻ ഈ സീസണിൽ ഉണ്ടായിരുന്നെങ്കിൽ റിനോഷിനെ പ്രണയിച്ചേനെ'; തുറന്ന് പറഞ്ഞ് മുൻ മത്സരാർത്ഥി

Synopsis

റിനോഷിനെ ഇഷ്ടമാണെന്നും ഈ സീസണിൽ താനും ഉണ്ടായിരുന്നെങ്കിൽ റിനോഷിനോട് പ്രണയം പറഞ്ഞേനെ എന്നും അശ്വിന്‍. 

ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് രസകരമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. പല മത്സരാർത്ഥികളും പ്രിക്ഷക പ്രിയം നേടി കഴിഞ്ഞു. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് റിനോഷ് ആണ്. ഇപ്പോഴിതാ റിനോഷിനെ കുറിച്ച് മുൻ ബി​ഗ് ബോസ് മത്സരാർത്ഥി ആയിരുന്ന അശ്വൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

റിനോഷിനെ ഇഷ്ടമാണെന്നും ഈ സീസണിൽ താനും ഉണ്ടായിരുന്നെങ്കിൽ റിനോഷിനോട് പ്രണയം പറഞ്ഞേനെ എന്നുമാണ് അശ്വിൻ പറഞ്ഞത്. കഴിഞ്ഞ സീസണിലെ മത്സരാർത്ഥി ആയിരുന്ന കുട്ടി അഖിലിന്റെ പുതിയ വീട് പാല് കാച്ചൽ പരിപാടിക്കിടെ ആയിരുന്നു അശ്വിന്റെ പ്രതികരണം. 

'ഈ സീസൺ എനിക്ക് ഇഷ്ടമാണ്. സീസണിലെ എല്ലാവരും ഗെയിം കണ്ടറിഞ്ഞ് വന്നവരാണ്. എനിക്ക് കൂട്ടത്തിൽ പേഴ്സണലി ഇഷ്ടം റിനോഷിനെയും നാദിറയോടുമാണ്. റിനോഷിന്റെ ഗെയിം അല്ല ഇഷ്ടം. റിനോഷ് എന്ന വ്യക്തിയെ ആണ് ഇഷ്ടം. ഈ സീസണിലാണ് ഞാൻ ഉണ്ടായിരുന്നത് എങ്കിൽ റിനോഷിനോട് പ്രണയം പറഞ്ഞേനെ. എന്നിട്ട് ലവ് സ്ട്രാറ്റജി കളിച്ച് എങ്ങനെയെങ്കിലും പോയേനെ. പുള്ളിക്കാരന് എന്നെ ഇഷ്ടമാകുമോ എന്നറിയില്ല. എങ്കിലും റിനോഷ് പുറത്തിറങ്ങി ഈ ഇന്റർവ്യൂ കാണുകയാണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണേ. എനിക്ക് എല്ലാവരെയും ഇഷ്ടമാണ് പക്ഷെ റിനോഷിനെ ഭയങ്കര ഇഷ്ടമാണ്', എന്നാണ് അശ്വിൻ പറഞ്ഞത്.

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക